ജെറി (2025)
സംവിധാനം:- അനീഷ് ഉദയ്
കോട്ടയം നസീർ, അബിൻ പോൾ, കുമാർ സേതു, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് നവാഗതനായ അനീഷ് ഉദയ് സംവിധാനം ചെയ്ത സിനിമയാണ് ജെറി.
ഇടുക്കി ജില്ലയിലെ തെള്ളിത്തോട് എന്ന ഗ്രാമത്തിലെ നാട്ടുമ്പുറത്ത് ഒരു രാത്രി നടക്കുന്ന ചെറിയൊരു കഥയാണ് സിനിമയുടെ പ്രമേയം. ഈ സിനിമ തിയറ്ററിൽ ഇറങ്ങിയത് പോലും ഞാൻ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒറ്റിറ്റി റിലീസായി വന്ന സിനിമ വെറുതെ സമയം കളയാൻ വേണ്ടി കാര്യമായ യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാൻ കണ്ടത്. ഉള്ളത് പറയാലോ... കിടിലൻ പടം.
നാട്ടുമ്പുറം, അവിടുത്തെ സാധാരണക്കാരായ കുറെ മനുഷ്യർ, അവർക്കിടയിലെ സ്നേഹം, വഴക്ക്, കുശുമ്പ്, പ്രേമം, പ്രതികാരം അങ്ങനെ എല്ലാം സിനിമ മനോഹരമായി കാണിച്ചു തരുന്നുണ്ട്. ഒരു കോട്ടയം കാരൻ ആയത് കൊണ്ട് കൂടി എനിക്ക് പേഴ്സണലി ഈ സിനിമ നന്നായി കണക്റ്റ് ആയി. എല്ലും കപ്പയും, വൈകിട്ടത്തെ കൂട്ടം കൂടിയുള്ള വെള്ളമടി, അങ്ങനെ എല്ലാം എനിക്ക് നന്നായി കണക്റ്റ് ആയി. എന്നെ ഞെട്ടിച്ചത് ഈ സിനിമയിലെ ആർട്ടിസ്റ്റുകൾ ആണ്. പേര് പോലുമറിയാത്ത അവരെല്ലാം ഗംഭീര പ്രകടനം തന്നെ ആയിരുന്നു. നേരിട്ട് അറിയാവുന്ന പല ആളുകളുമായി സാമ്യം തോന്നി.
ചുമ്മാ വൈബ് അടിച്ചു കാണാൻ പറ്റിയ പടം. തുടക്കം മുതൽ അവസാനം വരെ ഒരേ ഓളത്തിൽ അങ്ങനെ കണ്ടിരിക്കാം. ഒരു മൂഡിൽ അങ്ങനെ കണ്ടു നോക്കൂ, നിങ്ങൾക്കും ഇഷ്ടമാവും, പിന്നല്ല...😍👌
#Naaz373 😊
Comments
Post a Comment