പൊൻMAN (2025)
സംവിധാനം :- ജ്യോതിഷ് ശങ്കർ
ബേസിൽ ജോസഫ്, ലിജോമോൾ, സജിൻ ഗോപു, ആനന്ദ് മന്മഥൻ തുടങ്ങിയവർ അഭിനയിച്ചു നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്തു ഇന്ന് റിലീസായ സിനിമയാണ് പൊന്മാൻ.
ജി. ആർ ഇന്ദുഗോപൻ എഴുതിയ 'നാലഞ്ചു ചെറുപ്പക്കാർ' എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
കൊല്ലം ജില്ലയിലെ കല്യാണ ചടങ്ങുകളിൽ സാധാരണയായി നടപ്പുള്ള ഒരു പ്രത്യേക കാര്യം, സ്വർണത്തിന്റെ പേരിലുള്ള കൊടുക്കൽ വാങ്ങലും ഇടപാടുകളും ആസ്പദമാക്കിയാണ് സിനിമ കഥ പറയുന്നത്. ഒരു സാധാരണ കുടുംബം, അവിടെ നടക്കുന്ന കല്യാണം, സ്ത്രീധനം ആയി കൊടുക്കുന്ന സ്വർണം, അതിനെ ചുറ്റിപ്പറ്റി പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെയായി ആദ്യാവസാനം വളരെ എൻഗേജിങ് ആയി കഥ പറഞ്ഞു പോകുന്ന ചിത്രമാണ് പൊന്മാൻ.
പോസിറ്റീവ്
ബേസിലാ ഡാ ബേസിൽ...🤩👌
മലയാള സിനിമയിൽ ഇപ്പോൾ മിനിമം ഗ്യാരന്റിയുള്ള ഒരേയൊരു നായകൻ. ഇതാണ് ബേസിൽ ജോസഫ് എന്ന കലാകാരന്റെ ഐഡന്റിറ്റി. കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി കാണാൻ കഴിയുന്ന സിനിമകൾ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫാമിലി ഓഡിയൻസിന്റെ പൾസ് അറിഞ്ഞ നടനും സംവിധായകനുമായ ബേസിലിന്റെ മറ്റൊരു ഗംഭീര ചിത്രം കൂടിയാണ് പൊന്മാൻ. ഇതിലെ അജേഷ് എന്ന കഥാപാത്രം ബേസിലിന്റെ ആക്ടിങ് കരിയറിലെ തന്നെ പൊൻ തൂവൽ ആണ്. അത്രയ്ക്ക് കിടിലൻ പെർഫോമൻസ്. ബേസിലിന് വേണ്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പെർഫോമൻസ്. ബേസിലിനെ ഇനി മുതൽ ജൂനിയർ ജനപ്രിയ നായകൻ എന്ന് വിളിച്ചാലും അത്ഭുതപ്പെടാനില്ല. അത്രയ്ക്ക് ഗംഭീര പ്രകടനം. ഒപ്പമുള്ളവരും മികച്ച പ്രകടനം ആയിരുന്നു.
സ്ക്രിപ്റ്റ് ആണ് ഹീറോ ❤️👌
മലയാള സിനിമ സ്ക്രിപ്റ്റ് കൊണ്ടും കണ്ടന്റ് കൊണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആയി ഈ സിനിമയുടെ സ്ക്രിപ്റ്റ് കാണാം. തുടക്കം മുതൽ അവസാന ഷോട്ട് വരെ യാതൊരു ലാഗും തോന്നിപ്പിക്കാത്ത വിധം കയ്യടക്കത്തോടെ എഴുതിയ സ്ക്രിപ്റ്റ് തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
പ്രകടന മികവുകൾ 😍👌
എടുത്ത് പറയേണ്ട പെർഫോമൻസ് ഒരുപാടുള്ള സിനിമയാണ് പൊന്മാൻ. ലിജോമോൾ ചെയ്‌ത 'സ്റ്റെഫി', സജിൻ ഗോപു ഗംഭീരമായി ചെയ്ത 'മാരിയാനോ', അമ്മച്ചിയുടെ കഥാപാത്രം ചെയ്ത 'സന്ധ്യ രാജേന്ദ്രൻ' എന്ന നടി അങ്ങനെ എല്ലാവരും തകർപ്പൻ പെർഫോമൻസ് ആയിരുന്നു.
ടെക്നിക്കൽ ക്വാളിറ്റി 👌
സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണം, നിധിൻ രാജിന്റെ എഡിറ്റിംഗ്, ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക്, തുടങ്ങി ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും നന്നായി പണിയെടുത്തു എന്നതിന്റെ തെളിവാണ് സിനിമയ്ക്ക് തിയറ്ററിൽ കിട്ടിയ കയ്യടികൾ.
നെഗറ്റീവ്
ചിലർക്ക് ഇതൊരു പ്രകൃതി പടം ആയിട്ടൊക്കെ ഫീൽ ചെയ്യാൻ ചാൻസ് ഉണ്ട്. പക്ഷേ ഈ സിനിമ പറയുന്ന പ്രമേയം ഇന്നും പ്രസക്തിയുള്ളതാണ്. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും തുറന്ന് കാണിച്ചു തരുന്ന സിനിമ എന്ന നിലയിൽ നോക്കിയാൽ യാതൊരു നെഗറ്റീവും ഞാൻ ഇതിൽ കാണുന്നില്ല. എന്ന് മാത്രമല്ല എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സാമൂഹിക പ്രസക്തിയുള്ള ആശയമാണ് സിനിമ ചർച്ച ചെയ്യുന്നത്.
എന്റെ അഭിപ്രായം
കുടുംബ പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. നമ്മുടെ ചുറ്റും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന വലിയൊരു വിപത്തിനെതിരെ സംസാരിക്കുന്ന സിനിമ കൂടിയാണ് പൊന്മാൻ. അതുകൊണ്ട് തന്നെ ഈ സിനിമ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം നമുക്ക് കൂടിയാണ്.
#Naaz373 😊
Comments
Post a Comment