Some Scattered Thoughts about Life - A Social Media Message


 

ജീവിതത്തിൽ ഒഴിവാക്കപ്പെടുന്ന നാല് ഘട്ടങ്ങൾ:     


46-50 വയസ്സിൽ, ജോലിസ്ഥലം നിങ്ങളെ ഒഴിവാക്കുന്നു.

നിങ്ങളുടെ കരിയറിൽ നിങ്ങൾ എത്ര വിജയിച്ചാലും ശക്തനായാലും, നിങ്ങൾ ഒരു സാധാരണ വ്യക്തിയായി മടങ്ങും.

അതിനാൽ, നിങ്ങളുടെ മുൻകാല ജോലിയിൽ നിന്നുള്ള മാനസികാവസ്ഥയിലും ശ്രേഷ്ഠതയിലും മുറുകെ പിടിക്കരുത്,


നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക,

അല്ലെങ്കിൽ

നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടേക്കാം !!!


65-70 വയസ്സിൽ, സമൂഹം നിങ്ങളെ ക്രമേണ ഒഴിവാക്കുന്നു.

നിങ്ങൾ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്തിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും കുറയുന്നു,

നിങ്ങളുടെ മുൻ ജോലിസ്ഥലത്ത് ആരും നിങ്ങളെ തിരിച്ചറിയുന്നില്ല.

"ഞാൻ പണ്ട്..." എന്നോ 

"ഞാൻ ഒരിക്കൽ..." എന്നോ പറയരുത്,

കാരണം യുവതലമുറ നിങ്ങളെ അറിയുകയില്ല, 

നിങ്ങൾക്ക് അതിൽ അസ്വസ്ഥത തോന്നരുത് !!!


75 വയസ്സിൽ, കുടുംബം നിങ്ങളെ പതുക്കെ ഒഴിവാക്കുന്നു. 

നിങ്ങൾക്ക് ധാരാളം കുട്ടികളും കൊച്ചുമക്കളും ഉണ്ടെങ്കിൽപ്പോലും, 

മിക്ക സമയത്തും നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പമോ തനിച്ചോ ആയിരിക്കും ജീവിക്കുന്നത്.

നിങ്ങളുടെ കുട്ടികൾ ഇടയ്‌ക്കിടെ സന്ദർശിക്കുമ്പോൾ, അത് വാത്സല്യത്തിന്റെ പ്രകടനമാണ്,

മറിച്ചു പ്രഹസനമാണ് എന്നൊന്നും തോന്നണ്ട,

അവർ സ്വന്തം ജീവിതവുമായി തിരക്കിലായതിനാൽ കൂടെക്കൂടെ വരാത്തത്തിൽ അവരെ കുറ്റപ്പെടുത്തരുത്.


80-ാം വയസ്സിൽ, ഭൂമി നിങ്ങളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു.

ഭൂമിക്ക് നിങ്ങൾ ഭാരമേറിയ ഒരു പാഴ്‌വസ്തുവാണ്...💯

നിങ്ങളുടെ പരിചയക്കാരും, ബന്ധുക്കളുമായ പലരും ഇതിനകം എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപോയി. ഈ ഘട്ടത്തിൽ, ദുഃഖിക്കുകയോ, സങ്കടപ്പെടുകയോ ചെയ്യരുത്,


കാരണം 👇🏻


ഇതാണ് ജീവിതം...

ഒടുവിൽ എല്ലാവരും ഈ പാത പിന്തുടരും എന്ന്‌ സമാധാനിക്കാം...

അതിനാൽ, നമ്മുടെ ശരീരത്തിൽ ഇപ്പോഴും ജീവനുള്ളപ്പോൾ, ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക!

നിങ്ങൾക്ക് ആവശ്യമുള്ളത് കഴിക്കുക,

നിങ്ങൾ ആഗ്രഹിക്കുന്നത് കുടിക്കുക,

കളിക്കുക,

ചിരിക്കുക...

നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക.

ഓർക്കുക,

നിങ്ങൾ സംരക്ഷിച്ച ദൈവവും മതങ്ങളും ആചാരങ്ങളും ഒന്നും നിങ്ങളെ സംരക്ഷിക്കാൻ വരില്ല.

തലച്ചോർ ദ്രവിച്ചാൽ മനസും

ഹൃദയം നിലച്ചാൽ ശരീരവും മരിക്കും.

എപ്പോഴും സന്തോഷവാനായിരിക്കുക.... 😊


കടപ്പാട് : ഓൺലൈൻ സുഹൃത്ത് ❤️

Comments