SAIKUMAR AS MAHESHA VARMA IN L2E

 


സായ്കുമാർ എന്ന പ്രതിഭയെ അധികമാരും അറിയാതെ അണ്ടർ റേറ്റഡ് ആയിപ്പോയ ഒരു നടൻ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ട്രാഫിക്, രാജമാണിക്യം, സൗണ്ട് തോമ തുടങ്ങി അനവധി ചിത്രങ്ങളിൽ മികച്ച സ്വഭാവ നടനായി ഗംഭീര പ്രകടനം കാഴ്ച വെച്ച അദ്ദേഹത്തെ പറ്റി ആരും എവിടെയും പറഞ്ഞ് കണ്ടിട്ടില്ല. അതുകൊണ്ട് ലൂസിഫറിൻ്റെ രണ്ടാം ഭാഗം ആയ "എമ്പുരാൻ" റിലീസ് ചെയ്യുന്ന ഈയവസരത്തിൽ അദ്ദേഹത്തെ പറ്റി പറയാൻ കഴിഞ്ഞത് തികച്ചും ഒരു നിമിത്തം ആയി ഞാൻ കാണുന്നു. 

'മഹേഷ വർമ്മ' എന്ന കഥാപാത്രം, വളരെ കുശാഗ്ര ബുദ്ധിക്കാരൻ ആയ രാഷ്ട്രിയ പ്രവർത്തകൻ ആണ്. തൻ്റെ എതിരാളികളെ എത് വിധേനയും ഇല്ലാതാക്കുന്ന, ശത്രുവിൻ്റെ ശത്രുക്കളെ മിത്രങ്ങൾ ആക്കി കൂടെ കൂട്ടുന്ന രാഷ്ട്രീയ ചാണക്യൻ ആയി ഗംഭീര പ്രകടനമാണ് അദ്ദേഹം ലൂസിഫർ ആദ്യ ഭാഗത്തിൽ നടത്തിയത്. രണ്ടാം ഭാഗത്തിലും പ്രകടന മികവ് കൊണ്ട് ഞെട്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഒപ്പമോ അവർക്ക് മുകളിലോ കാലിബർ ഉള്ള അതി ഗംഭീര നടൻ തന്നെയാണ് സായ്കുമാർ. ട്രാഫിക് സിനിമയിൽ സ്വന്തം മകൻ്റെ മരണ വാർത്ത അറിഞ്ഞ് കൊണ്ട് ഭാര്യയെയും കൂട്ടി ഒരു ഡ്രൈവിന് പോകുന്ന ആ അച്ഛൻ കഥാപാത്രം ഇന്നും എൻ്റെ മനസ്സിൽ ഒരു വിങ്ങലായി തങ്ങി നിൽക്കുന്നു. അത്രയ്ക്ക് ഗംഭീരമായി തനിക്ക് കിട്ടുന്ന ഓരോ വേഷങ്ങളും ചെയ്തു ഫലിപ്പിക്കുന്ന ഈ നടൻ്റെ ഒടുവിൽ ഇറങ്ങിയ "ഭരതനാട്യം" എന്ന ചിത്രവും ഏറെ പ്രശംസ അർഹിക്കുന്നു. കാണാത്തവർ ഉണ്ടെങ്കിൽ കണ്ട് നോക്കുക. മലയാളികൾക്ക് ഇടയിൽ അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു അതുല്യ പ്രതിഭ തന്നെയാണ് സായ്കുമാർ...💎💯

എമ്പുരാനിലും അദ്ദേഹത്തിൻ്റെ മികവുറ്റ പ്രകടനം കാണാൻ കാത്തിരിക്കുന്ന ഒരു എളിയ ആരാധകൻ...🩵

ഒപ്പ്

#Naaz373 😊

Comments