BRAMAYUGAM (2024) MOVIE REVIEW

 


ഭ്രമയുഗം (2024)

സംവിധാനം:- രാഹുൽ സദാശിവൻ


ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇങ്ങോട്ട് ടീസറും ട്രെയിലറും ഉൾപ്പെടെ എല്ലാം കൊണ്ടും അത്ഭുതപ്പെടുത്തിയ സിനിമ. മമ്മൂക്കയുടെ ഇതുവരെ കാണാത്ത ഭാവ വേഷ വിന്യാസങ്ങൾ, ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമ അങ്ങനെ കാത്തിരിക്കാൻ കാരണങ്ങൾ ഏറെയുള്ള സിനിമ ഇന്ന് ആദ്യ ദിവസം ആദ്യ ഷോയ്ക്ക് തന്നെ കേറി. 


മമ്മൂക്കയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽഡ ലിസ് തുടങ്ങി വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ സിനിമയിലുള്ളൂ. തെക്കൻ മലബാറിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന ചില സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. മമ്മൂക്കയുടെ കൊടുമൺ പോറ്റിയാണ് സിനിമയുടെ കേന്ദ്ര കഥാപാത്രമായി വരുന്നത്. മലയാളി ഇതുവരെ കാണാത്ത മമ്മൂട്ടി മാനറിസങ്ങൾ കൊണ്ട് അദ്ദേഹം ആ കഥാപാത്രം ഗംഭീരമാക്കി. സ്പോയിലർ ഉള്ളത് കൊണ്ട് കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. അത് നിങ്ങൾ നേരിട്ട് കണ്ട് തന്നെ അറിയുക.


പോസിറ്റീവ്


മമ്മൂട്ടി എന്ന നടൻ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. ആ മനുഷ്യൻ തന്റെ എഴുപത്തി രണ്ടാം വയസിലും വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ച കാണാൻ തന്നെ സന്തോഷം ആണ്. അത് ഇനിയും ഒരായിരം കാലങ്ങൾ തുടർന്ന് പോകട്ടെ...🖤


രാഹുൽ സദാശിവൻ :- ഈ പേര് ഒഴിവാക്കി ഈ സിനിമയേക്കുറിച്ചു പറയാനാവില്ല. ഭൂതകാലം എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ എന്നെ വല്ലാതെ ആകർഷിച്ച സംവിധായകനാണ് രാഹുൽ. തന്റെ അടുത്ത ചിത്രവും ഹൊറർ ജേണറിൽ തന്നെ അതും മമ്മൂക്കയെ വെച്ചു ചെയ്യുമ്പോൾ എങ്ങനെ മോശമാവും..???

ആദ്യാവസാനം എൻഗേജിങ് ആയി സിനിമയെ നിലനിർത്താൻ രാഹുലിന്റെ സംവിധാനത്തിന് കഴിഞ്ഞു. 


തിരക്കഥ :- രാഹുൽ സദാശിവനും, ടി ഡി രാമകൃഷ്ണൻ ചേർന്ന് എഴുതിയ തിരക്കഥ സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു. വള്ളുവനാടൻ ശൈലിയിൽ ഉള്ള സംഭാഷണങ്ങൾ ഒക്കെ പുതിയൊരു ഫീൽ സമ്മാനിച്ചപ്പോൾ ഒരൊറ്റ സെക്കന്റ് പോലും എനിക്ക് സിനിമ ലാഗ് ആയി തോന്നിയില്ല. പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന സിനിമയെ താങ്ങി നിർത്തുന്നത് എഴുത്തിന്റെ ബാലമാണ്. 


ക്രിസ്റ്റോ സേവ്യർ :- സോങ്‌സും ബിജിഎം ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ Age of Madness ട്രാക്ക് സിനിമയിൽ ഉൾപ്പെടുത്തതിരുന്നത് നിരാശപ്പെടുത്തി. സിനിമയുടെ മൂഡിന് അനുസരിച്ചുള്ള ബാക്ക്ഗ്രൗണ്ട് സ്കോറിങ്, ഒപ്പം പാട്ടുകളും നന്നായി. 


ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്:- ഷെഹ്നാദ് ജലാലിന്റെ സിനിമാട്ടോഗ്രാഫി, ഷെഫീക്ക് മുഹമ്മദിന്റെ എഡിറ്റിങ്, ഒപ്പം ആർട്ട് വിഭാഗം, സൗണ്ട് ഡിസൈൻ, വിഎഫ്എക്‌സ് വിഭാഗം തുടങ്ങി എല്ലാം ടോപ് ക്വാളിറ്റി ആയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കളറിങ്ങും സിനിമയ്ക്ക് അനുയോജ്യമായ വിധത്തിലായിരുന്നു.


നെഗറ്റീവ്


മുമ്പ് പറഞ്ഞത് പോലെ Age of Madness ട്രാക്ക് ഇല്ലാതിരുന്നത് അൽപ്പം നിരാശപ്പെടുത്തി. അതേപോലെ സിനിമയുടെ ക്ലൈമാക്സ്, സിനിമ അവസാനിപ്പിക്കുന്ന രീതി ചിലപ്പോൾ എല്ലാവർക്കും എളുപ്പം മനസിലായി കൊള്ളണം എന്നില്ല. ആവർത്തന കാഴ്ചകളിൽ ചിലപ്പോൾ മനസിലയേക്കാം എങ്കിലും ചെറിയ കൺഫ്യൂഷൻ സൃഷ്ടിച്ച എൻഡിങ് ആയിരുന്നു എന്ന് പറയേണ്ടി വരും. എന്നാൽഇതൊക്കെ വലിയ നെഗറ്റീവ് ആയി കാണേണ്ടതില്ല. കാരണം ഈ സിനിമ നൽകുന്ന ഒരു തിയറ്റർ എക്സ്പീരിയൻസ് ഉണ്ട് അത് ഒരിക്കലും നിങ്ങൾ മിസ്സ്‌ ചെയ്യരുത്. 


എന്റെ അഭിപ്രായം


നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു കഥയെ അതേ കാലത്തെ ശൈലിയിൽ അവതരിപ്പിച്ച എന്നാൽ ക്വാളിറ്റിയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയ ഒരു ഗംഭീര സിനിമയാണ് ഭ്രമയുഗം എന്ന് ഒറ്റവാക്കിൽ പറയാം. ഇത് ഒരു ഹൊറർ സിനിമയല്ല, ആ നിലയിൽ നിങ്ങൾ ഈ സിനിമയെ സമീപിക്കരുത്, ഹൊററിന്റെ ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു ഡാർക്ക് മൂഡ് സസ്പെൻസ് മിസ്റ്ററി ത്രില്ലറാണ് ഭ്രമയുഗം. നല്ല സൗണ്ട് - വിഷ്വൽ ക്വാളിറ്റിയുള്ള തിയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. പോറ്റിയും പോറ്റിയുടെ മനയും നിങ്ങളെ നിരാശപ്പെടുത്തില്ല.


#Naaz373 😊


Comments