Sarkeet (2025)
A Film by Thamar K V
മികച്ച പ്രകടനം കൊണ്ടും സിനിമകൾ കൊണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ആസിഫ് അലിയുടെ 'രേഖാചിത്രം' എന്ന ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം ആസിഫ് പ്രധാന വേഷത്തിൽ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് സർക്കീട്ട്.
'1001 നുണകൾ' എന്ന താമറിന്റെ ആദ്യ ചിത്രം പേഴ്സണലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. എന്നിലെ പ്രേക്ഷകന്റെ പ്രതീക്ഷകളെ എല്ലാം തൃപ്തിപ്പെടുത്തുന്ന ഒരു സിനിമാനുഭവം തന്നെ ആയിരുന്നു സർക്കീട്ട് എനിക്ക് സമ്മാനിച്ചത്. അതിന്റെ കാരണം വഴിയേ പറയാം.
പോസിറ്റീവ്
ആസിഫ് അലി എന്ന പെർഫോമർ ❤️💎👌
എന്ത് പെർഫോമൻസ് ആണ് ഭായ് നിങ്ങൾ...🥰
പ്രത്യേകിച്ച് ഇമോഷണൽ സീനുകൾ ഇത്രയേറെ ഹൃദയത്തിൽ തൊടുന്ന വിധം അഭിനയിക്കാൻ കഴിവുള്ള യുവ നടന്മാർ വളരെ കുറവുള്ള മലയാളത്തിൽ ആസിഫ് അലി വേറിട്ട് നിൽക്കും. മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരാളുടെ ശബ്ദം ഇടറുന്നതോ, കണ്ണ് കലങ്ങുന്നതോ കണ്ടാൽ എന്റെ മനസ്സ് പിടയാറില്ല. എന്നാൽ ഈ മനുഷ്യൻ ആ ക്ലിഷേ തകർത്തു കളഞ്ഞു. കാരണം ആസിഫിന്റെ തൊണ്ട ഇടറിയാൽ, അല്ലെങ്കിൽ ആ മനുഷ്യന്റെ കണ്ണ് ഒന്ന് നിറഞ്ഞാൽ ഇപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോകും. സിനിമയോ ജീവിതമോ എന്ന് പോലും സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗംഭീര പ്രകടനം എന്നല്ലാതെ മറ്റൊന്നു കൊണ്ടും വിശേഷിപ്പിക്കാൻ ആവില്ല. അത്രയ്ക്ക് നെഞ്ചിൽ തറഞ്ഞു കയറുന്ന ലെവൽ പ്രകടനം. പ്രവാസ ജീവിതം അനുഭവിക്കുന്ന ആളുകൾക്ക്, ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവർക്ക്, ഒരു ജോലി സെറ്റ് ആക്കാൻ രാവും പകലും ഒടുന്നവർക്ക് അങ്ങനെ ഒരു മിഡിൽ ക്ലാസ് സാധാരണക്കാരന് ഈസിയായി റിലേറ്റ് ചെയ്യാം ആസിഫിന്റെ അമീർ എന്ന കഥാപാത്രം. അപ്രതീക്ഷിതമായി തന്റെ വാപ്പയെ കാണുന്നതും അതിനെ തുടർന്നുള്ള ഒരു സീനുണ്ട് സിനിമയിൽ... ആ സമയത്തെ പുള്ളിയുടെ ഒരു പെർഫോമൻസ് ഉണ്ട്...❤️👌
കയ്യിൽ പണമില്ലാതെ ഒരു കടയിലേക്ക് കയറി ചെന്ന് ഒരു ചായ ഓർഡർ ചെയ്യുന്ന രംഗമുണ്ട്... അവിടെയൊക്കെ ആ മനുഷ്യൻ "ഇമോഷൻസ് കൊണ്ട് കാണിക്കുന്ന മാജിക്" അസാധ്യം തന്നെയാണ്.
സാധാരണക്കാരന്റെ എല്ലാ പ്രയാസങ്ങളും വേദനകളും അദ്ദേഹം ഭദ്രമായി തന്നെ അമീറിലൂടെ അവതരിപ്പിച്ചു എന്ന് നിസ്സംശയം പറയാം. ആസിഫ് അലി എന്ന നടന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രം കൂടിയാണ് അമീർ.
"ജെപ്പു എന്ന ഓർഹാൻ" 😍💙
ആസിഫിന് ശേഷം എന്നെ ഞെട്ടിച്ച മുതൽ. ADHD എന്ന മാനസിക രോഗാവസ്ഥ യുള്ള കുട്ടിയുടെ റോളിൽ തന്റെ ആദ്യ സിനിമാ അരങ്ങേറ്റം പയ്യൻ തകർത്തു. ആസിഫിനൊപ്പം കട്ടയ്ക്ക് നിന്ന് പയ്യൻ പെർഫോം ചെയ്തു. സെക്കന്റ് ഹാഫും ക്ലൈമാക്സും ഒക്കെ ചെക്കൻ കിടു പെർഫോമൻസ് ആയിരുന്നു. രോഗത്തിന്റെ ഭാഗമായി കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും അതിനെ അവന്റെ രക്ഷിതാക്കൾ എങ്ങനെ കണ്ട്രോൾ ചെയ്യുന്നു എന്നൊക്കെ സിനിമയിൽ വ്യക്തമായി കാണാം. ചെക്കൻ ചുമ്മ വേറെ ലെവൽ പെർഫോമൻസ് തന്നെ.
താമർ മാജിക്കൽ മേക്കിങ് 🤩
ആദ്യ സിനിമയിൽ കൊടുത്ത അതേ ക്വാളിറ്റി സംവിധായകൻ തന്റെ രണ്ടാം സിനിമയിലും നൽകിയിട്ടുണ്ട്. ക്വാളിറ്റിയിൽ നോ കോംപ്രമൈസ്. ക്ലൈമാക്സിലെ ഓവർ മേലോഡ്രാമ ഒഴിവാക്കിയാൽ ആദ്യാവസാനം എൻഗേജിങ് ആയി കണ്ടിരിക്കാവുന്ന ലെവൽ ഓഫ് മേക്കിങ്ങും സിനിമയെ ലിഫ്റ്റ് ചെയ്യുന്നുണ്ട്.
ഗോവിന്ദ് വസന്തയുടെ ഫീൽഗുഡ് മ്യൂസിക് & ബിജിഎം 🥰👌
സിനിമ പോലെ തന്നെ വളരെ ലൈറ്റ് ആയ ബാക്ക്ഗ്രൗണ്ട് സ്കോറുകളും സോങ്‌സും കൊണ്ട് സിനിമ കൂടുതൽ എൻഗേജിങ് ആക്കി നിർത്താൻ സംഗീത സംവിധായകൻ കഴിഞ്ഞു. ഫീൽഗുഡ് സിനിമകൾക്ക് സംഗീതം ഒരുക്കുന്ന കാര്യത്തിൽ പുള്ളി കഴിഞ്ഞേ ഇവിടെ മറ്റാരുമുള്ളൂ എന്ന് അടിവരയിടുന്ന വർക്ക്.
നെഗറ്റീവ്
ക്ലൈമാക്സിലെ മേലോഡ്രാമയുടെ അതിപ്രസരം
സിനിമ അതിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ കുറച്ചു സ്ലോ ആകുന്നുണ്ട്. ഒപ്പം ചിലരുടെ പെർഫോമൻസ് അത്യാവശ്യം നല്ല നാടകീയമായ രീതിയിൽ ആയിരുന്നു. അത് മാത്രമാണ് ആകെയുള്ള നെഗറ്റീവ് ആയി എനിക്ക് പേഴ്സണലി അനുഭവപ്പെട്ടത്. എന്നു കരുതി എല്ലാവർക്കും അങ്ങനെ തോന്നണം എന്നില്ല. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്ന് മാത്രം.
എന്റെ അഭിപ്രായം
കുടുംബ പ്രേക്ഷകർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കറ്റ് എടുക്കാവുന്ന അതിമനോഹരമായ ചിത്രം. കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജപ്പുവിനെ പോലുള്ള കുട്ടികൾ ഉള്ള രക്ഷിതാക്കൾ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. നിങ്ങളുടെ കുഞ്ഞ് നിങ്ങളെ എത്രയൊക്കെ ബുദ്ധിമുട്ടിച്ചാലും വിഷമിപ്പിച്ചാലും അവരില്ലാത്ത ഒരു നിമിഷം പോലും നിങ്ങൾക്ക് ജീവിക്കാൻ ആവില്ല എന്നുള്ള ഗംഭീര സന്ദേശവും സിനിമ നൽകുന്നു. കുഞ്ഞുങ്ങളും കുടുംബത്തിന്റെ ഭാഗമാണ് എന്ന് മനോഹരമായി വരച്ചു കാണിക്കുന്ന ഒരു ഫീൽഗുഡ് ഇമോഷണൽ ഫാമിലി എന്റർടൈനർ ആണ് സർക്കീട്ട് എന്ന് നിസ്സംശയം പറയാം. കുടുംബവും ആയി കാണാവുന്ന നന്മയുള്ള ഒരു കുഞ്ഞു സിനിമ...💯👌
#Naaz373 😊
Comments
Post a Comment