KONDAL (2024) MALAYALAM MOVIE REVIEW

 



കൊണ്ടൽ (2024)

സംവിധാനം :- അജിത് മാമ്പള്ളി

ആർ ഡി എക്‌സ് എന്ന കഴിഞ്ഞ വർഷത്തെ ഓണം വിന്നർ സിനിമയ്ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർ ആന്റണി വർഗീസ് പെപ്പയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത് ഓണം റിലീസായി വന്ന ഏറ്റവും പുതിയ ചിത്രമാണ് കൊണ്ടൽ. 'കൊണ്ടൽ' എന്ന വാക്കിന്റെ അർത്ഥം 'കാറ്റ്' എന്നാണ്. സിനിമയുടെ ട്രയ്ലർ കണ്ടപ്പോൾ മുതൽ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ കൂടിയാണ് കൊണ്ടൽ. ഒപ്പം സിനിമയുടെ കാസ്റ്റിങ്ങും പ്രതീക്ഷ നൽകുന്നതായിരുന്നു. പേപ്പേയ്ക്ക് ഒപ്പം ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി, ഗൗതമി നായർ, പഴയ കാല നടി ഉഷ, പ്രമോദ് വെളിയനാട്, നന്ദു, തുടങ്ങി നിരവധി അഭിനേതാക്കൾ സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. 

ഇതുവരെ കാണാത്ത കഥയോ കഥാ സന്ദർഭങ്ങളോ സിനിമയിൽ ഇല്ല. അത് മാത്രമല്ല സിനിമ പൂർണ്ണമായും നമുക്ക് പ്രെഡിക്ടബിൾ ആയി തോന്നാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും ആക്ഷൻ രംഗങ്ങൾ കൊണ്ടും മേക്കിങ് മികവ് കൊണ്ടും ഒരു തവണ തിയറ്ററിൽ കാണാനുള്ള വകുപ്പ് നൽകുന്ന സിനിമയാണ് കൊണ്ടൽ. അഭിപ്രായം തികച്ചും വ്യക്തിപരമാണ്. ആദ്യ ദിനം സിനിമയ്ക്ക് ലഭിച്ച മിക്സഡ് റിവ്യൂസ് കേട്ട് കാര്യമായ യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയത് കൊണ്ടാവാം സിനിമ എനിക്ക് വർക്കായി. കാരണം ട്രയ്ലർ കണ്ടപ്പോൾ തന്നെ സിനിമയുടെ ജേണർ എനിക്ക് പിടികിട്ടി. ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നർ പ്രതീക്ഷിച്ചാണ് ഞാൻ സിനിമ കണ്ടത്. അത് എനിക്ക് കിട്ടി. എന്നാൽ ഇതൊരു ഗംഭീര സിനിമ ആണെന്ന അഭിപ്രായവും എനിക്കില്ല. പെപ്പെയുടെ സ്ഥിരം ഫോർമാറ്റിൽ വരുന്ന മറ്റൊരു ഇടി പടം എന്ന നിലയിൽ നിങ്ങൾ ഈ സിനിമയെ സമീപിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് ഈ സിനിമ വർക്ക് ആവും. അതല്ല അമിത പ്രതീക്ഷകളുടെ ഭാരവും പേറിയാണ് നിങ്ങൾ ഈ സിനിമയ്ക്ക് വേണ്ടി ടിക്കറ്റ് എടുക്കുന്നത് എങ്കിൽ നിരാശയായിരിക്കും ഫലം. എന്തായാലും എനിക്ക് സിനിമ തരക്കേടില്ലാത്ത ഒരു തിയറ്റർ എക്സ്പീരിയൻസ് തന്നെയാണ് സമ്മാനിച്ചത്. 

കൊല്ലം ജില്ലയിലെ തീരപ്രദേശമായ അഞ്ചുതെങ്ങ് എന്ന സ്ഥലമാണ് സിനിമയുടെ കഥാ പശ്ചാത്തലമായി കാണിക്കുന്നത്. അവിടെ മത്സ്യബന്ധനം ചെയ്തു ഉപജീവനം നടത്തുന്ന മാനുവൽ എന്ന ചെറുപ്പക്കാരൻ കഥാപാത്രം ആയിട്ടാണ് പെപെ വരുന്നത്. നാട്ടിൽ അല്ലറ ചില്ലറ തല്ല് കേസുകൾ ഉണ്ടാക്കി ഒരു പൊലീസ് കേസിൽ പെടുമ്പോൾ അവിടെ നിന്ന് കുറച്ചുനാൾ മാറി നിൽക്കാൻ വേണ്ടി ഒരു ബോട്ടിൽ മീൻ പിടിക്കാൻ വേണ്ടി കടലിലേക്ക് പോകുന്ന നായകനും ആ കടലിന്റെ പശ്ചാത്തലത്തിൽ ബോട്ടിൽ വെച്ചു നടക്കുന്ന തുടർ സംഭവങ്ങളുമാണ് സിനിമയുടെ മൊത്തത്തിലുള്ള പ്രമേയം. 

വലിയൊരു താരനിര അണിനിരന്ന സിനിമയ്ക്ക് കഥ എഴുതിയത് സംവിധായകൻ അജിത് മാമ്പള്ളി കൂടി ചേർന്ന് കൊണ്ടാണ്. കഥാപരമായി കാര്യമായ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത സിനിമയാണ് എങ്കിലും ഭൂരിഭാഗം സീനുകളും കടലിൽ ഷൂട്ട് ചെയ്ത ചുരുക്കം ചില മലയാള സിനിമകളിൽ ഒന്ന് കൂടിയാണ് കൊണ്ടൽ. ഇതിന് മുമ്പ് 'അടിത്തട്ട്' എന്നൊരു ചിത്രം കടലിൽ ഷൂട്ട് ചെയ്തു പുറത്ത് വന്നിരുന്നു. എന്നാൽ കടൽ എന്ന പൊതുവായ ഒരു ഘടകം അല്ലാതെ മറ്റ് യാതൊരു സാമ്യതകളും ഈ രണ്ട് സിനിമകൾ തമ്മിലില്ല. അതുകൊണ്ട് തന്നെ ആ സിനിമ കണ്ടവർക്കും കൊണ്ടൽ കാണാം. 


പോസിറ്റീവ്

ആന്റണി വർഗീസ് പെപെ എന്ന ആക്ഷൻ ഹീറോ 

സിനിമ പൂർണമായും സ്വന്തം ചുമലിൽ താങ്ങി നിർത്തി കൊണ്ടുള്ള നല്ല കിടിലൻ പ്രകടനം പെപെ കാഴ്ച വെച്ചപ്പോൾ ഒപ്പം കട്ടയ്ക്ക് തന്നെ രാജ് ബി ഷെട്ടി അണ്ണനും, ഷബീർ കല്ലറയ്ക്കൽ, ഒപ്പമുള്ള സഹതാരങ്ങളും ഡീസന്റ് പെർഫോമൻസ് കൊണ്ട് സിനിമ എൻഗേജിങ് ആക്കി നിർത്തി. 

ക്വാളിറ്റി മേക്കിങ് & വിഷ്വൽസ്

കഥ നടക്കുന്നത് കടലിൽ ആയതുകൊണ്ട് ആഴ കടലിന്റെ ഗംഭീര വിഷ്വൽസ് കൊണ്ട് ഈ സിനിമ സമ്പന്നമാണ്. കാമറ കൈകാര്യം ചെയ്ത ദീപക് മേനോൻ മികച്ച വർക്ക് തന്നെയാണ്. ഒപ്പം മേക്കിങ് ക്വാളിറ്റിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും സിനിമയുടെ അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല. കയ്യടക്കമുള്ള സംവിധാനം, മനോഹരമായ വിഷ്വൽസ്, സാം സി. എസിന്റെ കിടിലൻ ബാക്ക്ഗ്രൗണ്ട് സ്കോർ, അങ്ങനെ കുറച്ച് ഏലമെന്റ്‌സ് സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണ്. 

ഡീസന്റ് പെർഫോമൻസ് & കാസ്റ്റിങ്

സിനിമയുടെ കാസ്റ്റിങ് മുതൽ ഈ സിനിമ എന്നെ ഒരുപാട് ആകർഷിച്ചത് ആണ്. നല്ലൊരു ഹെവി കോംബോ ആണ് സിനിമയിൽ യൂസ് ചെയ്തിരിക്കുന്നത്. അവരെല്ലാം തന്നെ അവരവരുടെ റോളുകൾ ഗംഭീരം ആക്കുകയും ചെയ്തു. അതിൽ തന്നെ എടുത്തു പറയേണ്ട പ്രകടനങ്ങൾ ഷബീർ കല്ലറയ്ക്കൽ അവതരിപ്പിച്ച ജൂഡ് എന്ന നെഗറ്റീവ് റോൾ, വളരെ ചെറിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രകടനം നടത്തിയ രാജ് ബി ഷെട്ടിയുടെ ഡാനിയേൽ എന്ന കഥാപാത്രം, ഉഷ ചെയ്‌ത നെഗറ്റീവ് കഥാപാത്രം, തുടങ്ങി ഏറെക്കുറെ എല്ലാവരും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. 

സാം സി. എസ് സംഭവം

സിനിമയുടെ സോങ്‌സ് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു രക്ഷയുമില്ല. തുടക്കം മുതൽ അവസാനം വരെ സിനിമ എൻഗേജിങ് ആക്കി നിർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് അങ്ങേരുടെ ബിജിഎം ഒന്നുകൊണ്ടാണ്. 

ഗംഭീര ആക്ഷൻ സീനുകൾ + മാസ്സ് എലിവേഷൻ സീനുകൾ

വിക്രം മോർ, കലൈ കിങ്സൻ, തേവസി രാജ്  ഇവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ആക്ഷന് വളരെ പ്രാധാന്യമുള്ള സിനിമയ്ക്ക് നല്ല ടോപ്പ് ക്വാളിറ്റി ഫൈറ്റുകൾ തന്നെയാണ് നൽകിയിരിക്കുന്നത്. എല്ലാ ഫൈറ്റുകളും നൈസ് ആയിരുന്നു. ഇടി പടങ്ങൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാനുള്ള എല്ലാ വകുപ്പും സിനിമയിലുണ്ട്. സോ മിനിമം ഗ്യാരണ്ടി സ്റ്റണ്ട് കൊറിയോഗ്രഫി ഉറപ്പ് തരുന്ന സിനിമ കൂടിയാണ് കൊണ്ടൽ. 

ടെക്നിക്കൽ സൈഡ് നോക്കിയാലും മികച്ച വർക്ക് എന്ന് പറയാവുന്ന തരത്തിലുള്ള സിനിമയാണ് കൊണ്ടൽ. പ്രത്യേകിച്ച് ആ സ്രാവിനെ പിടിക്കാൻ പോകുന്ന സീനൊക്കെ പൊളി ആയിരുന്നു. കടൽ ക്ഷോഭം കാണിക്കുന്ന രംഗങ്ങളും, കടലിന് അടിയിൽ വെച്ചുള്ള രംഗങ്ങളും നന്നായിരുന്നു. അതുപോലെ സിനിമയുടെ ആർട്ട് ഡിപ്പാർട്ട്‌മെന്റ് കയ്യടി അർഹിക്കുന്നു. കടൽ, അതിന്റെ നടുവിൽ ഒരു ബോട്ട്, മീൻ പിടുത്തം ഒക്കെ വളരെ ഓർഗാനിക് ആയി തന്നെ സിനിമയിൽ കൊണ്ട് വരാൻ കഴിഞ്ഞു. ഇതെല്ലാം ഉണ്ടെങ്കിലും സിനിമയ്ക്ക് ചില പോരായ്മകളുമുണ്ട്. അത് വഴിയേ പറയാം.


നെഗറ്റീവ്

സിനിമയുടെ ഫുൾ ലെങ്ത് എന്ന് പറയുന്നത് 2 മണിക്കൂർ 27 മിനിറ്റാണ്. ഇതുപോലുള്ള ടെംപ്ലേറ്റ് പടത്തിന് ലെങ്ത് കുറേക്കൂടി ട്രിം ചെയ്യാമായിരുന്നു. പ്രത്യേകിച്ചു രണ്ടാം പകുതിയിൽ. ചിലയിടങ്ങളിൽ നല്ല ലാഗ് ഫീൽ ചെയ്തപ്പോൾ മറ്റ് ചില സീനുകൾ സിനിമയ്ക്ക് അനുയോജ്യമായത് ആയിരുന്നു. എഡിറ്റിങ് ഡിപ്പാർട്ട്‌മെന്റ് കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു എങ്കിൽ കുറേക്കൂടി നല്ലൊരു സിനിമ നമുക്ക് ലഭിച്ചേനെ. ലെങ്ത് ഒഴിവാക്കിയാൽ മറ്റ് കാര്യമായ നെഗറ്റീവ് ഒന്നും എനിക്ക് പേഴ്സണലി അനുഭവപ്പെട്ടില്ല. 

എന്റെ അഭിപ്രായം

ആർ ഡി എക്‌സ് സിനിമയുടെ ലെവൽ ഒന്നുമില്ലെങ്കിലും അത്യാവശ്യം തരക്കേടില്ലാത്ത മേകിങ്ങും പെർഫോമൻസുകളും കൊണ്ട് ഒരു തവണ തിയറ്ററിൽ തന്നെ കണ്ടു നോക്കാവുന്ന ഒരു ആക്ഷൻ സിനിമയാണ് കൊണ്ടൽ. പെപെയുടെ ഇടി പടങ്ങൾ ഇഷ്ടമുള്ളവർ തീർച്ചയായും കാണുക. അല്ലാത്തവർ സ്വന്തം റിസ്കിൽ കണ്ടു നോക്കുക. ഒറ്റിറ്റി കണ്ടാൽ ഈ സിനിമ ഒട്ടും വർക്ക് ആകാൻ സാധ്യതയില്ല.

#Naaz373 😊

Comments