ആയിരത്തിൽ ഒരുവൻ (2009) :- ഒരു അനുഭവക്കുറിപ്പ്

 



ആയിരത്തിൽ ഒരുവൻ (2009)


അധികമാരും കാണാത്ത, അധികമാർക്കും അറിയാത്ത മണി ചേട്ടന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സിബി മലയിൽ ന്റെ സംവിധാന മികവ് കൊണ്ടും ജീവിത ഗന്ധിയായ ഒരു ഗംഭീര സിനിമ. വാത്സല്യം ഒക്കെ പോലെ വാഴ്ത്തപ്പെടേണ്ട ഈ ചിത്രം റിലീസായ സമയത്ത് പക്ഷേ വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിയില്ല. എന്നാൽ ഇന്ന് കാണുമ്പോഴും മനസ്സിന് ഒരു വിങ്ങലോടെയല്ലാതെ, ഒരിറ്റ് കണ്ണീർ പൊടിയാതെ കണ്ട് തീർക്കാൻ കഴിയാത്ത ഒരു മനോഹരമായ കുടുംബ ചിത്രം. 


മണി ചേട്ടനൊപ്പം സജിത, സലിം കുമാർ, ജനാർദ്ദനൻ, ലളിത ചേച്ചി, സുധീഷ്‌, ഷമ്മി തിലകൻ, ഒപ്പം തിലകൻ ചേട്ടന്റെ ക്ലൈമാക്സിൽ എത്തുന്ന നിർണായക കഥാപാത്രം ഉൾപ്പെടെ വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ട്. മോഹൻ സിതാരയുടെ സംഗീതത്തിൽ ഒരുപിടി മികച്ച ഗാനങ്ങളും സിനിമയിൽ കാണാം. മലയാളത്തിലെ മികച്ച കുടുംബ ചിത്രങ്ങൾക്കൊപ്പം ചേർത്ത് പറയാവുന്ന സിനിമ. കാണാത്തവർ തീർച്ചയായും കണ്ടുനോക്കുക. ഇത് വെറുമൊരു സിനിമയല്ല, നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്...


സിനിമയും ജീവിതവും തമ്മിൽ വലിയ അന്തരം ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അണിയിച്ചൊരുക്കിയ ഒരു ഗംഭീര ചിത്രം. 


An Underrated Gem 💎


#Naaz373 😊


Comments