KAIRALI - SREE CALICUT THEATRE REVIEW

 


കൈരളി - ശ്രീ തിയറ്റർ, കോഴിക്കോട്

ആദ്യമായി കോഴിക്കോട് നഗരത്തിൽ നിന്നൊരു സിനിമ കാണാൻ അവസരം ലഭിച്ചപ്പോൾ എല്ലാവരും പറഞ്ഞ ആദ്യ ചോയ്സ് ഈ തിയറ്റർ ആയിരുന്നു. ചലച്ചിത്ര വികസന വകുപ്പിന്റെ കീഴിലുള്ള ഈ സിനിമാശാല കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ശബ്ദ ദൃശ്യ മികവ്, മികച്ച തിയറ്റർ കോംപ്ലക്‌സ്, പാർക്കിങ് സംവിധാനം, വൃത്തിയുള്ള ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

സ്ക്രീൻ ക്വാളിറ്റിയിലേക്ക് വന്നാൽ 4K ഡോൾബി അറ്റ്മോസ് സിസ്റ്റം ആണ് യൂസ് ചെയ്തിരിക്കുന്നത്. ഒപ്പം RGB ലേസർ പ്രൊജക്ഷനും ഉണ്ട്. കൈരളിയാണ് മെയിൻ സ്ക്രീൻ. എന്നാൽ ശ്രീയിലും മികവുറ്റ ഓഡിയോ & വിഡിയോ ക്വാളിറ്റി നൽകുന്നുണ്ട്. സീറ്റിങ് കപ്പാസിറ്റിയും കൂടുതൽ ഉള്ളത് കൈരളിയിൽ ആണ്. 

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എല്ലാ ജില്ലകളിലും ഇതുപോലെ തിയറ്റർ കോംപ്ലക്‌സ് തുടങ്ങണം എന്നാണ്. അങ്ങനെ വന്നാൽ സർക്കാരിന് നല്ലൊരു വരുമാനം ചലച്ചിത്ര വ്യവസായത്തിൽ നിന്നും ലഭിക്കും. സ്വകാര്യ തിയേറ്ററുകളെ വെച്ചു നോക്കുമ്പോൾ നിലവാരത്തിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്നു ഈ സിനിമാ തിയറ്റർ എന്ന് നിസ്സംശയം പറയാം. എന്തായാലും എന്റെ കോഴിക്കോട് നിന്നുള്ള ആദ്യത്തെ തിയേറ്റർ എക്സ്പീരിയൻസ് അവിസ്മരണീയമാക്കി മാറ്റിയ കൈരളി - ശ്രീ തിയറ്റർ അധികൃതർക്ക് സ്നേഹത്തിന്റെ ഭാഷയിലുള്ള എന്റെ നന്ദി അറിയിക്കുന്നു.

#Naaz373 😊

Comments