ANIMAL (2023) MOVIE REVIEW

 


ANIMAL (2023)

A FILM BY SANDEEP REDDY VENGA

അർജുൻ റെഡ്ഢി, അതിന്റെ ഹിന്ദി റീമേക്ക് ആയ കബീർ സിങ് തുടങ്ങിയ സിനിമകൾ എടുത്തു ഹിറ്റ് സമ്മാനിച്ച സന്ദീപ് റെഡ്ഢി വെങ്ക യുടെ ഏറ്റവും പുതിയ സിനിമയാണ് അനിമൽ. രണ്ബീർ കപൂർ, അനിൽ കപൂർ, രാഷ്മിക മന്ദാന, ബോബി ഡിയോൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമ ഇന്ന് തിയറ്റർ റിലീസായി പുറത്ത് വന്നു. ടീസറും ട്രെയിലറും നൽകിയ പ്രതീക്ഷ കൊണ്ടും രണ്ബീറിനോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്ക് ആദ്യ ദിവസം തന്നെ ടിക്കറ്റ് എടുത്തു.

അർജുൻ റെഡ്ഢിയുടെ കുറച്ചുകൂടി കടുപ്പം കൂടിയ ഒരു പ്രോ മാക്‌സ് വേർഷൻ ആയിട്ടാണ് എനിക്ക് അനിമൽ തോന്നിയത്. കാരണം അച്ഛനോടുള്ള അമിതമായ ആരാധന മൂത്ത് അങ്ങേർക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന മകൻ, ഒരൊറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച ജഗന്നാഥനെക്കാൾ വേഗത്തിൽ ഒരൊറ്റ രാത്രി കൊണ്ട് കല്യാണ നിശ്ചയം കഴിഞ്ഞ പെണ്ണിനെ വീട്ടിൽ എത്തിച്ച കാമുകനായ നായകൻ, പെങ്ങളെ റാഗ് ചെയ്തത് ചോദിക്കാൻ തിര നിറച്ച തോക്കുമായി കോളേജിലേക്ക് പോകുന്ന സ്‌കൂൾ പയ്യൻ, അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് നമ്മുടെ കഥയിലെ നായകന്. കഥ ക്ലിഷേകളുടെ ഒരു ഘോഷയാത്ര ആണെങ്കിലും അവിടെയും ആശ്വാസം ആയത് നല്ല കുറച്ചു ആക്ഷൻ സീക്വൻസുകൾ ആയിരുന്നു. അതിൽ തന്നെ എടുത്തു പറയേണ്ടത് ഇന്റർവെൽ ബ്ലോക്കിലെ ഫൈറ്റ് സീനുകളാണ്. അത് മാത്രം മതി പൈസ വസൂൽ. രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. രണ്ബീറിന്റെ മാസ്സ് അപ്പീൽ നന്നായി തന്നെ സിനിമയിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. രാഷ്മികയും തനിക്ക് കിട്ടിയ റോൾ വെറുപ്പിക്കാതെ തന്നെ ചെയ്തിട്ടുണ്ട്. ഒപ്പം അനിൽ കപൂർ, അമ്മയുടെ കഥാപാത്രം അവതരിപ്പിച്ച നടി, അങ്ങനെ എല്ലാവരും പെർഫോമൻസ് കൊണ്ട് നന്നായിരുന്നു. അച്ഛൻ - മകൻ ബന്ധം ഒക്കെ ആദ്യ പകുതിയിൽ നല്ല രീതിയിൽ സിനിമ പറഞ്ഞു പോകുന്നുണ്ട്. എന്നാൽ രണ്ടാം പകുതി നേരെ തിരിഞ്ഞ് സിനിമയുടെ അതുവരെയുള്ള ഗ്രാഫിനെ താഴേക്ക് ഇടുന്നത് പോലെ ആയിരുന്നു. കാരണം ഫസ്റ്റ് ഹാഫിൽ പ്രേക്ഷകർ ക്ക് ഒരു കിടിലൻ മാസ്സ് പടം ആണെന്ന് ഫീൽ ചെയ്യിപ്പിച്ചിട്ട് സെക്കന്റ് ഹാഫിൽ അനാവശ്യ ഇമോഷണൽ സീനുകളും അമിതമായ സെന്റിമെന്റ്‌സ് ഒക്കെ കുത്തി കേറ്റി കുളമാക്കി. നെഗറ്റീവ് റോളിൽ വന്ന ബോബി ഡിയോൾ പോലും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ ആയിരുന്നു. എന്തിനോ വേണ്ടി കുത്തി നിറച്ച നിരവധി വയലൻസ്, സെക്‌സ് സീനുകൾ സിനിമയിൽ ഉടനീളം കാണാം. കുടുംബം ആയി പോകുന്നവർ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് കിട്ടിയത് എന്ന് ഓർത്ത് പോകുന്നത് നന്നായിരിക്കും. 

POSITIVES

RANBIR SWAG AND PERFORMANCE

ACTION SEQUENCES AND INTERVAL BLOCK

BACKGROUND SCORE

SONGS

NEGATIVES

DURATION :- AROUND 3 HOUR AND 20 MINUTES IS TOO MUCH. THE AUDIENCE WILL SPEND AROUND 4 HOURS IN THEATRE

SECOND HALF :- UNWANTED EMOTIONAL SCENES AND IMPROPERLY WRITTEN VILLAIN CHARACTER

AVERAGE SCRIPT :- MOST OF THE STORYLINE WILL BE PREDICTABLE

POST CREDIT :- VIKRAM 144p QUALITY

MY OPINION

OVERALL ANIMAL IS A ONE TIME WATCHABLE MOVIE WITH SOME HIGHLY GOOSEBUMPS ACTION SEQUENCES AND MASSIVE PERFORMANCE BY RANBIR. 

#Naaz373 😊

Comments