MARCO (2024) MALAYALAM MOVIE REVIEW

 


MARCO (2024)

A FILM BY HANEEF ADENI


"കൊന്ന് കളയാൻ ഏത് നായയ്ക്കും നരിയ്ക്കും പറ്റും, 

മരണത്തെക്കാൾ വലിയ വേദന എന്താണെന്ന് ഞാൻ അറിയിച്ചോളാം"

ഒറ്റവാക്കിൽ പറയാം

മാരകം, കൊടൂരം, അന്യായം...💥🔥👌


എന്റെ പൊന്ന് മക്കളേ, 

ഇത് കെജിഎഫ് ലെവൽ അല്ല,

ജോൺ വിക്ക് ലെവൽ അല്ല,

മാർക്കോ ആണ്, 

മലയാളത്തിന്റെ മാത്രം മാർക്കോ...💥💯

കൂടുതൽ ഒന്നും ഇനി പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പടത്തിന്റെ പോക്ക് നിങ്ങൾക്ക് അറിയാല്ലോ. ഒരിടത്തും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. മലയാളത്തിന് എണ്ണം പറഞ്ഞ മറ്റൊരു മാരക വയലൻസ് സിനിമ. അതാണ് മാർക്കോ. 

ഓരോ ഫ്രെയിംസ്, ഷോട്ടുകൾ, കിണ്ണംകാച്ചി ഡയലോഗുകൾ, അങ്ങനെ ഒരു ഹെവി ഡോസ് മാസ്സ് പടത്തിന് എന്തൊക്കെയാണോ വേണ്ടത് അതെല്ലാം കൂടി മിക്സ് ചെയ്തുള്ള ഒരു വേറെ ലെവൽ ഐറ്റം. 

സത്യത്തിൽ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരുപാട് ചോരക്കളി പ്രമേയം ആയിട്ടുള്ള സിനിമകൾ പല ഭാഷകളിൽ കണ്ടിട്ടുണ്ട് എങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യമായാണ് എക്സ്പീരിയൻസ് ചെയ്യുന്നത്. അതും നമ്മുടെ മലയാളത്തിൽ നിന്നും ഒരു ഗംഭീര ക്വാളിറ്റി യിൽ കാണുമ്പോൾ കിട്ടുന്ന ഒരു ഹൈ എഫക്ട് ഉണ്ട്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ആ അഡ്രിനാലിൻ റഷ് തിയേറ്ററിൽ തന്നെ അനുഭവിച്ച് അറിയണം. 

വയലൻസ്, വയലൻസ്, വയലൻസ് മാത്രം...⚡🔥💯

തുടക്കം മുതൽ ഒടുക്കം വരെ കട്ടയ്ക്ക് ഉള്ള ചോരക്കളിയാണ് സിനിമ. കഥയൊന്നും കൂടുതൽ അറിയാതെ ചുമ്മാ പോയി കാണുക. അതി മാരക വയലൻസ് സിനിമകൾ കണ്ട് ശീലമുള്ള ഒരു കട്ട സിനിമാ പ്രാന്തൻ ആണ് നിങ്ങളെങ്കിൽ ഈ പടം ഒരിക്കലും തിയറ്റർ മിസ്സ്‌ ആക്കരുത്. തിയേറ്ററിൽ കാണുന്നതിന്റെ നൂറിലൊരു അംശം നിങ്ങൾക്ക് ഈ സിനിമ ഒറ്റിറ്റിയിൽ കണ്ടാൽ കിട്ടില്ല. അതുകൊണ്ട് വേറൊന്നും കേൾക്കാൻ കാത്തു നിൽക്കാതെ പോയി അനുഭവിച്ചറിയുക. ഈ റിവ്യൂ എഴുതുമ്പോളും എന്റെ തരിപ്പ് പൂർണമായും വിട്ട് മാറിയിട്ടില്ല. മാർക്കോ ഹാങ് ഓവർ കുറച്ചുനാൾ കാണും. 

പോസിറ്റീവ് അല്ലാതെ മറ്റൊന്നും ഈ സിനിമയെ കുറിച്ച് എനിക്ക് പറയാനില്ല. ആകെയുള്ള നെഗറ്റീവ് ഒരാവശ്യവും ഇല്ലാത്ത ഒരു ഉണക്ക നായിക മാത്രമാണ്. ബാക്കിയുള്ളവരെല്ലാം നന്നായി അവരവരുടെ റോളുകൾ ചെയ്തപ്പോൾ എന്നെ ഞെട്ടിച്ച കുറെ പെർഫോമേഴ്‌സ് കൂടി സിനിമയിൽ ഉണ്ട്. അവരെക്കുറിച്ച് വഴിയേ പറയാം.


പോസിറ്റീവ്

ഉണ്ണി മുകുന്ദൻ എന്ന ഹാർഡ് വർക്കർ ആയ നടൻ 💎💯

ഇങ്ങേരെ കുറിച്ച് പറയാതെ ഈ റിവ്യൂ പൂർണമാവില്ല. ആദ്യാവസാനം എന്തൊരു എനർജി, സ്വാഗ് ആണ് ഈ മനുഷ്യന്. ഞാൻ എന്റെ 'റോക്കി ഭായിയിൽ' മാത്രം കണ്ടിട്ടുള്ള മാസ്സ് അപ്പീൽ ഇപ്പോൾ ഉണ്ണിയുടെ ഗംഭീര പെർഫോമൻസ് കണ്ട് ഞെട്ടി തരിക്കുന്ന കാഴ്ചയാണ് മാർക്കോയിൽ കണ്ടത്. അതിപ്പോൾ ഡയലോഗ് ഡെലിവറി, ആക്ഷൻ സീക്വൻസുകൾ, സൗണ്ട് മോഡുലേഷൻ, എന്തും ഇവിടെ ഓകെ യാണ് എന്ന് അടിവരയിട്ട് പറയാൻ കഴിയുന്ന ലെവൽ പെർഫോമൻസ്. ഇത്രയേറെ ഹേറ്റ് നേരിടുന്ന നടൻ ഇന്ന് മലയാളത്തിൽ വേറെയില്ല. സിനിമ വേറെ രാഷ്ട്രീയം വേറെ. സിനിമയിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാൻ ആര് ശ്രമിച്ചാലും അതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യണം. രാഷ്ട്രീയ നിലപാടുകൾ വ്യക്തിപരമായി മാത്രം നിർത്തി കൊണ്ട് സിനിമ ചെയ്താൽ ഇനിയും ഒരുപാട് കാലം മോളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ നിങ്ങൾക്ക് തിളങ്ങാം. സോ ഇനിയെങ്കിലും നല്ല സിനിമകളുടെ ഭാഗമായി മാറുക. രാഷ്ട്രീയം സിനിമയ്ക്ക് പുറത്ത് നിർത്താൻ ഉള്ള ചങ്കൂറ്റം കാണിക്കുക. അതിപ്പോൾ എത്ര വലിയ സമ്മർദ്ദം ഉണ്ടെങ്കിലും. കാരണം നിങ്ങൾ നല്ലൊരു നടനാണ്. നിങ്ങളെ പ്രേക്ഷകർ ആഘോഷം ആക്കുന്നു. അവരെ വഞ്ചിക്കരുത്. അവർ ഇല്ലെങ്കിൽ ആരുമില്ല. അത് തിരിച്ചറിയുക.

സീനിയേഴ്‌സിന്റെ വക അഴിഞ്ഞാട്ടം 💥🤩👌

പറഞ്ഞു വരുന്നത് ആരെക്കുറിച്ച് ആണെന്ന് മനസിലായി കാണുമല്ലോ. അതേ ടോണി ഐസക് ആയി തകർത്തു വാരിയ കിടിലൻ വില്ലൻ - ഒരേയൊരു ജഗദീഷ് ചേട്ടൻ 💎💯

അതുപോലെ അടാട്ട് ജോർജിനെ ഗംഭീരം ആക്കിയ സിദ്ദിഖ്. സിദ്ധിഖിനെ മിഖായേലിൽ നമ്മൾ കണ്ടതാണ്. എന്നാൽ ജഗദീഷ് സാർ 'നീങ്ക എവളോ പെരിയ നടികർ സാർ'. അമ്മാതിരി അഴിഞ്ഞാട്ടം ലെവൽ പെർഫോമൻസ്. എന്റെ പൊന്നണ്ണ എന്നതാ പണ്ണി വെച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു നിങ്ങൾ. ഒരിക്കലും ഇത്രയും ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയുന്നതിന് അപ്പുറം ഈ മനുഷ്യൻ ചെയ്തു വെച്ചിട്ടുണ്ട്. നിങ്ങൾ കണ്ട് തന്നെ അറിയുക. പറയാൻ ഞാൻ ആളല്ല.

ടോപ് പെർഫോമേഴ്‌സ് ഒപ്പം ചേർത്ത് പറയേണ്ട കുറെ പേരുകൾ വേറെയുമുണ്ട്. നമ്മുടെ തിലകൻ ചേട്ടന്റെ കൊച്ചുമകൻ. അതായത് ഷമ്മി തിലകൻ ചേട്ടന്റെ മകൻ - അഭിമന്യു എന്നാണ് പേര് എന്നാണ് എന്റെ വിശ്വാസം. റസൽ എന്ന ക്യാരക്ടർ ആയി നല്ല കട്ട വില്ലനിസം തന്നെ ആയിരുന്നു. അതേപോലെ കബീർ ദുഹാൻ സിങ് എന്ന നടന്റെ മാരക വില്ലൻ റോൾ കൂടി ഇതിനൊപ്പം ചേർത്ത് പറയണം. രണ്ടുപേരും കിടിലോസ്‌കി ഐറ്റം. അഭിമന്യുവിന് നമ്മുടെ സണ്ണി വെയ്ന്റെ നല്ല ഫേസ് കട്ട് തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല.

കലൈ കിങ്‌സൺ വക ഇടിവെട്ട് ആക്ഷൻ ട്രീറ്റ് 🤩🔥👌

ആവേശം മാത്രം മതി, ഇങ്ങേരുടെ റേഞ്ച് എന്താണെന്ന് അറിയാൻ. അത് ഇവിടെയും ആവർത്തിച്ചപ്പോൾ മലയാളത്തിന് കിട്ടിയത് നല്ല ഹെവി പാക്ക്ഡ് ഫൈറ്റ് സീക്വൻസുകൾ. ഓരോ സ്റ്റണ്ടും ഒന്നൊന്നര ക്വിന്റൽ ഐറ്റങ്ങൾ ആയിരുന്നു. തള്ളേ ഇപ്പോഴും കൈ തരിപ്പ് തീരണില്ലല്ലോ...💥🔥👌

രവി ബസ്‌റൂർ വക ബിജിഎം കൊണ്ട് ആറാട്ട് 🔥🧨🤩

കെജിഎഫ് പോലെയല്ല, കെജിഎഫ് തന്നെ ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്തു തരുമെന്ന് പടത്തിന്റെ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദിനോട് രവി അണ്ണൻ പറഞ്ഞു എന്നാണ് ഇപ്പോഴത്തെ റൂമർ. എന്തായാലും സംഭവം ഇറുക്ക് മക്കളെ. അത് എക്സ്പീരിയൻസ് ചെയ്തു തന്നെ അറിയണം. തീയല്ല, തിയേറ്ററിൽ കാട്ടുതീ കോരിയിട്ടത് പോലുള്ള ഫീൽ ആയിരുന്നു ഓരോ ബിജിഎം. 

മാരക വിഷ്വൽസ്‌ ആൻഡ് സിനിമാറ്റോഗ്രഫി ⚡💥👌

ചന്ദ്രു സെൽവരാജ് എന്ന പേര് ഇനിയൊന്നും ഓർത്തിരിക്കാൻ അങ്ങേരുടെ ഗംഭീര വിഷ്വൽസ്, കളർ ഗ്രേഡിങ്, ഓരോ ഷോട്ടുകളും ഒന്നിനൊന്നു മെച്ചം ആയിരുന്നു. പക്ഷേ അതൊന്നുമല്ല ഒരു സ്റ്റെയർ കേസ് ഫൈറ്റ് സീനുണ്ട്. അതും സിംഗിൾ ഷോട്ട് ഫൈറ്റ് സീൻ. വായും പൊളിച്ചാണ് ഞാൻ അത് കണ്ടത്. എപ്പഡ്രാ എന്ന് മനസ്സിൽ ചോദിച്ചു പോയ ലെവൽ സിനിമാറ്റോഗ്രഫി ആണ് പുള്ളി പണ്ണി വെച്ചിരിക്കുന്നത്. ഒരു പ്രമുഖ സിനിമ ഇറങ്ങിയപ്പോൾ അതിലെ നായകൻ പറഞ്ഞ ഡയലോഗ് ആണ് എനിക്കിപ്പോൾ ഓർമ വരുന്നത്. "ഇന്ത സിനിമ നീങ്ക വായ പോളന്ത് പാക്ക പോറേൻ എന്ന്". ഇവിടെ അത് അക്ഷരംപ്രതി സത്യമായി സംഭവിച്ചു. 

ഇത് ഹോളിവുഡ് ലെവൽ ❌ മോളിവുഡ് ലെവൽ ✅


ടോപ്‌ ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്

സിനിമയുടെ മുഴുവൻ കാസ്റ്റ് ആൻഡ് ക്രൂ, പേരറിയാത്ത, ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച, എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ സിനിമയുടെ വിജയം. പൊതുവെ മാസ്സ് സിനിമകൾക്ക് മിക്സഡ് റിപ്പോർട്ട് വരുന്ന ഇവിടെ കെജിഎഫ് ന് ശേഷം ഇത്രയേറെ ആഘോഷം ആക്കിയ മറ്റൊരു സിനിമ സംഭവിച്ചിട്ടില്ല എന്ന് തന്നെ പറയാം. തിയറ്ററിൽ ഉയരുന്ന ഓരോ കരഘോഷങ്ങളും അത് നിസംശയം ഉറപ്പ് നൽകുന്നു. 


നെഗറ്റീവ് 

പറയാൻ ഒന്നുമില്ലാത്തത് കൊണ്ട് നേരത്തെ പറഞ്ഞ നായികയുടെ വെറുപ്പിക്കൽ മാത്രം ആണ് ആകെയുള്ള നെഗറ്റീവ് ആയി എനിക്ക് തോന്നിയത്. ബാക്കിയെല്ലാം ടോപ് ക്വാളിറ്റി സാനം. നെഗറ്റീവ് പറയാനായി നെഗറ്റീവ് തപ്പിയെടുത്തു പറയുന്ന ശീലം പണ്ടേ എനിക്കില്ല എന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം...😅

എന്റെ അഭിപ്രായം

അത് ഞാൻ ആദ്യമേ പറഞ്ഞു കഴിഞ്ഞു. എങ്കിലും ഒരിക്കൽ കൂടി പറയാം. പ്രായ പൂർത്തിയായ, ശാരീരിക - മാനസിക ആരോഗ്യമുള്ള, വയലൻസ് സിനിമകൾ ഇഷ്ടമുള്ള ഹാർഡ് കോർ ബ്ലഡ് ബാത്ത് സീനുകൾ കണ്ട് പരിചയമുള്ള പ്രേക്ഷകനാണ് നിങ്ങളെങ്കിൽ മാത്രം ഈ സിനിമ കാണുക. പിന്നെ പ്രായമുള്ള, പ്രായം കുറഞ്ഞ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരൊക്കെ ദയവായി സിനിമ കാണാൻ ശ്രമിക്കരുത്. നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറം അക്രമം ആണ് സിനിമയിൽ ഉടനീളം ഉള്ളത്. സോ ഒഴിവാക്കുക. 

ഇനി എന്നെപ്പോലെയുള്ള സിനിമാ പ്രാന്തന്മാരോട് രണ്ട് വാക്ക്...

നിങ്ങളാണ് ഈ സിനിമ കാണേണ്ടവർ. ടാർഗറ്റ് ഓഡിയൻസ് വേണ്ടി ഒരു ട്രീറ്റ് തന്നെയാണ് ഈ സിനിമ. അതുകൊണ്ട് കണ്ണുംപൂട്ടി കേറിക്കോ.

Lord Marco is Insane 💯👌

Don't Mess with the Wrong Wrong Person 💥🔥

#Naaz373 😊

Comments