VARSHANGALKKU SHESHAM (2024) MALAYALAM MOVIE REVIEW

 



🎥 വർഷങ്ങൾക്ക് ശേഷം (2024)

ഒരു 'അസാധാരണ' വിനീത് ശ്രീനിവാസൻ സിനിമ (അത് എന്തെന്ന് വഴിയേ പറയാം) ❤️


ആദ്യമേ തന്നെ പറയട്ടെ...

ഈ സിനിമയിൽ നല്ല കട്ട ക്രിഞ്ച് ഉണ്ട് 🙏

ചിലയിടങ്ങളിൽ ഒടുക്കത്തെ ലാഗ് അടിക്കും...😴

റൊമാൻ്റിക് സീനൊക്കെ ഭയങ്കര ഓവർ...😏

പ്രീഡിക്ടബിൾ സ്റ്റോറി ലൈൻ...🥲

വെറുതെ കുത്തിനിറച്ച അനാവശ്യ സീനുകൾ...🙏

ഇവയെല്ലാം കൊണ്ട് സമ്പന്നമാണ് ഈ വിനീത് ശ്രീനിവാസൻ സിനിമ. മലയാളത്തിലെ ഒരേയൊരു ഓൾ റൗണ്ടർ ആയ ഇങ്ങേരുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിങ്ങൾ കണ്ടു ശീലിച്ച എല്ലാം ഇതിലുമുണ്ട്. 


സിനിമയുടെ ആദ്യ പകുതി മാത്രം നോക്കിയാൽ നിങ്ങൾക്ക് ഇതുപോലെ അങ്ങനെ ഒരുപാട് നെഗറ്റീവ് പറയാം


ഇനിയങ്ങോട്ട് പറയുന്നത് ശ്രദ്ധിച്ചു വായിക്കണം...👇


സിനിമ ഇങ്ങനെയെല്ലാം ആണെങ്കിലും പക്ഷേ അവരുടെ കയ്യിൽ ഒരു ഐറ്റം ഉണ്ടായിരുന്നു.


അവർ അതുവരെ കാണിക്കാതെ വെച്ച ഒരു അഡാർ ഐറ്റം...⚡🔥💥👌


അങ്ങനെ ഇന്റർവെൽ ആയി. ഇന്റർവെൽ കഴിഞ്ഞു പടം പോയൊരു പോക്ക് ഉണ്ട്, അതാണ് ഞാൻ പറഞ്ഞ ആ സർപ്രൈസ് ഐറ്റം, അത് കാണേണ്ടത് തന്നെയാണ് എന്റെ മോനെ...🔥❤️

വിനീതിൻ്റെ മുൻ ചിത്രങ്ങൾ പോലെ കുറെ പച്ചപ്പ്, നാട്ടുവഴികൾ, റേഷൻകട, അങ്ങനെ തുടങ്ങി, ചായക്കടയിലെ പരിപ്പുവടയ്ക്ക് വരെ ഗസ്റ്റ് റോൾ കൊടുത്തു കൊണ്ട് പോയ ആദ്യപകുതി, പുട്ടിന് പീര പോലെ അതിന്റെ കൂടെ കുറച്ചു നൊസ്റ്റാൾജിയ കൂടെ വാരി വിതറിയിട്ട് പിന്നെ അങ്ങോട്ട്, അതായത് സെക്കന്റ് ഹാഫിൽ പടം അതിൻ്റെ ട്രാക്ക് മാറ്റുന്ന ഒരു ഹൈ മോമൻ്റ് ഉണ്ട് എൻ്റെ സാറേ....🤩💥👌

അത് ഒരൊന്നൊന്നര കാഴ്ച തന്നെയാണ്.

അത് വരെ തിയറ്ററിൽ സൈലൻ്റ് ആയിരുന്ന ആളുകൾ വരെ അതിന് ശേഷം വയലന്റ് മാറിയ ആ പീക്ക് മൊമന്റ് മുതൽ ഒരു ടിപ്പിക്കൽ വിനീത് ശ്രീനിവാസൻ സിനിമയിൽ നിങ്ങൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഐറ്റംസ് ഉടനീളം കാണാം. അതിൽ ഡാർക്ക് ഹ്യൂമർ ഉണ്ട് + സ്പൂഫ് എലമെന്റ്‌സ് ഉണ്ട് + അഭിനയിച്ച ആളുകൾ തന്നെ അവരെ തന്നെ പച്ചയ്ക്ക് സെൽഫ് ട്രോൾ ചെയ്യുന്നുണ്ട് (ഒരുപാട് ഡയലോഗുകൾ ചിരി കാരണം കേൾക്കാൻ പോലും പറ്റിയില്ല), അതേപോലെ സോ കോൾഡ് സിനിഫൈൽസ് ആയ മലയാളത്തിലെ യുട്യൂബഴ്‌സിനെ അടക്കം സിനിമ ട്രോളി കൊല്ലുന്നുണ്ട്. എന്തിനേറെ പറയുന്നു, വീട്ടിലിരിക്കുന്ന ആ പാവം അച്ഛനായ ശ്രീനിവാസനെ വരെ കളിയാക്കി നശിപ്പിച്ചു കൊണ്ടാണ് സെക്കന്റ് ഹാഫിൽ വിനീത് അതുവരെയുള്ള തന്റെ സിനിമകളിലെ സകല ക്ലിഷേകളെയും ഒറ്റയടിക്ക് തകർത്തു അടുക്കി പ്രേക്ഷകന്റെ കയ്യിൽ കൊടുത്തത്. അങ്ങനെ വന്നവരെയും നിന്നവരെയും പോയവരെയും എല്ലാം അറഞ്ചം പുറഞ്ചം ട്രോളി കൊണ്ട് പടം വേറെതൊക്കെയോ ജേണറുകളിൽ കൂടി കയറിയിറങ്ങി പോകുന്ന, ഇതുവരെ കാണാത്ത വിധത്തിലുള്ള അതിഗംഭീര കാഴ്ച കൊണ്ട് സിനിമയെ ഹോൾഡ് ചെയ്തു നിർത്തുന്ന അൾട്ടിമേറ്റ് സെക്കന്റ് ഹാഫ് പോർഷൻ ഒന്നുകൊണ്ടു മാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ...💯👌


സ്വന്തം കഴിവിലുള്ള ഒരു കലാകാരന്റെ ഉറച്ച വിശ്വാസം, സിനിമയിൽ സ്വന്തം കഴിവ് കൊണ്ട് ഉണ്ടാക്കിയെടുത്ത ഉറ്റ സുഹൃത്ത് വലയം, അതിനൊപ്പം വിനീതിന് മാത്രം ചെയ്യാൻ പറ്റുന്ന കുറെ കാര്യങ്ങൾ, അതുപോലെ ബാക്കിയുള്ളവർക്ക് പെർഫോം ചെയ്യാനുള്ള നല്ല സ്‌പേസും കൊടുത്തു കൊണ്ടാണ് സിനിമ അതിന്റെ കഥയും കഥയ്ക്കുള്ളിലെ കഥയും പറഞ്ഞു പോകുന്നത്.


ഒരു വിനീത് ശ്രീനിവാസൻ പടത്തിൽ ഞാൻ ഇതുവരെ കാണാത്ത കുറെ അധികം എലമെന്റ്‌സ് കൊണ്ട് കിടിലൻ ആയി മേക്ക് ചെയ്തെടുത്ത ഒരു പക്കാ എന്റർടൈനർ തന്നെയാണ് വർഷങ്ങൾക്ക് ശേഷം എന്ന് 'സിനിമ മുഴുവൻ കണ്ടതിന് ശേഷം' ഞാൻ പറയും. ചിലപ്പോൾ എല്ലാവർക്കും അങ്ങനെ ആവണം എന്നുമില്ല. 


പോസിറ്റീവ് 


വിനീത് ശ്രീനിവാസൻ എന്ന ഓൾ റൗണ്ടർ

ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ സിനിമകളെയും ഈയടുത്തായി ഒരുപാട് ഓവർ റേറ്റഡ് എന്നും ക്രിഞ്ച് ഫെസ്റ്റ് എന്നുമൊക്കെ പറഞ്ഞു കളിയാക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങൾ ഒരിക്കലും അയാളെ മുൻവിധികളോട് കൂടെ വിലയിരുത്താൻ മുതിരരുത്. കാരണം ഈ സിനിമ പോലെ അയാൾ ഏത് സെക്കന്റിൽ എങ്ങനെയൊക്കെ ചിന്തിക്കും എന്ന് അങ്ങേർക്ക് മാത്രമേ അറിയൂ. മലർവാടിയിൽ തുടങ്ങി തിരയും, തട്ടവും, ജേക്കബും ഹൃദയവും കഴിഞ്ഞു ഇന്ന് വർഷങ്ങൾക്ക് ശേഷം വരെ എത്തി നിൽക്കുന്ന അയാളുടെ ഫിലിമോഗ്രഫി പരിശോധിച്ചാൽ അക്കാര്യം നിങ്ങൾക്ക് വ്യക്തമാവും.


കാസ്റ്റ് ആൻഡ് ക്രൂ

സിനിമയിൽ അഭിനയിച്ച ഓരോരുത്തർക്കും നല്ല കംഫർട്ട് ആയി വർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടീം തന്നെയാണ് വിനീത് ഈ സിനിമയിൽ സെറ്റ് ചെയ്തത്. അതേപോലെ ഈ സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ആരും വെറുതെ വന്നു പോകുന്നില്ല. എല്ലാറ്റിനും എന്തെങ്കിലും ഒക്കെ കണക്ഷൻ കാണും.


പെർഫോമൻസ്

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം അവരവരുടെ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. പ്രധാന റോളുകൾ ഗംഭീരമായി ചെയ്ത് പ്രണവും ധ്യാനും കസറിയപ്പോൾ അതിൽ തന്നെ എടുത്ത് പറയേണ്ട പ്രകടനങ്ങൾ കൊണ്ട് അജു വർഗ്ഗീസ്, ബേസിൽ ജോസഫ്, നീത പിള്ള, പിന്നെയുള്ള ആ വേറെ ലെവൽ മനുഷ്യൻ (ആരാണെന്ന് അറിയാൻ വേണ്ടി ഒരു ക്ലൂ തരാം :- ഒറ്റയ്ക്ക് വന്നവനാടാ പട്ടികളെ + THIS IS MY COMEBACK + എന്റെ എട്ടാമത്തെ പടക്കം...🤣💥) ഇവരെല്ലാം സിനിമയെ എൻഗേജിങ് ആക്കി നിർത്തിയ, സിനിമയ്ക്ക് മുതൽക്കൂട്ട് ആയി മാറിയ ആളുകൾ ആണ്.


ഇനിയും അയാളെക്കുറിച്ച് ഞാൻ പറഞ്ഞില്ലെങ്കിൽ അത് വലിയ തെറ്റ് ആയിപ്പോകും. മലയാളത്തിന്റെ ഒരേയൊരു നിവിൻ പോളി സോറി നിതിൻ മോളി aka നിതിൻ മുളന്തുരുത്തി aka നിതിൻ മോളിവുഡ്...🤩


വിനീത് ശ്രീനിവാസൻ എന്ന സിനിമയിലെ തന്റെ ഗുരു ശിഷ്യന് വേണ്ടി ഒരുക്കിവെച്ചത് വെറുമൊരു വേഷം ആയിരുന്നില്ല. അയാൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന, അയാൾ ചെയ്താൽ മാത്രം വർക്ക് ഔട്ട് ആകുന്ന, തുടർ പരാജയങ്ങളിൽ തളർന്നു പോയ, ഫാൻസും മീഡിയയും ഉൾപ്പെടെ ഫീൽഡ് ഔട്ട് ആയെന്നു വിധിയെഴുതിയ ആ മനുഷ്യന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഈ സിനിമ. അയാൾക്ക് വേണ്ടി ഒരു നിയോഗം പോലെ വിനീത് ആ വേഷം അയാൾ ആയി തന്നെ ജീവിക്കാൻ പറയുകയായിരുന്നു എന്ന് തോന്നിപ്പോയി. മറ്റൊരു നടനും ഒരിക്കലും ചെയ്യാൻ തയ്യാറാകാത്ത വേഷം ഗംഭീരമായി ജീവിച്ചു കാണിച്ചു. ആവറേജിൽ ഒതുങ്ങേണ്ടിയിരുന്ന സിനിമയെ തന്റെ ഒറ്റ ഒരാളുടെ ചുമലിൽ വെച്ചു പൊക്കി എടുക്കുന്ന ലെവൽ അഴിഞ്ഞാട്ടം ആയിരുന്നു ആ മനുഷ്യൻ ഈ സിനിമയിൽ ചെയ്തു വെച്ചിരിക്കുന്നത്. അത് മാത്രം മതി പൈസ മുതലാവാൻ. അതിന് വേണ്ടി മാത്രം രണ്ടാമത് ഒരിക്കൽ കൂടി സിനിമ കാണാം എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. നിവിൻപോളി - നിങ്ങളുടെ തിരിച്ചു വരവ് എന്ന് പറയുന്നതിൽ ഉപരി, പ്രേക്ഷകർ നിങ്ങളെ തിരിച്ചറിഞ്ഞു എന്ന് പറയുന്നത് ആവും കൂടുതൽ നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. Happy to See Your Come Back...❤️


ഛായാഗ്രഹണം

എസ്‌തെറ്റിക്കലി റിച്ച് ആയ ഒരുപാട് ഷോട്ട്സും സീൻസും കൊണ്ട് സിനിമയെ മറ്റൊരു ലെവലിൽ എത്തിച്ച വിശ്വജിത്ത് ഒരുക്കിയ കിടിലൻ സിനിമാറ്റോഗ്രഫി. അതിൽ തന്നെ പഴയ കാലത്തെ റീ ക്രിയേറ്റ് ചെയ്തത് എല്ലാം ഗംഭീരമായിരുന്നു.


നെഗറ്റീവ്


സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ചിത്രത്തിൽ പക്ഷേ മികച്ചത് എന്ന് പറയാവുന്ന ട്രാക്കുകൾ വളരെ കുറവായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കാരണം മധു പകരൂ എന്ന ടൈറ്റിൽ സോങ് പോലും വിനീതിന്റെ മുൻ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ ആ ഒരു ലെവൽ എത്തിയില്ല എന്ന് വേണം പറയാൻ. എന്നാൽ അതേസമയം തന്നെ 'ന്യാബഗം' + നിവിന്റെ എൻട്രി സോങ് രണ്ടും വേറെ ലെവൽ വൈബാണ് തിയറ്ററിൽ സൃഷ്ടിച്ചത്. പുതുമുഖ സംഗീത സംവിധായകൻ ആയ അമൃത് രാംനാഥ്‌ ആണ് സിനിമയുടെ മ്യൂസിക് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതവും ശരാശരി ഫീൽ മാത്രമേ സമ്മാനിച്ചുള്ളൂ.


ഫസ്റ്റ് ഹാഫ് വരെയുള്ള സിനിമ.

തുടക്കത്തിൽ ഞാൻ പറഞ്ഞത് പോലെ കട്ട ക്രിഞ്ചും, ഇടയ്ക്കിടെയുള്ള ലാഗ്, അനാവശ്യ റൊമാൻസ്, പ്രീഡിക്ടബിൾ സ്റ്റോറി ലൈൻ ഇവയെല്ലാം വരുന്നത് ഫസ്റ്റ് ഹാഫിലാണ്. കല്യാണിയുടെ കഥാപാത്രം തീർത്തും അനാവശ്യമായ ഒന്നായിട്ടാണ് തോന്നിയത്. സെക്കന്റ് ഹാഫിൽ പിന്നെയും ആശ്വാസം ആയിരുന്നു അവരുടെ പെർഫോമൻസ്.


മേക്കപ്പ് ഡിപ്പാർട്ട്‌മെന്റ്

പ്രായമുള്ള മേക്ക് ഓവറിൽ വരുമ്പോൾ പ്രണവ്, കല്യാണി എന്നിവരുടെ മേക്കപ്പ് അത്ര മികവ് പുലർത്തിയില്ല. എന്നാൽ ബാക്കിട്ടുള്ളവരുടെ കോസ്റ്റ്യും + മേക്കപ്പ് നന്നായിരുന്നു. 


എന്റെ അഭിപ്രായം


ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു സാധാരണ വിനീത് ശ്രീനിവാസൻ സിനിമയാണ് വർഷങ്ങൾക്ക് ശേഷം (ആദ്യപകുതി). എന്നാൽ നിങ്ങളെ ഒരുപാട് എക്സൈറ്റഡ് ആക്കുന്ന, ഒരുപാട് നർമ്മം വാരി വിതറുന്ന, ആർമാധിച്ചു കാണാവുന്ന, നിവിൻ ഫാൻസിന് സംബന്ധിച്ച് ഇതൊരു അന്യായ ട്രീറ്റ് തന്നെ ആയിരിക്കും എന്ന് നൂറു ശതമാനം ഉറപ്പാണ്. അങ്ങനെ നിരവധി പ്രത്യേകതകൾ ഉള്ള, നിങ്ങൾ ഇതുവരെ കാണാത്ത ഒരു അസാധാരണ വിനീത് ശ്രീനിവാസൻ സിനിമ കൂടിയാണ് ഇത് (രണ്ടാം പകുതി).


NB:- ഒറ്റയ്ക്ക് വന്നവനാടാ പട്ടികളെ... Still Hits Me 😍😂


#Naaz373 😊

Comments