ADHARVAM (1989) MALAYALAM MOVIE REVIEW

 



അഥർവം (1989)

സംവിധാനം:- ഡെന്നിസ് ജോസഫ്


ഫെബ്രുവരി പതിനഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന ഭ്രമയുഗം സിനിമയ്ക്ക് എന്നെപ്പോലെ കാത്തിരിക്കുന്ന ഒരുവിഭാഗം പ്രേക്ഷകർ ഇവിടെ ഉണ്ടെന്ന് അറിയാം. എന്നാൽ അവരിൽ പലർക്കും അറിയാത്ത, പലരും ചിലപ്പോൾ ഇതുവരെ കാണാനിടയില്ലാത്ത പത്തു മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഒരു സിനിമയേക്കുറിച്ചു പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ്. 


ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് ഭ്രമയുഗം സിനിമയിൽ മമ്മൂക്ക എത്തുന്നത് ആഭിചാര ക്രിയകൾ ചെയ്യുന്ന ഒരു ദുർമന്ത്രവാദിയുടെ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന രീതിയിലാണ്. എന്നാൽ മമ്മൂക്ക സമാനമായ വേഷം ചെയ്ത് അത്ഭുതപ്പെടുത്തിയ സിനിമയാണ് അഥർവം. മമ്മൂക്കയെ കൂടാതെ തിലകൻ, ഗണേഷ് കുമാർ, ജോസ് പ്രകാശ്, ചാരു ഹാസൻ, ജയഭാരതി, സുകുമാരി, സിൽക്ക് സ്മിത തുടങ്ങി ഗംഭീര താരനിരയിൽ വന്ന സിനിമ തന്ത്ര, മന്ത്ര പൂജാ കർമങ്ങളും ആഭിചാര ക്രിയകളെയും കുറിച്ചാണ് സംസാരിക്കുന്നത്. മേക്കാടൻ എന്ന ദുർമന്ത്രവാദിയുടെ കഥാപാത്രം തിലകൻ എന്ന അഭിനയ കുലപതിയുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നാണ്. 


ഇളയരാജ സംഗീതം ഒരുക്കിയ സിനിമയുടെ തിരക്കഥ എഴുതിയത് ഷിബു ചക്രവർത്തിയാണ്. ആനന്ദക്കുട്ടനും അജയൻ വിൻസെന്റും ഛായാഗ്രഹണം നിർവഹിച്ചപ്പോൾ കെ. ശങ്കുണ്ണി ചിത്രസംയോജനം ചെയ്തു. 


ഭ്രമയുഗം കാണാൻ പോകുന്നതിന് മുൻപ് ഈ സിനിമ ഒന്ന് കണ്ടിരിക്കുന്നത് നന്നായിരിക്കും. രണ്ടു ചിത്രങ്ങളും തമ്മിൽ മറ്റ് ബന്ധം ഒന്നും ഇല്ലെങ്കിലും കഥാ പശ്ചാത്തലം കൊണ്ടും കഥ പറയുന്ന രീതി കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു മികച്ച ചിത്രമാണ് അഥർവം. 


#Naaz373 😊

Comments