GARUDAN (2023) MOVIE REVIEW


ഗരുഡൻ (2023)

സംവിധാനം:- അരുൺ വർമ


സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ധിഖ്, ജഗദീഷ്‌, ദിവ്യ പിള്ള, അഭിരാമി തുടങ്ങി മികച്ച കാസ്റ്റിങ്ങും, അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ സ്ക്രിപ്റ്റും കൊണ്ട് സിനിമ റിലീസിന് മുന്നേ പ്രതീക്ഷ ഉണ്ടായിരുന്നു. എന്തായാലും പ്രതീക്ഷ തെറ്റിയില്ല. കണ്ണൂർ സ്ക്വാഡിന് ശേഷം മറ്റൊരു ഡീസന്റ് പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗരുഡൻ ഗ്യാരന്റി നൽകുന്നുണ്ട്.


പോസിറ്റീവ്


കാസ്റ്റിങ് - സുരേഷ് ഗോപി - ബിജു മേനോൻ കോമ്പിനേഷൻ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ സുരേഷ് ഗോപി സ്കോർ ചെയ്തപ്പോൾ രണ്ടാം പകുതിയിൽ ബിജു മേനോൻ കയ്യടി നേടി. എന്നാൽ ക്ലൈമാക്സ് എത്തിയപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്ന പെർഫോമൻസ് കൊണ്ട് ഇരുവരും പ്രേക്ഷകരെ കയ്യിലെടുക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടുപേരും അവരവരുടെ റോളുകൾ ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടുതൽ പറഞ്ഞു സ്പോയിൽ ചെയ്യുന്നില്ല. മറ്റ് പ്രധാന വേഷങ്ങൾ ചെയ്ത ജഗദീഷ്, സിദ്ധിഖ്, തലൈവാസൽ വിജയ്, അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.


മിഥുൻ മാനുവൽ തോമസിന്റെ ഡീസന്റ് സ്ക്രിപ്റ്റ് - ഇതുവരെ കാണാത്തതും ഫ്രഷ്നസ് ഫീൽ ചെയ്യിക്കുന്നതുമായ കുറച്ചു കഥാ സന്ദർഭങ്ങളിൽ കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. മുഴുനീളെ സിനിമയെ എൻഗേജിങ് ആക്കി നിർത്താൻ മിഥുന്റെ എഴുത്തിന് കഴിഞ്ഞു. അതിൽ തന്നെ പ്രത്യേകം പറയേണ്ട കാര്യം ആദ്യ പകുതി നല്ല വൃത്തിയായി പുള്ളി ചെയ്തു വെച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ തുടക്കത്തിൽ നമുക്ക് ചെറിയൊരു ഇഴച്ചിൽ ഫീൽ ചെയ്യുമെങ്കിലും ക്ലൈമാക്സിനോട് അടുക്കുമ്പോൾ മാത്രമാണ് ആ ലാഗ് ഫീൽ ചെയ്യിപ്പിച്ചതിന്റെ കാരണം നമുക്ക് മനസ്സിലാവൂ. അവസാന മിനിറ്റുകൾ സിനിമ നല്ല പേസിൽ തന്നെ ത്രില്ലടിപ്പിക്കുന്നുണ്ട്. അതിൽ മിഥുൻ വിജയിച്ചു. 


ടെക്നിക്കൽ സൈഡ് നോക്കിയാൽ ഗംഭീരം എന്നൊന്നും പറയാനില്ലെങ്കിൽ കൂടിയും മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ കുഴപ്പമില്ലായിരുന്നു. എന്നാൽ ജയ്ക്‌സ് ബിജോയുടെ സ്ഥിരം ലെവൽ വന്നില്ല. സിനിമറ്റൊഗ്രാഫിയും ഡീസന്റ് ഫീൽ സമ്മാനിച്ചു.


നെഗറ്റീവ്


സിനിമ കഴിഞ്ഞിറങ്ങിയ എനിക്ക് ചിലയിടങ്ങളിൽ ചെറിയ ലോജിക് പോരായ്മകൾ തോന്നിയെന്നത് തുറന്ന് പറയേണ്ടി വരും. രണ്ടാം കാഴ്ചയിൽ അത് നിങ്ങൾക്കും തോന്നാം. എന്നിരുന്നാലും അതിനെ വലിയൊരു കുറവായി കാണേണ്ടതില്ല. അരുൺ വർമ എന്ന നവാഗത സംവിധായകൻ തന്റെ മേക്കിങ് കൊണ്ട് അത് മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്.


എന്റെ അഭിപ്രായം

ആകെ മൊത്തത്തിൽ നോക്കിയാൽ നല്ലൊരു പുതുമയുള്ള പ്രമേയത്തിൽ വന്ന ഡീസന്റ് പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഗരുഡൻ. ചെറിയ ചില പോരായ്മകൾ ഒഴിവാക്കി നിർത്തിയാൽ നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് നിങ്ങൾക്കും ലഭിക്കും. 


#Naaz373 😊

 

Comments