RIFLE CLUB : MY THOUGHTS BEFORE FDFS

 


RIFLE CLUB (2024) - MY THOUGHTS BEFORE FDFS

ട്രയ്ലർ കണ്ടപ്പോൾ മുതൽ അന്യായ എക്സൈറ്റ് മെന്റ് അടിച്ചു ഇത് എന്തായാലും ഫസ്റ്റ് ഡേ തന്നെ കാണണം എന്ന് തീരുമാനിച്ചതാണ്. അതിൽ തന്നെ എന്നെയേറെ ആകർഷിച്ച കാര്യങ്ങളിൽ ഒന്ന് സിനിമയുടെ Unconventional ആയിട്ടുള്ള കാസ്റ്റിംഗ് ബ്രില്യൻസ് തന്നെയാണ്. സൂപ്പർ താരങ്ങൾ ഒന്നുമില്ലാതെ, പറയത്തക്ക മുൻ നിര നായകന്മാരുടെ പിൻബലം കൂടാതെ ആഷിഖ് അബു ഒരു സിനിമ എടുക്കുന്നത് ഇതാദ്യമായി അല്ല. ഇടുക്കി ഗോൾഡ് എന്ന എന്റെ എക്കാലത്തെയും ഫേവറിറ്റ് സിനിമ എടുത്തതും ഇതുപോലെ ഹെവി കാസ്റ്റിങ് യാതൊന്നും ഇല്ലാതെ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ പടത്തിനും നല്ല പ്രതീക്ഷ ഉണ്ട്. നമ്മുടെ പോത്തേട്ടൻ ആണ് മെയിൻ റോളിൽ എന്ന് ട്രയ്ലറിൽ കൂടി തോന്നി എങ്കിലും ഒപ്പമുള്ള ടീം എല്ലാവരും കിടിലൻ ഗ്യാങ് തന്നെയാണ്. അതിൽ നോ ഡൗട്ട്. പഴയകാല നടി വാണി വിശ്വനാഥിന്റെ ഒരു ഗംഭീര തിരിച്ചുവരവ് കൂടി ഞാൻ റൈഫിൾ ക്ലബിലൂടെ പ്രതീക്ഷിക്കുന്നു. വിഷ്ണു അഗസ്ത്യ, വിജയരാഘവൻ, അനുരാഗ് കശ്യപ്, സുരഭി ലക്ഷ്മി, ദർശന രാജേന്ദ്രൻ, പഴയകാല നടൻ രാമു തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടെങ്കിൽ പോലും ആ കാസ്റ്റിങ് അപാരം തന്നെ. ശ്യാം പുഷ്കരൻ, സുഹാസ്, ദിലീഷ് കരുണാകരൻ ടീമിന്റെ സ്ക്രിപ്റ്റ് ഒരു പോസിറ്റീവ് ഫാക്ടറാണ്. നല്ല കാച്ചി കുറുക്കിയുള്ള എഴുത്ത് തന്നെ ആയിരിക്കും സിനിമയ്ക്ക് എന്ന് കരുതുന്നു. കൂടാതെ രണ്ട് മണിക്കൂർ ഉള്ളിലാണ് സിനിമയുടെ മൊത്തം ലെങ്ത്. അപ്പോൾ സ്ക്രിപ്റ്റ് നല്ല ക്രിസ്പ് ആയിരിക്കും എന്ന് തീർച്ച.

ആഷിഖ് അബു നേരിട്ട് ഡിഒപി ഏറ്റെടുത്തു ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. അതേപോലെ റെക്സ് വിജയൻ എന്ന എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കൂടി വളരെ കാലത്തിന് ശേഷം നല്ലൊരു ടീമിനൊപ്പം വരുന്നു എന്നതും ഒരു നല്ല ലക്ഷണം ആണ്. 

മേക്കിങ്ങിൽ കോംപ്രമൈസ് ചെയ്യാതെ, ഒപ്പം നല്ലൊരു വെടിക്കെട്ട് സ്ക്രിപ്റ്റ് കൂടി സെറ്റ് ആക്കി എടുത്താൽ പടം ചുമ്മാ കത്തി കേറിക്കോളും. തല്ലുമാല വൈബ് ഉള്ള ഒരു പടമാണ് ആഷിഖ് അബു പണ്ണി വെച്ചിരിക്കുന്നത് എങ്കിൽ പിന്നെ ഒന്നും നോക്കേണ്ട. ബാക്കിയൊക്കെ പ്രേക്ഷകർ നോക്കിക്കോളും. എന്തായാലും മാർക്കോ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ് വളരെ ശോകമാണ്. പോസിറ്റീവ് റിപ്പോർട്ട് തന്നെ പടത്തിന് കിട്ടട്ടെ എന്ന് പ്രത്യാശിക്കാം. എന്തായാലും നാളെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടതിന് ശേഷം ഞാൻ എന്റെ റിവ്യൂ പറയാം. സിനിമ നല്ലതാവും എന്ന് തന്നെയാണ് പ്രതീക്ഷ.

ശേഷം ഭാഗം സ്ക്രീനിൽ...👍🏻

© Naaz373 😊

Comments

Post a Comment