COOLIE (2025) TAMIL MOVIE REVIEW

 


കൂലി (2025)

സംവിധാനം:- ലോകേഷ് കനകരാജ്

'ലിയോ' യ്ക്ക് ശേഷം വരുന്ന ലോകേഷ് ചിത്രം, ഒപ്പം സാക്ഷാൽ രജനികാന്ത്, നാഗാർജുന, ഉപേന്ദ്ര, ഉൾപ്പെടെ ആമിർ ഖാൻ വരെയുള്ള വമ്പൻ കാസ്റ്റ്. മലയാളത്തിൽ നിന്നും സൗബിൻ ഷാഹിറും. ഹൈപ്പ് കേറാൻ ഇതിൽ കൂടുതൽ എന്ത് വേണം..??

ആദ്യ ദിവസം വന്ന നെഗറ്റീവ് അഭിപ്രായങ്ങൾ എല്ലാം മനസ്സിൽ വെച്ചുകൊണ്ട് തന്നെയാണ് ഞാൻ ഇന്ന് സിനിമയ്ക്ക് കേറിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ അമിതഭാരം ലവലേശം ഇല്ലായിരുന്നു. ഒരുപരിധിവരെ സിനിമ എനിക്ക് വർക്ക് ആകാൻ അത് സഹായിച്ചു. ഇനി സിനിമയിലേക്ക് വരാം...

തന്റെ ഉയിർ നൻപന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കാൻ ദേവ എന്ന റിട്ടയേർഡ് കൂലി തൊഴിലാളി നടത്തുന്ന സംഭവ ബഹുലമായ അന്വേഷണത്തിന്റെ കഥയാണ് കൂലിയുടെ പ്രമേയം. സൗബിന്റെ എൻട്രിയോടെ തുടങ്ങിയ സിനിമ കുറെയൊക്കെ എൻഗേജിങ് ആയി തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ആദ്യപകുതി അവസാനിക്കാറായപ്പോൾ മുതൽ അങ്ങോട്ട് പടം പതിയെ കയ്യിൽ നിന്ന് പോകാൻ തുടങ്ങി. എന്താണ് അതെന്ന് വിശദമായി പറയാം. 


പോസിറ്റീവ്

തലൈവർ രജനികാന്ത് ❤️🔥

കൂലിയെ ഒരു പരിധിവരെ താങ്ങി നിർത്തിയ എൻഗേജിങ് ഫാക്ടർ അത് ഈ മനുഷ്യൻ തന്നെയാണ്. ലോകേഷ് ഇങ്ങേർക്ക് കൊടുത്തത് പുള്ളി അതിന്റെ മാക്സിമം ഔട്പുട്ടിൽ സിനിമയിൽ ചെയ്തു വെച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ട് മാത്രം കാര്യമുണ്ടായില്ല. രജനിയുടെ സ്ക്രീൻ പ്രെസെൻസ് കൊണ്ട് മാത്രം പല സീനുകളും കണ്ടിരിക്കാൻ എങ്കിലും കഴിഞ്ഞു. മറ്റാരെങ്കിലും ആയിരുന്നേൽ അതിന് പോലും പറ്റുമായിരുന്നില്ല. 

അനിരുദ്ധ് മ്യൂസിക് & ബിജിഎം 👍

ട്രയ്ലർ വന്നപ്പോൾ അനിരുദ്ധ് പണ്ണി വെച്ചത് കണ്ട് എനിക്ക് അത്ര നല്ല അഭിപ്രായം തോന്നിയില്ല. എന്നാൽ സിനിമയിൽ വന്നപ്പോൾ അത്യാവശ്യം തരക്കേടില്ലാത്ത വിധത്തിലുള്ള വർക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്. എന്നാൽ പുള്ളിയുടെ ബെസ്റ്റ് വർക്ക് എന്ന് പറയാനും മാത്രമുള്ളത് ഒന്നുമില്ല. എന്നാലും പടത്തിന്റെ മൂഡിന് അനുസരിച്ചുള്ള ഐറ്റം ഉണ്ട്. നല്ല സൗണ്ട് ക്വാളിറ്റിയുള്ള തിയേറ്ററിൽ നിന്ന് കണ്ടത് കൊണ്ടാവണം എനിക്ക് ഇഷ്ടപ്പെട്ടു. 

ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്

ഗിരീഷ് ഗംഗാധരന്റെ വിഷ്വൽസ് - ഒരു ഡീസന്റ് വർക്ക് ആയിരുന്നു. ഗംഭീര ലെവൽ എന്നൊന്നും പറയാനില്ല എങ്കിലും കൊള്ളാം. 

പോസിറ്റീവ് ഇതിൽ കൂടുതൽ ഒന്നും എനിക്ക് ഫീൽ ചെയ്യാത്തത് കൊണ്ട് വേറൊന്നും പറയാനില്ല. 


നെഗറ്റീവ്

അൾട്രാ ദുരന്തം കാസ്റ്റിങ് 💯😴

അതിൽ ഏറ്റവും ആദ്യം പറയേണ്ട പേര് - സൗബിൻ ഷാഹിർ. ഒട്ടും മാച്ചിങ് ആവാത്ത ക്യാരക്ടർ. അതിലും ബോർ ഡയലോഗ് ഡെലിവറി. തമിഴ്‌ സിനിമയിലെ ഒരു പുതിയ പ്രതിഭാസമാണ് മലയാളത്തിൽ കുറച്ചു പേര് ഉണ്ടാക്കിയെടുത്ത നടന്മാരെ തമിഴ്‌ പടങ്ങളിൽ ഒരാവശ്യവും ഇല്ലാതെ കൊണ്ട് പോയി തിരുകി കയറ്റുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സൗബിൻ. ഒപ്പം നമ്മുടെ ബാബുരാജ് അണ്ണനും ഒരു മിന്നായം പോലെ വന്ന് പോകുന്നുണ്ട്. ഒരു കാര്യവുമില്ല. 

നല്ലൊരു കാസ്റ്റ് & ക്രൂ കിട്ടിയിട്ടും ലോകേഷ് അത് വേസ്റ്റ് ആക്കി കളഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. എല്ലാം പോട്ടെന്നു വെക്കാം. എന്തിനായിരുന്നു ആ പാവം ആമിർ ഖാനെ നോർത്തിൽ നിന്ന് ഇവിടെ കൊണ്ടുവന്നു കോമാളി ആക്കിയത്...🙏 "സിതാരെ സമീൻ പർ" ഒക്കെ ചെയ്തു ഒന്ന് തിരിച്ചു വന്ന മനുഷ്യനെ വീണ്ടും ഫീൽഡ് ഔട്ട് ആക്കി വിട്ടു. 

അതിന്റെ പൂർണ ഉത്തരവാദിത്തം ലോകേഷ് നിങ്ങൾക്ക് തന്നെയാണ്. ലിയോ സെക്കന്റ് ഹാഫ് പാളി പോയതിന്റെ കാരണം മറ്റ് പല ഉടായിപ്പ് നമ്പറും കാണിച്ചു കൊണ്ട് എസ്കെപ്പ് ആയത് പോലെ ഇനി നടക്കില്ല. അതിനപ്പുറം വെറുപ്പിച്ച സെക്കന്റ് ഹാഫ് ആയിരുന്നു കൂലിയുടേത്. എന്നടാ ലോകി പണ്ണി വെച്ചിറുക്കേ...😢

ഫ്രഷ് സ്ക്രിപ്റ്റ് + അതിലും ഫ്രഷ് ട്വിസ്റ്റുകൾ 🙏😤

ലോകേഷിന്റെ ഏറ്റവും ദുർബലമായ എഴുത്ത് ഇനി മുതൽ കൂലി ആണ്. അമ്മാതിരി ക്ലിഷേ സാധനം ആണ് പടച്ചു വെച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ഏത് കൊച്ചു കുട്ടിക്കും ഊഹിക്കാൻ പറ്റുന്ന ലെവൽ ഒരു ദുരന്തം സ്ക്രിപ്റ്റ്. ഇത്രയും സമയം കിട്ടിയിട്ടും നല്ലൊരു സ്ക്രിപ്റ്റ് പോലും സെറ്റ് ചെയ്യാൻ കഴിഞ്ഞില്ല. തന്റെ തന്നെ പഴയ പടങ്ങൾ ചുരണ്ടി അതിലെ പല സീനുകളും നൈസ് ആയിട്ട് കുത്തി തിരുകിയത് കൂടാതെ ഒപ്പം മറ്റ്‌ ചില സിനിമകളിൽ നിന്നും 'ഇൻസ്പിറേഷൻ' ഉൾക്കൊണ്ട് കൂടിയാണ് ലോകി കൂലിയുടെ തിരക്കഥ തയ്യാറാക്കിയത്. അങ്ങനെ ചുരണ്ടിയ പടങ്ങളിൽ ഒരെണ്ണം നമ്മുടെ മലയാളത്തിൽ നിന്നുമുള്ളതാണ്. അതിൽ നമുക്കും അഭിമാനിക്കാം...😂

വെറുപ്പിക്കും എന്ന് വിചാരിച്ച പലരും ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച സിനിമ കൂടിയാണ് കൂലി. അതിൽ ശ്രുതി ഹാസൻ, ഉപേന്ദ്ര, രജിത റാം എന്നിവർ ഉൾപ്പെടുന്നു. എന്നാൽ പ്രതീക്ഷ ഉണ്ടായിരുന്ന പലരും നിരാശപ്പെടുത്തി. ഇതുപോലൊരു സ്ക്രിപ്റ്റിൽ പിന്നെ കൂടുതൽ ഒന്നും ആർക്കും ചെയ്യാനും ഇല്ലായിരുന്നു. 


എന്റെ അഭിപ്രായം

അങ്ങനെ ആകെ മൊത്തം ഒരു ആവറേജ് ലെവലിൽ നിൽക്കുന്ന സിനിമ മാത്രമാണ് കൂലി. അന്ന് ഇറങ്ങിയപ്പോൾ നെഗറ്റീവ് അഭിപ്രായം കിട്ടിയ ലിയോ എന്ന പടം ഇപ്പോൾ കൾട്ടായി മാറിയിട്ടുണ്ട്. അതുപോലെ ലോഗേഷിന്റെ അടുത്ത പടം ഇറങ്ങുമ്പോൾ കൂലിയും കൾട്ട് ക്ലാസിക്കായി മാറും. അതുകൊണ്ട് വേണേൽ ഒരു തവണ തിയറ്ററിൽ കണ്ട് മറക്കാവുന്ന ഒരു പാതിവെന്ത സിനിമ എന്നേ കൂലിയെ കുറിച്ച് പറയാൻ കഴിയൂ. 

വാൽക്കഷണം:- കൂലിയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ കണ്ട ഒരു കമൻ്റ് ആണ് 'സിനിമയുടെ ഹൈപ്പ് കുറയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ആവറേജ് ട്രെയിലർ ഇറക്കിയത്' എന്ന്, എന്നാൽ ഇപ്പോൾ തോന്നുന്നു അടുത്ത വരാനിരിക്കുന്ന സിനിമയുടെ ഹൈപ്പ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇതുപോലൊരു ആവറേജ് സിനിമ ഇറക്കിയത് എന്ന്. എന്തായാലും കണ്ടറിയണം ലോകി നിനക്കെന്ത് സംഭവിക്കുമെന്ന്...😹💥 

നന്നായി മോനെ ഇത് LCU ആക്കി പണ്ണാതിരുന്നത്...🙁😤 

അതിന് റൊമ്പ നൻട്രി...😴🙏


#Naaz373 😊

Comments