PREMALU (2024) MALAYALAM MOVIE REVIEW

 



പ്രേമലു (2024)

സംവിധാനം:- ഗിരീഷ് A D

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത് നസ്‌ലെൻ, മമിത ബൈജു, അൽത്താഫ് സലിം, അഖില ഭാർഗവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. 

തന്റെ മുൻ ചിത്രങ്ങൾ പോലെ ടീനേജ് റൊമാൻസ് കോമഡി ട്രാക്കിൽ വളരെ എൻഗേജിങ് ആയ തിരക്കഥയുടെ പിൻബലത്തോടെ അവതരിപ്പിച്ച മികച്ച ഒരു തിയറ്റർ അനുഭവം ആണ് ഈ സിനിമ എനിക്ക് സമ്മാനിച്ചത്. സച്ചിൻ എന്ന പ്രധാന കഥാപാത്രമായി നെസ്ലനും റീനു എന്ന റോളിൽ മമിത ബൈജുവും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ സപ്പോർട്ടിങ് റോളിൽ വന്ന സംഗീത് പ്രതാപ് കൂടുതൽ കയ്യടി നേടി. ഒപ്പം മാത്യൂസ് ചെയ്‌ത ചെറിയൊരു ഗസ്റ്റ് റോളും സിനിമയുടെ മറ്റൊരു ആകർഷണം ആയിരുന്നു. 


പോസിറ്റീവ്

തിരക്കഥ:- തുടക്കം മുതൽ അവസാനം വരെ ഒട്ടും ബോറടിപ്പിക്കാതെ എഴുതിയ തിരക്കഥ തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഗിരീഷ് എ. ഡിയും കിരൺ ജെയ്‌സിയും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന വിധത്തിൽ ആണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. 

കാസ്റ്റിങ്:- പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെ കൂടാതെ സിനിമയിൽ വന്ന് പോകുന്നവരും മികച്ച പെർഫോമൻസ് ആയിരുന്നു. അതിൽ തന്നെ എടുത്തു പറയേണ്ടത് ശ്യാം പുഷ്കരന്റെ ക്ലൈമാക്സിൽ വരുന്ന കഥാപാത്രം ആണ്. പുട്ടിന് പീര പോലെ ചിരിയുടെ ഒടുവിലെ പൊട്ടിച്ചിരി സമ്മാനിച്ച കഥാപാത്രം ആയിരുന്നു അത്. അതേപോലെ സപ്പോർട്ടിങ് റോളിൽ വന്ന സംഗീത് പ്രതാപ് പ്രത്യേക പരാമർശം അർഹിക്കുന്ന പ്രകടനമാണ് നടത്തിയത്. നെസ്ലേനൊപ്പം കട്ടയ്ക്ക് നിന്ന പെർഫോമൻസ് ആയിരുന്നു പയ്യന്റേത്. അതേപോലെ ശ്യാം ചെയ്ത ആദിയും അഖില അവതരിപ്പിച്ച കഥാപാത്രവും അൽത്താഫ് സലീമിന്റെ ക്യാരക്ടറും നന്നായിരുന്നു. 

വിഷ്ണു വിജയ് ചെയ്‌ത സോങ്‌സ് & ബിജിഎം:- ഈ മനുഷ്യൻ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. ഓരോ സിനിമയിലും ഒന്നിനൊന്നു മികച്ച സ്കോറുകളും സോങ്‌സുമാണ് വിഷ്ണു ചെയ്യുന്നത്. മലയാളത്തിലെ ഒരു അണ്ടർ റേറ്റഡ് മ്യൂസിക് ഡയറക്ടർ ആണ് വിഷ്ണു വിജയ്. 

ടെക്നിക്കൽ സൈഡ് നോക്കിയാൽ അജ്മൽ സാബുവിന്റെ ഛായാഗ്രഹണം, ആകാശ് ജോസഫിന്റെ എഡിറ്റിങ്, വിനോദ് രവീന്ദ്രൻ ചെയ്ത ക്വാളിറ്റി പ്രൊഡക്ഷൻ ഡിസൈൻ ഇവയെല്ലാം സിനിമയ്ക്ക് മുതൽക്കൂട്ടായി.

നെഗറ്റീവ്

യാതൊരു പ്രതീക്ഷയും താൽപര്യവും ഇല്ലാതെ പോയി കണ്ടത് കൊണ്ടാവാം സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് നെഗറ്റീവ് ഒന്നും പറയാനില്ല. പിന്നെ മീനാക്ഷി ചെയ്ത നിഹാരിക എന്ന റോൾ ചിലയിടങ്ങളിൽ നല്ല വെറുപ്പിക്കൽ ഫീൽ ചെയ്തപ്പോൾ മറ്റ് ചില സമയത്ത് നല്ല രീതിയിൽ ചിരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് വലിയൊരു നെഗറ്റീവ് ആയി ഇതിനെ കാണേണ്ട കാര്യമില്ല.

എന്റെ അഭിപ്രായം

ഫാമിലിയും ഫ്രണ്ട്സുമായി എൻജോയ് ചെയ്തു ആദ്യാവസാനം ചിരിച്ചു ആഘോഷിച്ചു കാണാവുന്ന ഒരു കംപ്ലീറ്റ് ഫൺ പാക്ക്ഡ് എന്റർടൈനർ ആണ് പ്രേമലു.

#Naaz373 😊

Comments

Post a Comment