RIFLE CLUB (2024)
AN AASHIQ ABU FILM
"EVERYBODY WANTS TO EAT,
BUT FEW OF THEM ARE WILLING TO HUNT"
സിനിമയുടെ മൊത്തം മൂഡും ഈയൊരു ടാഗ് ലൈനിൽ ഉണ്ട്. ട്രയ്ലർ വന്നപ്പോൾ മുതൽ കട്ടയ്ക്ക് കാത്തിരിക്കുന്ന പടം. ഒപ്പം ആഷിഖ് അബുവിന്റെ കിടിലൻ ടീം കൂടി ഒന്നിക്കുമ്പോൾ പിന്നെങ്ങനെ ഫസ്റ്റ് ഡേ പോകാതിരിക്കും.
നേരെ സിനിമയിലേക്ക് വരാം...
മംഗലാപുരത്തെ ഒരു പബ്ബിലാണ് സിനിമ തുടങ്ങുന്നത്. അവിടെ വെച്ച് നടക്കുന്ന ഒരു മരണവും, ആത്മ രക്ഷാർത്ഥം അവിടെ നിന്ന് രക്ഷപ്പെട്ട് വയനാട്ടിൽ അഭയം പ്രാപിക്കാനായി പോകുന്ന കാമുകി കാമുകന്മാർ, അതിനിടയിൽ ഹണ്ടിങ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി, അത് ശാസ്ത്രീയമായി പരിശീലനം നേടാനായി സിനിമാ നടൻ ഷാനവാസ് ചെന്നെത്തുന്നത് വയനാട്ടിലെ ഒരു റൈഫിൾ ക്ലബിലാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഒന്നിച്ചു താമസിക്കുന്ന സുൽത്താൻ ബത്തേരി ഭാഗത്തെ ബ്രിട്ടീഷ് കാലത്ത് പണി കഴിപ്പിച്ച ഒരു പഴയ തറവാട് - അതിന്റെ പേരാണ് റൈഫിൾ ക്ലബ്. കുഴിവേലി ലോനപ്പൻ എന്ന ഗോഡ്ഫാദർ കാരണവർ, അയാളുടെ മക്കളും, മക്കളുടെ ഭാര്യാ ഭർത്താക്കന്മാരും എല്ലാവരും ചേർന്നാണ് താമസം. ഒരു പ്രത്യേക വൈബ് സ്ഥലവും അതിലും വൈബ് മനുഷ്യരും 'വേട്ടയാടി' ജീവിക്കുന്ന ഒരു കുടുംബം. സെക്രട്ടറി അവറാൻ ആണ് അതിലെ മെയിൻ. ലോനപ്പന്റെ 'മാനസ പുത്രൻ'. അവിടേക്ക് ബാക്കിയുള്ള കഥാപാത്രങ്ങൾ കൂടി എത്തിച്ചേരുന്നതും ജീവൻ രക്ഷിക്കാൻ വരുന്നവരും വേട്ടയാടി അവരെ പിടിക്കാൻ വരുന്നവരും അവരുടെ അതിജീവിക്കാൻ ഉള്ള ശ്രമങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്. കഥയും കഥാപാത്രങ്ങളും ഒക്കെ വളരെ വ്യത്യസ്തരാണ്. റൈഫിൾ ക്ലബിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് നിങ്ങൾ നേരിട്ടു കണ്ടറിയുക.
പോസിറ്റീവ്
ആഷിഖ് അബു സ്‌കൂൾ ഓഫ് മേക്കിങ്
സോൾട്ട് ആൻഡ് പെപ്പറും, ഇടുക്കി ഗോൾഡും ഒക്കെ ചെയ്തു വെച്ച ആഷിഖ് അബു എന്നാൽ ഈയടുത്ത് ചെയ്ത സിനിമകൾ എല്ലാം നിരാശപ്പെടുത്തുന്നത് ആയിരുന്നു. ഒടുവിൽ വന്ന നീല വെളിച്ചം ഒക്കെ മലങ്കൽട്ട് ലെവൽ ഐറ്റംസ് ആയിരുന്നു. എന്നാൽ ഇവിടെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. പഴയ ആഷിഖ് അബുവിന്റെ കിടിലൻ മേക്കിങ് ക്വാളിറ്റിയിൽ അണിയിച്ചൊരുക്കിയ സിനിമയാണ് റൈഫിൾ ക്ലബ് എന്ന് നിസ്സംശയം പറയാം. ഗംഭീര തിരിച്ചുവരവ് നടത്തി വരവറിയിച്ച് കൊണ്ടാണ് ഇത്തവണ പുള്ളിയുടെ റീ എൻട്രി.
കാസ്റ്റിങ് ബ്രില്യൻസ്
ഞാൻ ഇന്നലെ ഇവിടെ ഈ ചിത്രത്തെക്കുറിച്ച് ഇട്ട പോസ്റ്റിലും കാസ്റ്റിങ് നെക്കുറിച്ച് പറഞ്ഞിരുന്നു. അതിനെ അടിവരയിട്ട് ഉറപ്പിക്കുന്ന ലെവൽ കാസ്റ്റിങ് ആണ് സിനിമയുടേത് എന്ന് ഇപ്പോൾ മനസിലായി. പഴയകാല അഭിനേതാക്കൾ മുതൽ യുവ താരങ്ങൾ വരെ നടത്തിയ ഗംഭീര പ്രകടനം എടുത്തു പറയേണ്ടത് ആണ്. വാണി വിശ്വനാഥ്, വിനീത് കുമാർ, അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, തുടങ്ങി വന്നവരും നിന്നവരും എല്ലാം അഴിഞ്ഞാട്ടം തന്നെ നടത്തിയിട്ടുണ്ട്. കൂടുതൽ പറഞ്ഞു നിങ്ങളുടെ എക്സൈറ്റ്മെന്റ് നഷ്ടപ്പെടുത്തുന്നില്ല. പോയി നേരിട്ട് അനുഭവിച്ചറിയുക.
അന്യായ പെർഫോമൻസ്
സീനിയർ നടനായ വിജയരാഘവൻ മുതൽ പുതിയ പയ്യനായ ഹനുമാൻകൈൻഡ് വരെ തകർത്താടിയ സിനിമ. അത്രയ്ക്ക് ഗംഭീര ക്യാരക്ടഴ്‌സ് ആണ് ആഷിഖ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്. വാണി വിശ്വനാഥിന്റെ ഒക്കെ പഴയ എനർജെറ്റിക് പെർഫോമൻസ് ഇവിടെ കാണാം. അതേപോലെ പൊന്നമ്മ ബാബു വരെ കൊടൂര മാസ്സ്. ഇതിൽ കൂടുതൽ ഇനിയെന്ത് പറയാനാണ്...?!!
റെക്സ് വിജയന്റെ ഗംഭീര തിരിച്ചുവരവ്
എന്റെ പേർസണൽ ഫേവറിറ്റ് മ്യൂസിക് ഡയറക്ടർ മാരിൽ ഒരാളാണ് റെക്സ്. പുള്ളിയുടെ ഇതിലെ വർക്ക് അതി ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല. ചാവു കടലേ... എന്ന് തുടങ്ങുന്ന സോങ്, Killer On The Loose എന്ന ട്രാക്ക് ഒക്കെ പൊളി വൈബ് ആയിരുന്നു തിയറ്ററിൽ കേൾക്കാൻ. അങ്ങേരുടെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ.
ടോപ് ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്
ആഷിഖ് അബു തന്നെ ചെയ്ത സിനിമാറ്റോഗ്രഫി ആണ് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുപോലെ കളർ ഗ്രേഡിങ്, ലൈറ്റിങ്, പ്രൊഡക്ഷൻ ഡിസൈൻ ഉൾപ്പെടെ എല്ലാം ഗംഭീരം. വയനാടിന്റെ മുഴുവൻ ഭംഗിയും ഒപ്പിയെടുത്ത ആഷിഖിന്റെ ക്യാമറ കണ്ണുകൾ, ആർട്ട് ഡിപ്പാർട്ട്‌മെന്റ് മികച്ച രീതിയിൽ വർക്ക് ചെയ്തിട്ടുണ്ട്. റൈഫിൾ ക്ലബിന്റെ ആമ്പിയൻസ് കൊണ്ട് വരാനായി പ്രൊഡക്ഷൻ ടീമിന്റെ ഭാഗത്ത് നിന്നും നല്ല എഫർട്ട് എടുത്തിട്ടുണ്ട്. അത് വ്യക്തമായി സിനിമയിൽ കാണാം.
നെഗറ്റീവ്
ERROR 404 NOT FOUND
എന്റെ അഭിപ്രായം
ചുരുക്കത്തിൽ ഈ ക്രിസ്‌മസിന് കൂട്ടുകാർക്കും കുടുംബക്കാർക്കും ഒപ്പം എൻജോയ് ചെയ്തു ചിൽ മൂഡിൽ കാണാൻ പറ്റിയ നല്ല വെടിക്കെട്ട് ഐറ്റം. വെറും രണ്ട് മണിക്കൂർ കൊണ്ട് ആഷിഖ് അബു ഒരുക്കി വെച്ചിരിക്കുന്നത് ഒരു മാരക തിയറ്റർ എക്സ്പീരിയൻസ് തന്നെയാണ്. കൂടുതൽ പറഞ്ഞു സ്പോയിൽ ചെയ്യുന്നില്ല.
Just Go For The Hunt 💥
#Naaz373 😊
Comments
Post a Comment