കങ്കുവാ (2024)
സംവിധാനം :- ശിവ
രണ്ടര വർഷത്തെ വലിയൊരു ഇടവേളയ്ക്ക് ശേഷം സൂര്യ നായകനായി ശിവയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ റീലീസാണ് കങ്കുവാ. സംവിധായകനിൽ പ്രതീക്ഷ ഇല്ലായിരുന്നു എങ്കിലും സൂര്യയിൽ നല്ല പ്രതീക്ഷ വെച്ചുകൊണ്ടാണ് ഇന്ന് സിനിമയുടെ ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുത്തത്. ഓഡിയോ ലോഞ്ച് അടക്കം സിനിമയുടെ പ്രമോഷൻ പ്രോഗ്രാമുകളിൽ എല്ലാം തന്നെ സൂര്യ വളരെയധികം കോൺഫിഡന്റ് ആയിരുന്നു. അതായിരുന്നു എന്നിലെ പ്രേക്ഷകന്റെ ഏക പ്രതീക്ഷ. കൂടുതൽ പറഞ്ഞു ലാഗ് അടിപ്പിക്കാതെ സിനിമയിലേക്ക് വരാം...
1074, 2024 എന്നീ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. പാസ്റ്റും പ്രെസെന്റും ഒരേപോലെ കാണിച്ചു കൊണ്ടാണ് സിനിമ സഞ്ചരിക്കുന്നത്. അതിൽ തന്നെ സിനിമ പറയുന്നത് പെരുമാച്ചി എന്ന ഗോത്ര വർഗത്തെ കുറിച്ചാണ്. അതിനെ തകർക്കാൻ ശ്രമിക്കുന്ന വില്ലന്റെ ഗോത്രക്കാർ, വിദേശ ശക്തികളുടെ ആക്രമണം തുടങ്ങി സംഭവ ബഹുലമാണ് ചിത്രം. ഞാൻ ഏറ്റവും കൂടുതൽ കാണാൻ കാത്തിരുന്നത് സിനിമയിൽ എങ്ങനെയാണ് പാസ്റ്റും പ്രെസെന്റും തമ്മിൽ കണക്റ്റ് ചെയ്തിരിക്കുന്നത് എന്നറിയാനാണ്. അതൊക്കെ ശിവ എങ്ങനെ പണ്ണി വെച്ചിട്ടുണ്ട് എന്ന് വഴിയേ പറയാം.
പോസിറ്റീവ്
സൂര്യ ശിവകുമാർ എന്ന നടിപ്പിൻ നായകൻ
മറ്റേത് നടൻ ഈ സിനിമ ചെയ്തിരുന്നു എങ്കിലും ഞാൻ ഈ സിനിമ ആദ്യ ദിവസം പോയി കാണുമായിരുന്നില്ല. എന്നാൽ ഈ മനുഷ്യൻ ചെയ്തത് കൊണ്ട് മാത്രം ടിക്കറ്റ് എടുത്ത് കേറിയ സിനിമയാണ് കങ്കുവാ. രണ്ടര വർഷം അയാൾ എടുത്ത എഫർട്ട് സിനിമയിൽ കാണാനുണ്ട്. എങ്കിലും ബാക്കിയുള്ള കാര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ സിനിമയുടെ മൊത്തം ഗതിക്ക് മാറ്റം വരുത്താൻ സാധിക്കും. പെർഫോമൻസ് കൊണ്ട് മാത്രം ഒരിക്കലും ഒരു സിനിമയെ താങ്ങി നിർത്താൻ കഴിയില്ലല്ലോ... അത് വഴിയേ പറയാം.
ആക്ഷൻ കൊറിയോഗ്രാഫി
സുപ്രീം സുന്ദറിന്റെ ആക്ഷൻ രംഗങ്ങൾ ഏറെക്കുറെ തരക്കേടില്ലാത്തതായിരുന്നു. ക്ലൈമാക്സിലെ ചില രംഗങ്ങൾ ഒഴിച്ചാൽ ബാക്കിയൊക്കെ അത്യാവശ്യം നന്നായിരുന്നു.
വിഷ്വൽ എഫക്ട്സ്
ട്രയ്ലറിൽ കാണിച്ച മുതലയുടെ സീൻ ഒക്കെ വലിയ കുഴപ്പമില്ലാതെ തന്നെ സിനിമയിൽ വന്നിട്ടുണ്ട്. കൂടാതെ മറ്റ് രംഗങ്ങളും നന്നായിരുന്നു. ഈയടുത്ത് വന്ന സിനിമകൾ വെച്ച് നോക്കുമ്പോൾ താരതമ്യേന ഡീസന്റ് വർക്ക് ആയിട്ടാണ് പേഴ്സണലി എനിക്ക് തോന്നിയത്. അഭിപ്രായം തികച്ചും വ്യക്തിപരം.
നെഗറ്റീവ്
ശിവ - തിരുത്താൻ കഴിയാത്ത തെറ്റ്
ഒരിക്കലും സൂര്യ ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ശിവയെ പോലൊരു ഫോമിൽ അല്ലാത്ത, അടുപ്പിച്ചു സിനിമകൾ ഡിസാസ്റ്റർ ആക്കിയ ഡയറക്ടറെ വിശ്വസിച്ചു കൊണ്ട് തന്റെ കരിയറിലെ വിലപ്പെട്ട രണ്ടര വർഷങ്ങൾ ഇങ്ങനെയൊരു സിനിമയ്ക്കായി കളഞ്ഞത് ഓർത്തു വല്ലാത്ത വിഷമം തോന്നി. ശിവയുടെ പ്രമോഷൻ തള്ള് കേട്ടപ്പോൾ തന്നെ ഞാൻ ഈ സിനിമയുടെ വിധി തീരുമാനിച്ചതാണ്. എന്നിട്ടും പോയി തല വെച്ചു കൊടുത്തത് സൂര്യ എന്ന നടനിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു. എന്നാൽ ശിവ വീണ്ടും ചതിച്ചു എന്ന് തന്നെ പറയേണ്ടി വരും.
ദേവി ശ്രീ പ്രസാദിന്റെ അസഹനീയ മ്യൂസിക് ആൻഡ് ബിജിഎം
ചരിത്രത്തിൽ ആദ്യമായി എന്റെ ലൈഫിൽ ഞാൻ ഒരു സിനിമയുടെ ബിജിഎം കേട്ട് ചെവി പൊത്തി പിടിച്ചുപോയി. അത്രയ്ക്ക് അരോചകമായ ബാക്ക്ഗ്രൗണ്ട് സ്കോറിങ് ആണ് ഇയാൾ പടച്ചു വിട്ടിരിക്കുന്നത്. ഓൾറെഡി ലൗഡ് ആയ സിനിമയിൽ വീണ്ടും ലൗഡ് ആയ ബിജിഎം കുത്തിക്കേറ്റി വെറുപ്പിച്ച ഡിഎസ്പി സെർ നീങ്ക റൊമ്പ ഭയങ്കരമാന ആൾ...🙏🤬
ഞാൻ കൂടുതൽ പറഞ്ഞു പുകഴ്ത്തുന്നില്ല.
മുളകുപൊടി യൂണിവേഴ്‌സ് ലെവൽ സിനിമാറ്റോഗ്രാഫി
ശിവയുടെ പടങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാം, തന്റെ സിനിമകൾ കുറച്ചു ഓവർ ആയാലെ എല്ലാവരും ശ്രദ്ധിക്കൂ എന്ന ചിന്ത കൊണ്ടാണോ എന്നറിയില്ല, എല്ലാം കുറച്ചു ഓവർ ആക്കി ചെയ്തു വെക്കും. ഇവിടെ വരുമ്പോൾ അത് സിനിമയുടെ കളർ ഗ്രേഡിങ് ആണ്. നീല, പച്ച, ചുവപ്പ് നിറങ്ങൾ വാരി വിതറി വെറുപ്പിച്ചത് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. വില്ലനെ കാണിക്കുന്ന രംഗങ്ങളിൽ അത് ശരിക്കറിയാം. ചുറ്റും മുളകുപൊടി വിതറിയാണോ ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് വരെ തോന്നിപ്പോയി. ഈ നിമിഷത്തിൽ ആ സൂപ്പർ സിനിമാറ്റോഗ്രാഫറെയും നന്ദിപൂർവ്വം ഓർത്തു പോകുന്നു.
എന്റെ അഭിപ്രായം
ആകെ മൊത്തത്തിൽ ഒരു മലങ്കൾട്ട് ലെവൽ മേക്കിങ്ങും പാഴായിപ്പോകുന്ന കുറെ പേരുടെ കഠിനാധ്വാനവും മാത്രമായി ഒതുങ്ങിപ്പോയ ഒരു ശരാശരി ചിത്രം മാത്രമാണ് എന്നെ സംബന്ധിച്ച് ഈ സിനിമ. നമ്മെ വിട്ടുപിരിഞ്ഞ അതുല്യ കലാകാരൻ നിഷാദ് യുസുഫിനെയും അദ്ദേഹത്തിന്റെ ഈ സിനിമയിലെ മികച്ച വർക്കിനെയും ഈയവസരത്തിൽ ഓർമിക്കുന്നു.
എന്റെ ആകെയുള്ള സങ്കടം സൂര്യ എന്ന നടന്റെ കരിയറിലെ രണ്ട് വർഷങ്ങൾ ഇതിനായി പാഴാക്കി എന്നതാണ്. ഒരു തവണ കണ്ട് മറക്കാവുന്ന തീർത്തും ആവറേജ് ആയ ചിത്രം മാത്രമാണ് എനിക്ക് കങ്കുവ.
NB:- ദയവായി ചെറിയ കുട്ടികൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പ്രായമായവർ തുടങ്ങിയവരുമായി ഈ സിനിമയ്ക്കോ, സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിന് അടുത്തുകൂടി പോലും പോകരുത്. ദയവായി ഇതൊരു മുന്നറിയിപ്പ് ആയിട്ട് എടുക്കാൻ അഭ്യർത്ഥന.
#Naaz373 😊
Comments
Post a Comment