Chithha (2023) MOVIE REVIEW

 


Chithhaa (2023)

Directed by S U Arun Kumar


സേതുപതി, ധർമ്മ ദുരൈ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത് സിദ്ധാർത്ഥ്, നിമിഷ സജയൻ, അഞ്ജലി നായർ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ സിനിമയാണ് ചിറ്റാ. തിയറ്റർ റീലീസിന്റെ സമയത്ത് തന്നെ നിരവധി മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ഇപ്പോൾ ഒറ്റിറ്റിയിൽ എത്തിയിട്ടുണ്ട്. കാണാത്തവർ തീർച്ചയായും കണ്ടു നോക്കുക. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു സാമൂഹിക വിഷയം സിനിമ ശക്തമായ ഭാഷയിൽ ചർച്ച ചെയ്യുന്നുണ്ട്. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഇക്കാലത്ത് എന്തുകൊണ്ടും ഈ സിനിമ പ്രസക്തമാണ്. പോക്സോ കേസും അതിന്റെ നടപടി ക്രമങ്ങളും ഒക്കെ ആദ്യമായി ഒരു സിനിമയിൽ കാണാൻ സാധിച്ചു. ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഇതുപോലുള്ള വിഷയങ്ങൾ വളരെ നല്ല രീതിയിൽ തന്നെ സിനിമ പറയുന്നുണ്ട്. 


പോസിറ്റീവ്

പെർഫോമൻസ് :- പ്രധാന അഭിനേതാക്കൾ മുതൽ എല്ലാവരും കിടിലൻ പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ എന്നെ ഞെട്ടിച്ചത് 'സേട്ടയും പൊന്നിയും' ആണ്. ആ കുട്ടികൾ ആണ് ഈ സിനിമയുടെ കേന്ദ്ര ബിന്ദു. അവരിൽ ചുറ്റിപ്പറ്റി പറഞ്ഞു പോകുന്ന കഥയും കഥാ സന്ദർഭങ്ങളും സിനിമയെ കൂടുതൽ എൻഗേജിങ് ആക്കി. 


സ്ക്രിപ്റ്റ് :- യാതൊരു പോരായ്മകളും ഇല്ലാതെ എഴുതിയ സ്‌ട്രോങ് ആയ സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ വിജയത്തിന് കാരണം. സംവിധാന മികവും എടുത്തു പറയേണ്ട ഒന്നാണ്. സിനിമ തീരുന്നത് വരെ നമുക്ക് ഫീൽ ചെയ്യുന്ന ഒരു ടെൻഷൻ ഉണ്ട്. അത് ക്രിയേറ്റ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. 


ടെക്നിക്കൽ സൈഡ് നോക്കിയാലും ബിജിഎം, ഡി ഒ പി, എഡിറ്റിംഗ് എല്ലാം നിലവാരം പുലർത്തി. 


നെഗറ്റീവ്

ഇതുപോലുള്ള സിനിമകൾ നെഗറ്റീവ് നോക്കാതെ കാണണം. കാരണം പൊതു സമൂഹം അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ സിനിമ പറയുന്നുണ്ട്, മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സിനിമകൾ ഇവിടെ വിജയിക്കണം എങ്കിൽ പ്രേക്ഷക പിന്തുണ കൂടി വേണം. അതുകൊണ്ട് നെഗറ്റീവ് ഒന്നും ഇവിടെ പ്രാധാന്യം അർഹിക്കുന്നില്ല.


എന്റെ അഭിപ്രായം


പെണ്കുട്ടികൾ ഉള്ള ഓരോ കുടുംബവും തീർച്ചയായും കണ്ടിരിക്കേണ്ട സാമൂഹിക പ്രസക്തിയുള്ള മികച്ച സിനിമ. 


Must Watch 💯


#Naaz373 😊

Comments