Madras Matinee (2025)
A Film by Karthikeyan Mani
കാളി വെങ്കട്, ഷെല്ലി കിഷോർ, സുനിൽ സുഖദ, സത്യരാജ് തുടങ്ങിയവർ അഭിനയിച്ച് കാർത്തികേയൻ മണി സംവിധാനം ചെയ്ത സിനിമയാണ് മദ്രാസ് മാറ്റിനി.
മിഡിൽ ക്ലാസ് കുടുംബം, അവരുടെ സ്നേഹം, സന്തോഷം, സങ്കടം, പ്രയാസങ്ങൾ ഇവയെല്ലാം ഗംഭീരമായി അതേപടി പകർത്തിയ ചിത്രമാണ് മദ്രാസ് മാറ്റിനി. പ്രധാന കഥാപാത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് കാളി വെങ്കട് അവതരിപ്പിച്ച കണ്ണൻ എന്ന കുടുംബനാഥൻ ആണ്. സാധാരണക്കാരന്റെ ഇമോഷൻസ് എത്ര മികവോടെയാണ് അദ്ദേഹം പെർഫോം ചെയ്തത്. ഭാര്യയുടെ കഥാപാത്രം ചെയ്‌ത ഷെല്ലി കിഷോർ, മക്കളായി വന്ന റോഷിനി, വിശ്വ എന്നിവരും അവരുടെ റോളുകൾ നന്നാക്കി.
ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ ആനന്ദ് ജി കെയുടെ മികച്ച വിഷ്വൽസ്, കെ സി ബാല സാരംഗൻ ഒരുക്കിയ മനോഹരമായ പശ്ചാത്തല സംഗീതം, സതീഷ് കുമാറിന്റെ കട്ടുകളും സിനിമയ്ക്ക് ഗുണം ചെയ്തു.
ഫീൽഗുഡ് സിനിമകൾ കൊണ്ട് കോളിവുഡ് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് തമിഴ് സിനിമയിൽ ഈയടുത്തായി കാണുന്നത്. മെയ്യഴകൻ, ടൂറിസ്റ്റ് ഫാമിലി ഇപ്പോൾ മദ്രാസ് മാറ്റിനി. ഇനിയും മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു...
#Naaz373 😊
Comments
Post a Comment