RAAYAN (2024) TAMIL MOVIE REVIEW

 


RAAYAN (2024)

WRITTEN AND DIRECTED BY DHANUSH

പവർ പാണ്ടിയ്ക്ക് ശേഷം ധനുഷിന്റെ സംവിധാനത്തിൽ എസ്‌ജെ സൂര്യ, സെൽവരാഘവൻ, സന്ദീപ്, കാളിദാസ് ജയറാം, ദുഷാറ വിജയൻ ഒപ്പം ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് രായൻ. 

ധനുഷിന്റെ ആദ്യ സംവിധാന സംരംഭം ആയ പവർ പാണ്ടി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ചിത്രം ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കും പ്രതീക്ഷ ഉണ്ടായിരുന്നു. ഒപ്പം കിടിലൻ കാസ്റ്റിങ്, എ ആർ റഹ്‌മാൻ മ്യൂസിക് - മച്ചാനെ അത് പോരെ അളിയാ...!!

സിനിമയിലേക്ക്...

കാത്തവരായൻ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം കേന്ദ്രീകരിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. തന്റെ മാതാപിതാക്കളുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തെ വളർത്തി വലുതാക്കുന്ന വല്യേട്ടൻ റോളിലാണ് നായകൻ ധനുഷ് എത്തുന്നത്. 

ഒരുപാട് സിനിമകളിൽ കണ്ട് ശീലിച്ച സ്ഥിരം ടെംപ്ലേറ്റ് സ്റ്റോറി ലൈൻ ആണ് രായനിലും കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും സിനിമയുടെ മേക്കിങ് ക്വാളിറ്റി കൊണ്ട് സിനിമ ഒരുപരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. പക്ഷേ അതോടൊപ്പം തന്നെ നിരവധി ഡ്രോബാക്കുകൾ കൂടി സിനിമയ്ക്ക് ഉണ്ട്. അത് തുടർന്ന് വിശദമായി പറയാം. 

സിനിമയുടെ എഴുത്തും ധനുഷ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ഓം പ്രകാശും, എഡിറ്റിങ് പ്രസന്നയും, ആർട്ട് ഡിപ്പാർട്ട്‌മെന്റ് ജാക്കിയും നിർവഹിച്ചിരിക്കുന്നു. ടെക്നിക്കലി ടോപ് ക്വാളിറ്റി സിനിമയാണ് രായൻ, എങ്കിലും കഥാ പരിസരവും തിരക്കഥ പശ്ചാത്തലവും കൂടി പരിഗണിക്കുമ്പോൾ സിനിമയിൽ വരുന്ന ചില പോരായ്മകൾ കൂടെ പറയാതിരിക്കാൻ കഴിയില്ല. അത് വഴിയേ ഞാൻ പറയാം. പൊസിറ്റീവുകളിൽ നിന്ന് തുടങ്ങാം.


പോസിറ്റീവ്

ധനുഷ് എന്ന ഓൾ റൗണ്ടർ

നടൻ, ഗായകൻ, എഴുത്തുകാരൻ, നിർമാതാവ് തുടങ്ങി ഇപ്പോൾ സംവിധായകന്റെ റോൾ കൂടി അദ്ദേഹം കൈവച്ചു. അദ്ദേഹത്തിന്റെ കഴിവിൽ പ്രേക്ഷകർക്കുള്ള പോലെ തന്നെ വിശ്വാസം അദ്ദേഹത്തിനുമുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയാണത്. തന്റെ സ്വത സിദ്ധമായ അഭിനയം കൊണ്ട് രായനിലും ധനുഷ് ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഒപ്പം അഭിനയിച്ചവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. എടുത്ത് പറയേണ്ട പ്രകടന മികവുള്ള കഥാപാത്രം ആയി എനിക്ക് പേഴ്സണലി തോന്നിയ ഒരാളാണ് ദുഷാറ വിജയൻ ചെയ്‌ത ദുർഗ എന്ന ക്യാരക്ടർ. ധനുഷിനൊപ്പം ത്രൂ ഔട്ട്‌ റോളിൽ തിളങ്ങിയ പെർഫോമൻസ് ആയിരുന്നു ദുഷറയുടേതും. കൂടുതൽ മികവുറ്റ കഥാപാത്രങ്ങൾ അവരെ തേടിയെത്താൻ രായൻ കാരണമാകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഒരു ഹോസ്പിറ്റൽ സീനിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ലെവൽ പ്രകടനം കൊണ്ട് ദുഷാറ ഞെട്ടിക്കുന്നുണ്ട്. അത് തിയേറ്ററിൽ തന്നെ കണ്ടറിയണം.

കാസ്റ്റിങ് + പെർഫോമൻസുകൾ

സിനിമയുടെ ബ്രില്യന്റ്‌ കാസ്റ്റിങ് ഏറെക്കുറെ സിനിമയ്ക്ക് ഗുണം ചെയ്തു എന്ന് പറയാം. കാരണം ഓഡിയോ ലോഞ്ച് മുതൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന തരത്തിലുള്ള പ്രമോഷൻ, അതിൽ തന്നെ പ്രധാന ഘടകം ആയിരുന്നു സിനിമയുടെ കാസ്റ്റിങ്. ചെറിയ റോളുകളിൽ വന്ന് പോകുന്നവർ വരെ ഡീസന്റ് പ്രകടനം ആയിരുന്നു. സെൽവരാഘവൻ ചെയ്‌ത ശേഖർ, ദുഷാറയുടെ ദുർഗ, സന്ദീപ് കിഷൻ - കാളിദാസ് ജയറാം എന്നിവർ യഥാക്രമം അവതരിപ്പിച്ച സഹോദര കഥാപാത്രങ്ങൾ, എസ്‌ജെ സൂര്യയുടെ സേതുരാമൻ, ശരവണൻ ചെയ്ത ദുരൈ എന്നീ കഥാപാത്രങ്ങൾ എല്ലാം സിനിമയിൽ ശ്രദ്ധേയമായ ക്യാരക്ടറുകൾ ആയിരുന്നു. 

എ ആർ റഹ്‌മാൻ മാജിക്

സിനിമയുടെ ആത്മാവ് മുഴുവൻ എ ആർ ന്റെ സംഗീതത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാവുന്ന ലെവൽ ഓഫ് വർക്ക്. അതിൽ തന്നെ 'അടങ്കത അസുരൻ' സോങ് ക്ലൈമാക്സിൽ ഉണ്ടാക്കിയ ഇമ്പാക്ട് ഗംഭീരം ആയിരുന്നു. പാട്ടുകൾ പോലെ തന്നെ കിടിലൻ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ടും സിനിമ സമ്പന്നമാണ്. പ്രത്യേകിച്ച് ഇമോഷണൽ ട്രക്കുകൾ ഒക്കെ വേറെ ലെവൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ഒരേയൊരു "ഗോട്ട് മ്യൂസിക് ഡയറക്ടർ" മറ്റാരുമല്ല അത് അങ്ങേര് തന്നെയാണ് തെളിയിക്കാൻ ഈ വർക്കുകൾ തന്നെ ധാരാളം. 

നെഗറ്റീവ്

വീക്ക് സ്ക്രിപ്റ്റ് + ലോജിക് ഇല്ലായ്മ

സിനിമയുടെ ഏറ്റവും വലിയ കല്ലുകടിയായി എനിക്ക് തോന്നിയത് അതിന്റെ ദുർബലമായ എഴുത്ത് തന്നെയാണ്. കാരണം നമ്മൾ മുമ്പ് ഒരുപാട് സിനിമകളിൽ കണ്ടു മറന്ന കഥയും കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും തന്നെയാണ് സിനിമയിലും ഉള്ളത്. യാതൊരു പുതുമയും തോന്നിയ്ക്കാത്ത തരത്തിലുള്ള നറേഷനും പ്രീഡിക്ടാബിൾ ആയിട്ടുള്ള ട്വിസ്റ്റ് ആൻഡ് ടേൺസ്‌ കൊണ്ട് തന്നെ സിനിമ കാണുന്ന പ്രേക്ഷകരെ ചിലയിടങ്ങളിൽ പിന്നോട്ട് വലിക്കുന്നത് പോലെ ഫീൽ ചെയ്തു. ഫസ്റ്റ് ഹാഫ് ആണ് കുറച്ചുകൂടി ആശ്വാസം ആയി എനിക്ക് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ കഥ കയ്യിൽ നിന്ന് പോയൊരു അവസ്ഥ ആണ് കാണാൻ കഴിഞ്ഞത്. ചിലയിടങ്ങളിൽ ലോജിക് മിസ്റ്റേക്കുകളും മുഴച്ചു നിൽക്കുന്ന ഫീൽ തോന്നിച്ചു. 

പാഴായിപ്പോകുന്ന ട്വിസ്റ്റുകൾ

പ്രേക്ഷകരെ കൂടുതൽ സിനിമയുമായി എൻഗേജിങ് ആക്കാൻ വേണ്ടിയാണ് ട്വിസ്റ്റുകൾ കൊണ്ട് വരുന്നത്. എന്നാൽ ഇവിടെ അങ്ങനെയൊരു നീക്കം കൊണ്ട് സിനിമയെ തീർത്തും ആവറേജ് ആക്കി ഒതുക്കി നിർത്തുന്ന തരത്തിലുള്ള എഴുത്താണ് സിനിമയിൽ നിന്നും കാണാൻ കഴിഞ്ഞത്. 

എന്റെ അഭിപ്രായം

ആകെ മൊത്തത്തിൽ ഒരു തവണ ടെക്നിക്കൽ ക്വാളിറ്റി + മേക്കിങ് ബ്രില്യൻസ് + പെർഫോമൻസ് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാം എന്നതിൽ കവിഞ്ഞ് യാതൊരു ഇമ്പാക്ട് എന്നിലെ പ്രേക്ഷകനിൽ സൃഷ്ടിക്കാൻ കഴിയാതെ പോയൊരു സിനിമയാണ് രായൻ. ആവറേജിൽ ഒതുങ്ങിപ്പോയ നല്ലൊരു ശ്രമം എന്ന് മാത്രം പറയാവുന്ന സിനിമ. എത്ര ഗംഭീര മേക്കിങ് ഉണ്ടായാലും കണ്ടന്റ് ഇല്ലെങ്കിൽ അതുകൊണ്ട് യാതൊരു കാര്യവുമില്ല എന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് രായൻ. ബാക്കി നിങ്ങൾ സ്വയം കണ്ട് വിലയിരുത്തുക.

#Naaz373 😊



Comments