തുടരും (2025) മലയാള സിനിമ നിരൂപണം

 


തുടരും (2025)

സംവിധാനം :- തരുൺ മൂർത്തി

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഇർഷാദ്, മണിയൻപിള്ള രാജു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസായ ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. 

ടാക്സി ഡ്രൈവറായ ഷണ്മുഖൻ, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന അയാളുടെ കുടുംബം, സന്തോഷമായി പോയിക്കൊണ്ടിരിക്കുന്ന അയാളുടെ കുടുംബ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ, അതിനെ അയാൾ നേരിടുന്ന വിധം, ഒടുവിൽ അവരുടെ ജീവിതം എന്തായി തീരുന്നു എന്നൊക്കെയാണ് സിനിമ പ്രതിപാദിക്കുന്ന വിഷയങ്ങൾ. ഒരു സ്ഥിരം ക്ലിഷേ ടെംപ്ലേറ്റ് പ്രതികാര കഥയാണ് സിനിമയുടേത് എങ്കിലും സ്ക്രിപ്റ്റ് കൊണ്ട് ആ പോരായ്മ മറികടക്കാൻ ഒരു പരിധിവരെ തരുൺ മൂർത്തിക്ക് കഴിഞ്ഞു. അത് തന്നെയാണ് സിനിമയെ കുറച്ചെങ്കിലും പിടിച്ചു നിർത്താൻ സഹായിച്ച പ്രധാന കാരണം. എന്നാലും പലയിടത്തും അത് വേണ്ട വിധത്തിൽ വർക്ക് ഔട്ട് ആയിട്ടുമില്ല. അതിനെക്കുറിച്ചു വിശദമായി പിന്നാലെ പറയാം. 


പോസിറ്റീവ്

സ്ക്രിപ്റ്റ് ആണ് ഹീറോ

തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. മുകളിൽ പറഞ്ഞത് പോലെ തന്നെ ശരാശരി കഥയെ നല്ലൊരു തിരക്കഥ കൊണ്ട് അപ്-ലിഫ്റ്റ് ചെയ്യാൻ എഴുത്തിന് കഴിഞ്ഞു. പക്ഷേ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ സിനിമ ലാലേട്ടന്റെ തന്നെ മുമ്പ് ഇറങ്ങിയ മറ്റൊരു *സിനിമയെ ചെറുതല്ലാത്ത രീതിയിൽ അനുകരിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി (ആ *സിനിമ ഏതാണ് എന്ന് ഈ സിനിമ കണ്ടവർക്ക് മനസിലാകും). സ്‌പോയ്‌ലർ ആകുന്നത് കൊണ്ടാണ് കൂടുതൽ പറയാൻ മുതിരാത്തത്. നായകന് കൊടുക്കുന്ന സിനിമ പശ്ചാത്തലം, കുടുംബം, അതിനുള്ളിലേക്ക് പുറത്ത് നിന്ന് എത്തുന്ന മറ്റൊരു കൂട്ടം ആളുകൾ, അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന നായകൻ...etc. ഇതൊക്കെ വായിക്കുമ്പോൾ തന്നെ മേൽപ്പറഞ്ഞ ചിത്രം ഏതാണെന്ന് ആർക്കും പിടികിട്ടും. 

പ്രകാശ് വർമ്മ aka ഡിവൈഎസ്പി ജോർജ് മാത്തൻ 💥❤️

പേരെടുത്ത് പ്രത്യേകം പറയേണ്ട ഒരു മുതലാണ് ഇത്. കാരണം മറ്റൊന്നുമല്ല അമ്മാതിരി കിടിലൻ പെർഫോമൻസ് ആയിരുന്നു ഈ മനുഷ്യൻ. ചിലയിടങ്ങളിൽ സാക്ഷാൽ ലാലേട്ടനെ വരെ സൈഡ് ആക്കുന്ന ലെവൽ അഴിഞ്ഞാട്ടം ക്യാരക്ടർ. ജോർജ് സാർ ഒരേ പൊളി...🔥🤩👌

പഴയ നൊസ്റ്റു ഐറ്റം ആയ വോഡഫോൺ സൂസു പരസ്യത്തിന്റെ സൃഷ്ടാവ് ഇങ്ങേരാണ് എന്ന് ഗൂഗിൾ പറഞ്ഞു തന്നു. സിനിമയിലെ അരങ്ങേറ്റ റോൾ തന്നെ ഇജ്ജാതി കിടു. നെഗറ്റീവ് ഷെയ്ഡിൽ വേറെ ലെവൽ പെർഫോമൻസ് തന്നെ ഇദ്ദേഹം കാഴ്ച വെച്ചപ്പോൾ മോഹൻലാൽ, ശോഭന, ബിനു പപ്പു, മണിയൻപിള്ള രാജു തുടങ്ങിയവരും അവരവരുടെ റോളുകളിൽ തിളങ്ങി. 

ജെയ്ക്‌സ് ബിജോയ് വക ഗംഭീര വെടിക്കെട്ട് 

സോങ്‌സ് എല്ലാം ആവറേജ് ആയിരുന്നു എങ്കിലും ഇങ്ങേരുടെ ബാക്ക്ഗ്രൗണ്ട് സ്കോർ അന്യായ ഓളമാണ് തിയേറ്ററിൽ സൃഷ്ടിച്ചത്. അതിൽ തന്നെ പോലീസ് സ്റ്റേഷനിൽ വെച്ചുള്ള ഐറ്റം ഒക്കെ അന്യായം തന്നെ. എമ്പുരാനിൽ മിസ്സ് ചെയ്തത് ഇതുപോലുള്ള പെട ബിജിഎം ആയിരുന്നു. അത് എന്തായാലും ഇവിടെ കിട്ടി. സിനിമയുടെ ത്രില്ലിംഗ് മൂഡിന് അനുയോജ്യമായ നൈസ് ബാക്ക്ഗ്രൗണ്ട് സ്കോർ. 


നെഗറ്റീവ്

അനാവശ്യ ലാഗ് + എന്തിനോ വേണ്ടി കുറച്ചുപേർ

ഫസ്റ്റ് ഹാഫിലെ ചെന്നൈ സീനുകൾ + ഇളവരസ്, ഭരതിരാജ പോലെ കുറച്ചു തമിഴ് താരങ്ങളെ ഒക്കെ വളരെ ഫോഴ്‌സ്ഡ് ആയി കൊണ്ട് വന്നത് പോലെ തോന്നി. അവരുമായുള്ള ഇമോഷണൽ കണക്ഷൻ പോലും ബിൾഡ് ചെയ്യുന്നതിന് മുമ്പേ ആ കഥാപാത്രത്തെ ഇല്ലാതാക്കിയതും സിനിമയുമായി തീരെ ഒത്തു പോകാത്തത് പോലെ ഫീൽ ചെയ്തു. 

പ്രെഡിക്റ്റബിൾ ആയ സെക്കന്റ് ഹാഫ് ആണെങ്കിൽ പോലും ക്ലൈമാക്സിൽ 'തോമസ് മാത്യുവിന്റെ' കഥാപാത്രത്തിന് കൊടുത്ത ആ ട്വിസ്റ്റ് എനിക്ക് തീരെ വർക്ക് ആയില്ല. സംവിധായകൻ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് കിടക്കട്ടെ എന്ന് കരുതി കുത്തി തിരുകിയ പോലൊരു ട്വിസ്റ്റ് ആയിട്ടാണ് എനിക്ക് അത് കണ്ടപ്പോൾ തോന്നിയത്. സിനിമയുടെ അതുവരെയുള്ള മൂഡിനെ മൊത്തം സ്പോയിൽ ചെയ്തത് പോലെ തോന്നി. 

എന്റെ അഭിപ്രായം

കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ വേണ്ടി മോഹൻലാൽ-ശോഭന കോംബോയിൽ ഒരു ക്ലീൻ ഫാമിലി ഇമോഷണൽ ത്രില്ലർ സിനിമ എന്ന് ഒറ്റവാക്കിൽ തുടരും എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. എന്നാൽ ഇതൊരു അതിഗംഭീര സിനിമയെന്നോ, ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രം എന്നോ ഒന്നും പറയാൻ ഇപ്പോൾ സാങ്കേതികപരമായി എനിക്ക് സാധിക്കില്ല. ഒരു "2013 ഡിസംബർ" നു മുമ്പ് ആയിരുന്നു ഈ പടം ഇറങ്ങിയിരുന്നത് എങ്കിൽ ചിലപ്പോൾ ഞാൻ അങ്ങനെ പറഞ്ഞേനെ. ഇന്ന് ഇത് കണ്ടപ്പോൾ പോലും അന്ന് പണ്ണി വെച്ച മാരക ഐറ്റത്തിന്റെ ഒരു നിഴൽ മാത്രം ആയിട്ടെ എനിക്ക് പേഴ്സണലി ഈ സിനിമ അനുഭവപ്പെട്ടുള്ളൂ....🙏

അന്നും ഇന്നും എന്നും ആ സിനിമയുടെ യും അതിലെ ലാലേട്ടന്റെയും തട്ട് താണു തന്നെയിരിക്കും... അതിൽ നോ ഡൗട്ട്...💯💥

മോഹൻലാൽ തുടരട്ടെ...😊


#Naaz373 😊

Comments