പ്രാവിൻകൂട് ഷാപ്പ് (2025)
സംവിധാനം :- ശ്രീരാജ് ശ്രീനിവാസൻ
സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ആളുകളെല്ലാം കിടു ആയിരുന്നത് കൊണ്ടും ആവേശത്തിന് ശേഷം അൻവർ റഷീദ് പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ, അതേപോലെ ബേസിൽ ജോസഫ്, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ചാന്ദിനി ശ്രീധരൻ, തുടങ്ങി വലിയൊരു താരനിര ഒന്നിച്ചു തിയറ്റർ റിലീസായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്. കാസ്റ്റ് ആൻഡ് ക്രൂവിൽ ഉള്ള പ്രതീക്ഷ കാരണം ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ടിക്കറ്റ് എടുത്തു.
സിനിമയിലേക്ക്...
പ്രാവിൻകൂട് ഷാപ്പ്, അതിന്റെ ഉടമ 'കൊമ്പൻ ബാബു'വിന്റെ ആത്മഹത്യ, ഇവിടെയാണ് സിനിമ ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാൻ എത്തുന്ന എസ് ഐ സന്തോഷ് ആയി ബേസിൽ എത്തുമ്പോൾ, ഒപ്പം ഷാപ്പിലെ പണിക്കാരൻ ആയ കണ്ണൻ എന്ന കഥാപാത്രം ആയി സൗബിനും, സൗബിന്റെ ഭാര്യ മെറീന്റയായി ചാന്ദിനി ശ്രീധരനും, നാട്ടുകാരൻ സുനിലിന്റെ വേഷത്തിൽ ചെമ്പൻ വിനോദും എത്തുന്നു.
ഡാർക്ക് കോമഡിയുടെ അകമ്പടിയോടെ കഥ പറഞ്ഞു പോകുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് പ്രാവിൻകൂട് ഷാപ്പ്. അതുകൊണ്ട് തന്നെ സിനിമ എല്ലാവർക്കും ഒരേപോലെ കണക്റ്റ് ആവണം എന്നില്ല. കൂടാതെ നോൺ ലിനിയർ കഥപറച്ചിൽ രീതിയും സിനിമ പിന്തുടരുന്നുണ്ട്.
പോസിറ്റീവ്
കാസ്റ്റിങ് & പെർഫോമൻസ്
ബേസിൽ മുഴുനീള പോലീസ് വേഷത്തിൽ ആദ്യമായി എത്തിയപ്പോൾ തനിക്ക് കിട്ടിയ വേഷം പരമാവധി നന്നാക്കാൻ പുള്ളി ശ്രമിച്ചു. എങ്കിലും എവിടെയൊക്കെയോ പഴയ ബേസിലിന്റെ അതേ മാനറിസങ്ങൾ തന്നെ കേറി വന്നത് കല്ലുകടിയായിരുന്നു. എന്നിരുന്നാലും ചില കോമഡി ടൈമിംഗ് ഒക്കെ അന്യായം ആയി തന്നെ ബേസിൽ ചെയ്തു.
സൗബിനും ചെമ്പനും പതിവുപോലെ മികച്ച പ്രകടനം നടത്തിയപ്പോൾ എന്നെ ഞെട്ടിച്ച രണ്ട് പെർഫോമൻസുകൾ - ഒന്ന്, ചാന്ദിനി ശ്രീധരന്റെ മെറീന്റയും അതേപോലെ 'കൊമ്പൻ ബാബു' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശിവജിത്ത് എന്ന നടനും ആയിരുന്നു. കുറുപ്പ്, കൽക്കി തുടങ്ങി സിനിമകളിൽ ആളെ ശ്രദ്ധിച്ചിരുന്നു എങ്കിലും ഇവിടെ വന്നപ്പോൾ അക്ഷരാർത്ഥത്തിൽ പുള്ളി ഞെട്ടിക്കുന്ന പ്രകടനം ആയിരുന്നു. ചാന്ദിനിയുടെ ഇതുവരെയും കാണാത്ത തരത്തിലുള്ള മേക്കോവർ പ്രാവിൻകൂട് ഷാപ്പിലൂടെ കാണാം.
അതുപോലെ ജൂനിയർ ആർട്ടിസ്റ്റ് ആയി വന്ന കുറച്ചുപേർ സിനിമയിലുണ്ട്. ഷാപ്പിലെ സ്ഥിരം കുടിയന്മാരുടെ വേഷം ചെയ്ത അവരെല്ലാം നല്ല രീതിയിൽ തന്നെ അവരവരുടെ റോളുകൾ ഭംഗിയാക്കി. നിയാസ് ബക്കറിന്റെ 'സിലോൺ മാമനും' നന്നായിരുന്നു.
ക്വാളിറ്റി മേക്കിങ് + ടെക്നിക്കൽ ടീമിന്റെ കിടിലൻ വർക്ക് 🔥👌
ടോപ് ക്വാളിറ്റി ഉറപ്പ് നൽകുന്ന ഒരു ടീം തന്നെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളതിന്റെ ഗുണം സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ഗംഭീര സിനിമാറ്റോഗ്രഫി, വിഷ്ണു ഗോവിന്ദിന്റെ സൗണ്ട് ഡിസൈൻ, ഗോകുൽ ദാസിന്റെ കലാ സംവിധാനം, ഒപ്പം സിനിമയുടെ വിഎഫ്എക്‌സ് ടീം അടക്കം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാം ടെക്നിക്കലി അവരുടെ മാക്സിമം ഔട്ട്പുട്ട് നൽകിയിട്ടുണ്ട്. ടെക്നിക്കലി ബ്രില്യന്റ് ആയ സിനിമ കൂടിയാണ് പ്രാവിൻകൂട് ഷാപ്പ്.
വിഷ്ണു വിജയ് മ്യൂസിക് & ബിജിഎം ❤️👌
ഓരോ സിനിമ കഴിയുംതോറും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അസാധ്യ മ്യൂസിക് ഡയറക്ടർ ആണ് താനെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്ന ലെവൽ ഗംഭീര വർക്ക് ആണ് പുള്ളി ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്. അതുപോലെ തരക്കേടില്ലാത്ത സോങ്‌സും സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്.
ശ്രീരാജ് ശ്രീനിവാസൻ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റം 💯
ആദ്യ സിനിമ കൊണ്ട് തന്നെ ഇൻഡസ്ട്രിയിൽ തന്റെ പേര് മാർക്ക് ചെയ്യുന്ന ലെവൽ ഐറ്റം തന്നെയാണ് ശ്രീരാജ് സമ്മാനിച്ചത്. ഒരു പുതുമുഖ സംവിധായകന് ഇതിലും മികച്ച തുടക്കം കിട്ടാനില്ല. കുറച്ചു പോരായ്മകൾ ഒക്കെ ഉണ്ടെങ്കിൽ കൂടിയും സംവിധായകൻ എന്ന നിലയിൽ നല്ലൊരു ഭാവി ഇങ്ങേർക്ക് ഉണ്ട്.
കലൈ കിങ്‌സൻ വക ഇടിവെട്ട് ആക്ഷൻ 💥👌
മാർക്കോയ്ക്ക് ശേഷം മറ്റൊരു കിടിലൻ സ്റ്റണ്ട് കൊറിയോഗ്രഫി വർക്കാണ് പുള്ളി ഇതിൽ പണ്ണി വെച്ചിരിക്കുന്നത്. ഫസ്റ്റ് ഹാഫിലെ ഷാപ്പിൽ വെച്ചുള്ള അടി സിംഗിൾ ഷോട്ടിൽ ചെയ്തത് ആണെങ്കിൽ നിസാര കാര്യമല്ല. അത്രയ്ക്ക് കിടിലൻ ആക്ഷൻ സീൻ ആയിരുന്നു അത്. അതേപോലെ സെക്കന്റ് ഹാഫിലെ സ്കൂൾ ബസ് കൊണ്ടുള്ള ചേസിങ് സീനൊക്കെ മലയാളത്തിൽ ഇതാദ്യമായാണ് സംഭവിക്കുന്നത്.
നെഗറ്റീവ്
സ്ക്രിപ്റ്റിലെ പാളിച്ചകൾ + പ്രതീക്ഷയുടെ അമിതഭാരം
ഫസ്റ്റ് ഹാഫ് അത്യാവശ്യം എൻഗേജിങ് ആയി പോയപ്പോൾ സെക്കന്റ് ഹാഫ് സിനിമ പല സ്ഥലങ്ങളിലും ഡൗണ് ആകുന്ന പോലെയാണ് പേഴ്സണലി എനിക്ക് ഫീൽ ചെയ്തത്. ഒപ്പം ഒരു പോയിന്റിൽ എത്തുമ്പോൾ സിനിമ പ്രഡിക്ടബിൾ ആയി മാറുന്നതും ആ ത്രില്ലിംഗ് ഫാക്ടർ ഇല്ലാതാക്കി എന്ന് പറയേണ്ടി വരും. അതുപോലെ തന്നെ ചില ഡാർക്ക് ഹ്യൂമർ കോമഡികൾ വർക്ക് ഔട്ട് ആയപ്പോൾ മറ്റ് ചിലത് നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി. ചിലതൊക്കെ ചളി നിലവാരം പോലുമില്ലാത്ത ലെവൽ കോമഡികളും ആയിരുന്നു. രണ്ടര മണിക്കൂർ സിനിമ കുറച്ചൊന്ന് ട്രിം ചെയ്തു അനാവശ്യ വലിച്ചു നീട്ടലുകൾ ഒഴിവാക്കിയിരുന്നു എങ്കിൽ ഇതിലും മികച്ച പ്രോഡക്ട് ആകുമായിരുന്നു.
എന്റെ അഭിപ്രായം
ആകെ മൊത്തത്തിൽ മേക്കിങ് ക്വാളിറ്റി കൊണ്ട് ഗംഭീര തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന എന്നാൽ റിപ്പീറ്റ് വാല്യു തോന്നാത്ത ഒരു തവണ കണവുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പ്രാവിൻകൂട് ഷാപ്പ്. സംവിധായകൻ തെറ്റുകൾ തിരുത്തി ഇതിനെക്കാൾ നല്ല ചിത്രം ആയി വരട്ടെ... അതുവരെ കാത്തിരിക്കാം...
#Naaz373 😊
Comments
Post a Comment