കനകരാജ്യം (2024)
സംവിധാനം :- സാഗർ
ഇന്ദ്രൻസ്, മുരളി ഗോപി, ലിയോണ ലിഷോയ്, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഒരു കൊച്ചു ഫീൽഗുഡ് ത്രില്ലർ സിനിമയാണ് ഇത്.
സൈജു കുറുപ്പിന്റെ ഏരിയ ആയ പ്രാരാബ്ധം റോൾ ഇത്തവണ കിട്ടിയത് മുരളി ഗോപിയ്ക്കാണ്. പുള്ളി അത് വെടിപ്പായി ചെയ്തു. ഒപ്പം ഇന്ദ്രൻസ് ചേട്ടൻ പാവത്താനായ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ ആണ് വരുന്നത്. രണ്ടുപേരും തരക്കേടില്ലാത്ത പെർഫോമൻസ് കാഴ്ച വെച്ചു.
കടക്കെണിയിൽ പെടുന്ന നായകൻ, മറ്റൊരു വഴിയുമില്ലാതെ സുഹൃത്തിന്റെ വാക്ക് കേട്ട് ചെയ്യുന്ന ഒരു ക്രൈം, അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്ന മറ്റൊരു മനുഷ്യൻ, കുറ്റം ചെയ്തയാളെ തിരിഞ്ഞുള്ള അന്വേഷണം, ഇതൊക്കെയാണ് സിനിമയുടെ പ്രമേയം.
ഒരു തവണ കാണാവുന്ന ഡീസന്റ് ചിത്രം. ഫാമിലി ഓഡിയൻസിന് കൂടുതൽ ഇഷ്ടപ്പെടാൻ ചാൻസ് ഉണ്ട്. സാധാരണക്കാരന്റെ കഥകൾക്ക് എന്നും മലയാളത്തിൽ മാർക്കറ്റ് ഉണ്ട്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒരു തവണ ധൈര്യമായി കാണാവുന്ന ചിത്രമാണ് കനകരാജ്യം.
#Naaz373 😊
Comments
Post a Comment