Thegidi (2014)
A Film by P. Ramesh
അശോക് സെൽവൻ നായകനായി ജനനി അയ്യർ, ജയപ്രകാശ്, കാളി വെങ്കട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് നവാഗതനായ പി. രമേശ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സിനിമയാണ് തെകിടി. ചെറുപ്പത്തിൽ വിജയ് ടിവിയിൽ കണ്ട് കിളി പോയ ഈ പടം കുറേക്കാലം കൂടി ഇന്ന് അവിചാരിതമായി ഒരിക്കൽ കൂടി കണ്ടപ്പോൾ ആണ് ഈ സിനിമയുടെ ക്വാളിറ്റി ശരിക്കും മനസിലായത്. നൈസ് മേക്കിങ്ങും ഒപ്പം കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, കുറച്ചു നല്ല പാട്ടുകളും ഒക്കെ കൊണ്ട് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് സമ്മാനിച്ച ചിത്രം കൂടിയാണ് ഇത്. ക്ലൈമാക്സിലെ ട്വിസ്റ്റ് കണ്ട് ഒരുപാട് കിളി കൂടഴിച്ചു പോയിട്ടുണ്ട്. സ്ക്രീൻ പ്ലെയുടെ ബലം എന്താണെന്ന് ഈ സിനിമ തെളിയിച്ചു തരും. ആ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ പിൽക്കാലത്ത് ഒരുപാട് പേരിലേക്ക് എത്തി. ഒരുപാട് നല്ല അഭിപ്രായം സിനിമയ്ക്ക് ലഭിക്കുകയും ചെയ്തു. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടുനോക്കു. സമയവും, ഡേറ്റയും പാഴാവില്ല.
#Naaz373😊
Comments
Post a Comment