ABRAHAM OZLER (2024) MALAYALAM MOVIE REVIEW

 



അബ്രഹാം ഓസ്ലർ (2024)

സംവിധാനം:- മിഥുൻ മാനുവൽ തോമസ്


അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം, ജഗദീഷ്, അനശ്വര രാജൻ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അര്യ സലിം തുടങ്ങിയവർ അഭിനയിച്ച് തീയറ്റർ റിലീസായി പുറത്തിറങ്ങിയ സിനിമയാണ് അബ്രഹാം ഓസ്ലർ. 


അബ്രഹാം ഓസ്‌ലർ എന്ന പോലീസ് ഓഫീസറുടെ വ്യക്തി ജീവിതവും പ്രഫഷണൽ ലൈഫും ഒരേപോലെ വരച്ചു കാണിക്കുന്ന സിനിമ ഒരു പ്രത്യേക പോയിൻ്റിൽ വെച്ച് ഒരു ക്രൈം ഇൻവെസ്റ്റിഗേഷനിലേക്ക് തിരിയുന്നു. ആ അന്വേഷണത്തിന്റെ ഭാഗമായി അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ ബഹുലമായ കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. കഥയിലെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്ന് സ്പോയിലർ ചെയ്യുന്നില്ല. 


പോസിറ്റീവ്


മിഥുൻ മാനുവൽ തോമസിന്റെ സ്ക്രിപ്റ്റ്:- വലിയൊരു റിസേർച്ച് തന്നെ നടത്തിയാണ് മിഥുൻ ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത് എന്ന് സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. തൻ്റെ മുൻ സിനിമകളിലേതു പോലെ തന്നെ നല്ല രീതിയിൽ താൻ പറയുന്ന വിഷയത്തെക്കുറിച്ചുള്ള പഠനം നടത്തിയതിന് ശേഷമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയ്ക്ക് അടിത്തറ പാകിയത്. കാണുന്ന പ്രേക്ഷകർക്ക് ലോജിക്കലി യാതൊരു ലൂപ് ഹോളിനുള്ള വകയും നൽകാതെ കൃത്യമായ ഡീറ്റെയിലിങ് കൊടുത്ത് കൊണ്ടുള്ള കഥ പറച്ചിൽ സിനിമയ്ക്ക് ഗുണം ചെയ്തു. 


പെർഫോമൻസ്:- ജയറാം എന്ന നടൻ്റെ മികച്ച ഒരു തിരിച്ചുവരവായി ഈ സിനിമയെ കാണാം. കാരണം സീരിയസ് റോളുകൾ കുറച്ചു കാലമായി ചെയ്യാതെ വിട്ടു നിന്നത് കൊണ്ടാവാം ഓസ്‌ലർ എന്ന ടൈറ്റിൽ റോളിൽ അദ്ദേഹം തൻ്റെ മാക്സിമം നൽകിയിട്ടുണ്ട്. അതേപോലെ തന്നെ കൂടെ അഭിനയിച്ചവരും മികച്ച പ്രകടനമായിരുന്നു. 


സിനിമയുടെ ടെക്നിക്കൽ സൈഡ് ക്വാളിറ്റിയുണ്ടയിരുന്നു. അതിൽ തന്നെ എടുത്ത് പറയേണ്ടത് തേനി ഈശ്വറിൻ്റെ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ആയിരുന്നു. ഷമീർ മുഹമ്മദിന്റെ കട്ടുകളും സിനിമ കൂടുതൽ എൻഗേജിങ് ആക്കി. 


സെക്കന്റ് ഹാഫിലുള്ള ആ സർപ്രൈസ് എൻട്രി:- തിയറ്റർ മുഴുവൻ ഇളക്കി മറിച്ച രംഗം. Yes, The Devil is Here...😍


നെഗറ്റീവ്


അഞ്ചാം പാതിരാ പ്രതീക്ഷിച്ചു കൊണ്ട് ആരും വരേണ്ട എന്ന് സംവിധായകൻ തന്നെ പറഞ്ഞത് കൊണ്ട് ആ പ്രതീക്ഷ വെച്ചുകൊണ്ട് ഒരിക്കലും ഈ സിനിമയ്ക്ക് പോകരുത്. അങ്ങനെ പോയാൽ നിരാശയായിരിക്കും ഫലം. മറ്റൊരു പുതുമയുള്ള ക്രൈം ത്രില്ലർ കാണാനായി പോകുന്നവരെ ഒരിക്കലും അബ്രഹാം ഓസ്‌ലർ നിരാശപ്പെടുത്തില്ല.


എന്റെ അഭിപ്രായം


ആകെ മൊത്തം നോക്കിയാൽ മെഡിക്കൽ ബാക്ക്ഗ്രൗണ്ട്ൽ കഥ പറഞ്ഞു പോകുന്ന, ഇതുവരെ കാണാത്ത പുതുമയുള്ള ഒട്ടനവധി കാര്യങ്ങൾ കൊണ്ട് അണിയിച്ചൊരുക്കിയ ഒരു ക്വാളിറ്റി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് അബ്രഹാം ഓസ്‌ലർ. രണ്ടാം ഭാഗത്തിന് തിരി കൊളുത്തിയാണ് സിനിമ അവസാനിപ്പിക്കുന്നത്, കാത്തിരിക്കുന്നു ഓസ്‌ലറിന്റെ രണ്ടാം വരവിനായി...


#Naaz373 😊

Comments