VAAZHA : BIOPIC OF A BILLION BOYS (2024) MALAYALAM MOVIE REVIEW

 



🎬 വാഴ : Biopic of A Billion Boys (2024)

സംവിധാനം : ആനന്ദ് മേനൻ

സ്റ്റാർ വാല്യു ഉള്ള സൂപ്പർസ്റ്റാറുകൾ ഒന്നുമില്ലാതെ, ഒരുകൂട്ടം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വിപിൻ ദാസിന്റെ തിരക്കഥയിൽ നവാഗതനായ ആനന്ദ് മേനൻ സംവിധാനം ചെയ്തു റിലീസായ ഏറ്റവും പുതിയ ചിത്രമാണ് "വാഴ : ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്". 

യുട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രേക്ഷക മനസ്സിൽ ഇടംനേടിയ കുറച്ചു പേരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ... "ഇപ്പോൾ അവരുടെ കാലമല്ലേ...😂" 

അതിൽ തന്നെ നാം "രോമാഞ്ചം" മുതൽ ഒട്ടനവധി സിനിമകളിൽ കണ്ടിട്ടുള്ള ജോമോൻ ജ്യോതിർ, സിജു സണ്ണി, ഒപ്പം സാഫ് ബ്രോസ്, അമിത് മോഹൻ, കോട്ടയം നസീർ, ജഗദീഷ് ചേട്ടൻ, നോബി മാർക്കോസ്, അസീസ് നെടുമങ്ങാട് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഇവരെല്ലാം ഉണ്ടായിട്ടും ഞാൻ ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ കാരണം വേറൊരു മുതൽ ആണ്...🤩⚡

"ഇവർക്കെല്ലാം മുന്നേ എന്റെ അടുത്തു വന്നത് നീയാണെന്ന്" ബിലാലിനെ നോക്കി മേരി ടീച്ചർ പറയുന്നത് പോലെ ഇവരെക്കാൾ മുൻപ് എന്നെക്കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോളോവർ ആക്കിയിയിട്ടുള്ള, സ്ഥിരമായി അവരുടെ കണ്ടന്റുകൾ കാണുന്ന, മൈന്യൂട്ട് എക്‌സ്പ്രഷൻസ് കൊണ്ട് വരെ തലതല്ലി ചിരിപ്പിക്കാൻ കഴിവുള്ള, എന്തിനേറെ പറയുന്നു കേരളത്തിൽ ഒരു സൂപ്പർസ്റ്റാർ പദവിയ്ക്ക് തുല്യമായ സ്റ്റാർ വാല്യൂ ഉള്ള കുറച്ചു പിള്ളേർ സെറ്റ് ഉണ്ട്, അവർ ഈ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് കാണാൻ വേണ്ടിയാണ് ഞാൻ തിയറ്ററിൽ പോയത് എന്ന് പറയേണ്ടി വരും...💯👌

സിനിമാ സ്റ്റൈലിൽ പറഞ്ഞാൽ "അങ്ങനെ വലിയ സ്റ്റാർ വാല്യൂ ഉള്ള പിള്ളേരൊന്നുമല്ല, പക്ഷേ അവരുടെ കയ്യിൽ ഒരു ഐറ്റം ഉണ്ട്..." അവരാണ് ടീം #ഹാഷിറേ...❤️⚡🤩

പിള്ളേർക്ക് സ്ക്രീൻ ടൈം കുറച്ചേ ഉള്ളുവെങ്കിലും വന്ന സീനിൽ എല്ലാം ചുമ്മാ തകർത്തു പോയിട്ടുണ്ട്. അതിൽ തന്നെ എടുത്ത് പറയേണ്ടത് ആ ഇന്റർവെൽ ശേഷമുള്ള പോലീസ് സ്റ്റേഷൻ സീനാണ്....🤣👌 എന്റെ മോനെ തുണി അഴിച്ചു നിരത്തി നിർത്തി ചോദ്യം ചെയ്യുന്ന സീനിൽ ചെക്കന്റെ പെർഫോമൻസ് 🤣🤣🤣🔥

"ആളും താരവും അറിഞ്ഞു നമ്മൾ സംസാരിക്കണം" എന്നും പറഞ്ഞു സ്റ്റേഷനിൽ നിന്നിറങ്ങി വരുന്ന ഒരു സീനുണ്ട്...🔥🤣 യാ മോനെ...🤣👌

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വീടിനും നാടിനും ഉപയോഗം ഇല്ലെന്ന് കരുതി കുടുംബവും സമൂഹവും എഴുതി തള്ളിയ "വാഴ" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരുപിടി നിർഗുണ ജന്മങ്ങളുടെ നമ്മൾ ഒരുപാട് സിനിമകളിൽ ഇതിന് മുമ്പും കണ്ടിട്ടുള്ള അവരുടെ ജീവിതവും അവരുടെ വിലയും മനസിലാക്കി തരുന്ന ഒരു ഡീസന്റ് എന്റർടെയ്നർ സിനിമയാണ് വാഴ. 

പോസിറ്റീവ്

റിലേറ്റബിൾ സ്റ്റോറി + കിടിലൻ പെർഫോമൻസ് 👌

സിനിമ തുടക്കം മുതൽ എൻഗേജിങ് ആയിട്ടാണ് കഥ പറഞ്ഞു പോകുന്നത്. അതിന്റെ പ്രധാന കാരണം അഭിനേതാക്കളുടെ അനായാസമായ പ്രകടന മികവും അതോടൊപ്പം സ്ക്രിപ്റ്റിന്റെ കെട്ടുറപ്പ് കൊണ്ട് കൂടിയാണ്. കാണുന്ന പ്രേക്ഷകർക്ക് ഈസിയായി കണക്റ്റ് ചെയ്യാനാവുന്ന സിറ്റുവേഷണൽ കോമഡി + കൗണ്ടറുകളും ഇമോഷണൽ സീനുകളും കൊണ്ട് സിനിമ സാധാരണ പ്രേക്ഷകരുടെ പൾസ് അറിഞ്ഞാണ് എഴുതിയിരിക്കുന്നത്. പഴയ സത്യൻ അന്തിക്കാട് സിനിമകളിൽ നമ്മൾ ഫീൽ ചെയ്യാറുള്ള ആ ഒരു ഇമോഷണൽ കണക്റ്റ് ഇവിടെ കിട്ടുന്നുണ്ട്. സിനിമയ്ക്ക് ഇപ്പോൾ കിട്ടുന്ന മികച്ച പ്രതികരണം അതാണ് സൂചിപ്പിക്കുന്നത് എന്ന് നിസ്സംശയം പറയാം. സിനിമ കാണുന്ന ഓരോ "വാഴകൾക്കും" എവിടെയൊക്കെയോ 'ഇത് എന്റെ കഥ കൂടിയാണ് അല്ലെ, ഇതിലെ ഇന്ന കഥാപാത്രം ഞാൻ തന്നെ അല്ലേ...?' എന്ന് തോന്നിപ്പിക്കുന്ന ലെവൽ സ്ക്രിപ്റ്റ് ക്വാളിറ്റി സിനിമയെ വേറിട്ട അനുഭവം ആക്കി മാറ്റുന്നുണ്ട്. പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ വരുന്ന ആ ഇമോഷണൽ രംഗങ്ങൾ ഒക്കെ എനിക്ക് നന്നായി വർക്ക് ഔട്ട് ആയതാണ്. എനിക്ക് മാത്രമല്ല, തിയറ്ററിലെ ഭൂരിഭാഗം പേരും ആ സീനുകൾ ഒക്കെ കയ്യടികളോടെയാണ് സ്വീകരിച്ചത്. സോ സംവിധായകനും തിരക്കഥാകൃത്തും എന്താണോ റിസൾട്ട് പ്രതീക്ഷിച്ചത് അത് അവർക്ക് കിട്ടിയിട്ടുണ്ട് എന്ന് തിയറ്റർ റെസ്പോൺസിൽ നിന്നും മനസിലാക്കാം. സിനിമയുടെ ടാഗ് ലൈൻ ആയ "Biopic of A Billion Boys" എന്നതിനോട് സിനിമ ഒരു നൂറു ശതമാനം അല്ലെങ്കിൽ പോലും ഒരു 90% നീതി പുലർത്താൻ വേണ്ടി ശ്രമിച്ചു, 85% അതിൽ വിജയിച്ചു എന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ഒരു സിനിമ തന്നെയാണ് ചിത്രം എന്നും ഞാൻ പറയും. കാരണം ഇത് നമ്മുടെയൊക്കെ ജീവിതം ആണ് മച്ചാന്മാരെ...❤️👌 അപ്പൊ അത് തിയറ്ററിൽ തന്നെ വേണം കാണാൻ...👌

മേക്കിങ്ങിലെ മറ്റൊരു 'പ്രേമലു' മാജിക് 💙

സൂപ്പർ താരങ്ങൾ ഇല്ലാതെയും മലയാളത്തിൽ ഒരു സൂപ്പർഹിറ്റ് സിനിമ നിർമിക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് വാഴ. സ്റ്റാർഡം ഇല്ലാത്ത കുറച്ചു ചെറുപ്പക്കാരെ വെച്ചു കൊണ്ട് ചെറിയ ബജറ്റിൽ ഇതുപോലുള്ള സിനിമകൾ ഇതിന് മുമ്പും മലയാളത്തിൽ ഇറക്കി ഹിറ്റ് അടിച്ചിട്ടുണ്ട്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'പ്രേമലു' തുടങ്ങിയവ അതിൽ ചിലത് മാത്രം. അതേപോലെ റിപ്പീറ്റ് ഓഡിയൻസ് നെ സൃഷ്ടിക്കുന്ന മറ്റൊരു സിനിമ കൂടിയായിരിക്കും വാഴ എന്ന് ഞാൻ നിസംശയം പറയും. ആ ഒരു ലെവൽ ക്വാളിറ്റി ഓഫ് മേക്കിങ് സിനിമയെ റിപ്പീറ്റ് ഓഡിയൻസിനെ സൃഷ്ടിക്കും എന്ന് ഉറപ്പ്...💯

ഡീസന്റ് ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്

അരവിന്ദ് പുതുശേരിയുടെ ഛായാഗ്രഹണം, കണ്ണൻ മോഹന്റെ എഡിറ്റിങ്, അങ്കിത് മേനോൻ ഒരുക്കിയ മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ, കലൈ കിങ്‌സൺ ഒരുക്കിയ സ്റ്റണ്ട് സീക്വൻസുകൾ അങ്ങനെ എല്ലാം സിനിമയ്ക്ക് മുതൽക്കൂട്ടായിരുന്നു. രണ്ട് മണിക്കൂർ കൊണ്ട് സിനിമ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് വൃത്തിയായി പറയാൻ സംവിധായകന് കഴിഞ്ഞു. സിനിമയുടെ എൻഗേജിങ് ഫാക്ടറും ഈ ക്രിസ്‌പ്‌ ആയ കഥ പറച്ചിൽ തന്നെയാണ്. ഒരൊറ്റ സെക്കന്റ് പോലും ലാഗ് അടിപ്പിക്കാതെ ത്രൂ ഔട്ട് എൻഗേജ് ചെയ്യിക്കുന്ന സ്ക്രിപ്റ്റ് വിപിൻ ദാസിന് ഇവിടെ നൽകാൻ സാധിച്ചു. ഗുരുവായൂർ അമ്പലനടയിൽ കണ്ടപ്പോൾ ഇതുപോലൊരു കെട്ടുറപ്പുള്ള തിരക്കഥയുടെ അഭാവം നന്നായി നിഴലിച്ചു നിന്നിരുന്നു. എന്നാൽ ഇവിടെ അത് മാറിക്കിട്ടി എന്ന് വേണം കരുതാൻ. 

നെഗറ്റീവ്

പോസിറ്റീവ് പോലെ തന്നെ സിനിമയ്ക്ക് ചില നെഗറ്റീവ് സൈഡും എനിക്ക് തോന്നിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അനാവശ്യമായി സിനിമയുടെ ഇന്റർവെൽ നോട് അടുക്കുമ്പോൾ ഡയറക്ടർ കൊണ്ട് വന്ന ഒരു സ്‌പെഷ്യൽ ഗസ്റ്റ് റോൾ ക്യാരക്ടർ ഉണ്ട് (ആരാണെന്ന് സിനിമ കാണുമ്പോൾ മനസിലാവും). എല്ലാവരും ആ എൻട്രി കണ്ട് കയ്യടിച്ചപ്പോൾ എനിക്ക് അത് അത്ര ഓർഗാനിക് ആയി തോന്നിയില്ല. വഴിയേ പോയ ഒരാളെ വിളിപ്പിച്ചു നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചത് പോലെ വളരെ ഫോഴ്‌സ്ഫുൾ ആയിട്ടാണ് ആ കഥാപാത്രത്തിന്റെ അപ്രതീക്ഷിത വരവിനെ എനിക്ക് പേഴ്സണലി തോന്നിയത്. എല്ലാവർക്കും അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. ഈ അഭിപ്രായങ്ങൾ എല്ലാം തികച്ചും വ്യക്തിപരം മാത്രം. 

"നെഗറ്റീവ് ആയി പറയാൻ മറ്റൊന്നും കിട്ടാത്തത് കൊണ്ടല്ലേടാ നാറി നീ ഇങ്ങനെ പറഞ്ഞത്...???" എന്ന് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ :- നട്ടപ്പാതിര നേരത്ത് കയ്യിലെ കാശും കൊടുത്തു പെട്രോൾ അടിച്ചുപോയി സിനിമ കണ്ട ഒരു സാധാരണ പ്രേക്ഷകനാണ് ഞാൻ. അതുകൊണ്ട് ആ തിയറ്ററിൽ വെച്ച് എനിക്ക് എന്താണോ ഫീൽ ചെയ്തത് അത് ഞാൻ എന്റെ റിവ്യൂവിലൂടെ തുറന്നടിച്ചു പറയുക തന്നെ ചെയ്യും. അവിടെ കോംപ്രമൈസ് ചെയ്തു റിവ്യൂ എഴുതാൻ എനിക്ക് കുറച്ചു പ്രയാസമാണ് ഗുയ്‌സ്. അതുകൊണ്ട് ആർക്കെങ്കിലും ഈ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ അതൊരു വിയോജനക്കുറിപ്പ് ആയി ഈ റിവ്യൂ ന്റെ താഴെയുള്ള കമന്റ് ബോക്‌സിൽ നിങ്ങളുടെ പേര് എഴുതി നിക്ഷേപിക്കാം. അതിന് ഞാൻ മറുപടി നൽകുന്നതാണ് ഗുയ്‌സ്...🙏

എന്റെ അഭിപ്രായം

ആകെ മൊത്തം ടോട്ടൽ "വാഴ" എന്ന സിനിമ ഞാൻ ഉൾപ്പെടെ നമ്മളിൽ ഒരുപാട് പേർ അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ അങ്ങനെ നമുക്ക് ചുറ്റുമുള്ള 'വാഴ'കളുടെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരു ഏട് മാത്രമാണ്. സോ നിങ്ങളുടെ ഫാമിലി ആയിട്ടോ അല്ലെങ്കിൽ കട്ട ചങ്കുകൾ ആയോ തിയറ്ററിൽ പോയി ആർമാധിച്ചു കാണാനുള്ള എല്ലാത്തരം ഐറ്റംസും ഉള്ള ഒരു ഗംഭീര സിനിമ എന്നല്ല ❌ ഒരു നീറ്റ് സിനിമ ✅ എന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ് വാഴ. പ്രേമലു പോലെ റിപ്പീറ്റ് ഓഡിയൻസ് നെ കിട്ടിയാൽ സിനിമയ്ക്ക് നല്ലൊരു കളക്ഷനും കിട്ടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. എന്തായാലും നല്ലൊരു വിജയം സിനിമയ്ക്ക് ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

വാൽക്കഷണം :- മലയാള സിനിമയിലെ ഇപ്പോഴത്തെ ട്രെൻഡ് എന്താണ് മച്ചാനെ ???

"അത് മറ്റൊന്നുമല്ല, ഒരാവശ്യവും ഇല്ലെങ്കിലും കുത്തി നിറച്ചു വിടുന്ന സെക്കന്റ് പാർട്ടിന് വേണ്ടിയുള്ള തട്ടിക്കൂട്ട് പോസ്റ്റ് ക്രെഡിറ്റ്‌ സീനുകൾ ആണ്. ലാസ്റ്റ് ടർബോ യിൽ വരെ ആ ആചാരം തുടർന്ന് പോന്നു. അങ്ങനെ ഒരു സീൻ ഇവിടെയും കാണാം. ചെലോർക്ക് വർക്ക് ആവും, ചെലോർക്ക് വർക്ക് ആവൂല്ല, എനിക്ക് അത് വർക്ക് ആയില്ല...🙏👎 കാരണം റീൽസിന്റെ ക്വാളിറ്റിയുള്ള ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ആയിട്ടെ എനിക്ക് അതിനെ തോന്നിയുള്ളൂ, അല്ലാതെ വേറെ യാതൊരു എക്സൈറ്റ്മെന്റും എനിക്ക് അത് കണ്ട് തോന്നിയില്ല. എന്തായാലും "വാഴ 2" വന്നാൽ ചിലപ്പോൾ ചിലരൊക്കെ മലയാള സിനിമ അടക്കി ഭരണം തുടങ്ങാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നു. അത് അതുപോലെ സംഭവിക്കട്ടെ എന്നും അതിയായി ആഗ്രഹിക്കുന്നു...😍🔥

അങ്ങനെ വല്ലതും സംഭവിച്ചാൽ അപ്പോൾ ഞാൻ പറയാൻ വെച്ചിരിക്കുന്ന ഡയലോഗ് കൂടി ഇപ്പൊ തന്നെ അങ്ങ് പറഞ്ഞേക്കാം...

"എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്‌...🔥🤩👌"

കേറി വാടാ മക്കളെ...🔥🤩⚡


#Naaz373 😊

Comments