NATIONAL CINEMA DAY :- MY THOUGHTS

 



സിനിമ എന്ന മായാജാലം 🎥🖤

രണ്ടര മണിക്കൂർ നേരം ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും, വിഷമങ്ങളും, പ്രയാസങ്ങളും, അങ്ങനെ നമ്മളെ സംബന്ധിക്കുന്ന എല്ലാം മാറ്റി വെച്ചുകൊണ്ട് മറ്റൊരു ലോകത്തേക്കുള്ള യാത്രയാണ് എനിക്ക് സിനിമ. 

ആ ഇരുട്ട് മുറിയിൽ ഞാൻ കാണുന്നത്, അല്ല അനുഭവിക്കുന്നത് എന്താണെന്ന് വാക്കുകളിൽ വർണിക്കാൻ കഴിയില്ല. അത് വേറൊരു ലോകം തന്നെയാണ്. 

സിനിമ ഒരു ഭ്രാന്തായി കൊണ്ട് നടക്കുന്നവർക്ക് ഞാൻ ഈ പറയുന്നത് മനസിലാകും. അല്ലാത്തവർ ഇത് വെറുമൊരു നേരമ്പോക്ക് മാത്രമായി കാണുകയുള്ളൂ. അതിന് ഞാൻ ഒരിക്കലും അവരെ കുറ്റം പറയില്ല. കാരണം ജീവിതം ഓരോരുത്തർക്കും ഓരോ വിധത്തിൽ ആണല്ലോ. അതുകൊണ്ട് അവർ പറയുന്നത് പോലെ ഞാനൊരു സിനിമാ ഭ്രാന്തൻ ആണ് എന്ന് സ്വല്പം അഹങ്കാരത്തോടെ തന്നെ പറയും. 

ഇന്ന് ദേശീയ ചലച്ചിത്ര ദിനമായി രാജ്യം ആഘോഷിക്കുമ്പോൾ ഞാൻ അതീവ സന്തോഷവാൻ ആണ്. സിനിമ എന്നത് ഇത്രയേറെ ജനകീയമായ ഒരു കലയായി വളർന്നത് എന്നെപ്പോലെ സിനിമ സ്വപ്നം കാണുന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ പച്ച വെളിച്ചം ആണ്. 

കെ. ജി ജോർജ് സാറിനെപ്പോലെയോ പത്മരാജനെ പോലെയോ ഉള്ള ഒരു നല്ല സിനിമാക്കാരൻ ആകുന്നത് എന്റെയും സ്വപ്നം ആണ്. നല്ലൊരു സിനിമയ്ക്ക് നിരവധി പേജുകൾ ഉള്ള ഒരു പുസ്തകത്തിന്റെ മൂല്യം ഉണ്ട് എന്നുപറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തി ആവില്ല. കാരണം സന്ദേശം പോലെയോ തന്മാത്ര പോലെയോ അതുമല്ലെങ്കിൽ ഇനി വരാനിരിക്കുന്ന ആടുജീവിതം പോലെയോ ഒക്കെയുള്ള മികച്ച സിനിമകൾ ലോകത്തിന്റെ ഏത് കോണിലും നമുക്ക് അഭിമാനത്തോടെ കൊണ്ട് ചെന്ന് കാണിക്കാം. എന്നിട്ട് ഇത് ഞങ്ങളുടെ മലയാള സിനിമ ആണെന്ന് തന്റേടത്തോടെ പറയാം...

നല്ല സിനിമകൾ സമൂഹത്തിന് നേർക്ക് പിടിച്ച കണ്ണാടി ആണെന്ന് പറഞ്ഞത് സത്യജിത് റേ എന്ന ഇന്ത്യ കണ്ട മികച്ച സംവിധായകനാണ്. അതുകൊണ്ട് സിനിമാ പ്രാന്ത് കൊണ്ട് നടക്കുന്ന നിങ്ങളുടെ സ്നേഹിതനെ ഇനിയെങ്കിലും പ്രോത്സാഹനം നൽകിയില്ല എങ്കിലും നിരുത്സാഹ പെടുത്തരുത് എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾക്ക് ഫുൾസ്റ്റോപ്പ് ഇടുന്നു. 

അവരും അവരുടെ സ്വപ്നങ്ങളെ കയ്യെത്തി പിടിക്കട്ടെ...❤️

#Naaaz373 😊

Comments