റോന്ത് (2025)
സംവിധാനം:- ഷാഹി കബീർ
ഷാഹി കബീർ ത്രില്ലറുകളുടെ ഒരു ആരാധകൻ എന്ന നിലയിൽ പറഞ്ഞാൽ ഈ പടം എനിക്ക് ഇഷ്ടപ്പെട്ടു. ദിലീഷ് പോത്തൻ്റെ ക്യാരക്ടർ സ്കെച്ച് എടുത്ത് പറയണം. അദ്ദേഹം അത് ഗംഭീരമായി പെർഫോം ചെയ്ത് വെച്ചിട്ടുമുണ്ട്. സിനിമ ത്രൂ ഔട്ട് എൻഗേജിങ് ആയിട്ടാണ് കൊണ്ട് പോകുന്നത് എങ്കിലും ക്ലൈമാക്സ് തൃപ്തികരമായി തോന്നിയില്ല. അവിടെ മാത്രം പക്കാ സിനിമാറ്റിക് ഫീൽ ആയി തോന്നി. പക്ഷേ അതുവരെയുള്ള സിനിമ പക്കാ റിയലിസ്റ്റിക് മോഡിൽ ആണ് പോകുന്നത്. അതുകൊണ്ട് ആ ഒരു ക്ലൈമാക്സ് സിനിമയ്ക്ക് ഒട്ടും അനുയോജ്യമായി എനിക്ക് പേഴ്സണലി ഫീൽ ചെയ്‌തില്ല.
സഹതാരങ്ങൾ ആയി വന്ന റോഷൻ മാത്യൂസ്, അരുൺ ചെറുകാവിൽ, സുധി കോപ്പ, ലക്ഷ്മി മേനോൻ തുടങ്ങിയവരും മികച്ച പ്രകടനം ആയിരുന്നു. അനിൽ ജോണ്സന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ, മനേഷ് മാധവന്റെ ഡിഒപി നന്നായിരുന്നു.
ആകെ മൊത്തത്തിൽ പേര് പോലെ രണ്ട് പോലീസുകാരുടെ നൈറ്റ് പട്രോളിങ് ആസ്പദമാക്കി ഒരുക്കിയ നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് റോന്ത്.
ഓഫിസർ ഓണ് ഡ്യൂട്ടി പേഴ്സണലി എനിക്ക് വർക്ക് ആകാതെ പോയ ഷാഹി കബീർ ചിത്രം ആയിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ പ്രതീക്ഷ ഒന്നുമില്ലാതെ ഈ ചിത്രം കണ്ടത് കൊണ്ടാവണം റോന്ത് മികച്ചൊരു എക്സ്പീരിയൻസ് ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്.
#Naaz373 😊

Comments
Post a Comment