KINGDOM (2025) TELUGU MOVIE REVIEW

 



KINGDOM (2025)

A FILM BY GOWTAM TINNANURI

Jersey എന്ന ഗംഭീര സിനിമക്ക് ശേഷം 6 വർഷം ഗ്യാപ്പിൽ ആണ് Gowtam Tinnanuriയുടെ അടുത്ത സിനിമ, അത് പോലെ ഗീതാ ഗോവിന്ദത്തിന് ശേഷം തുടർച്ചയായി ഫ്ലോപ്പുകൾ മാത്രമുള്ള വിജയ് ദേവരകൊണ്ടയുടെ നല്ല പടം കാണുന്നതും ഒരു 5 വർഷങ്ങൾക്ക് ശേഷമാണ് 💯

കഥ ഫോക്കസ് ചെയ്യുന്നത് ജാഫ്‌ന, ശ്രീലങ്ക എന്നിവിടങ്ങളിൽ നടക്കുന്ന ചില പ്രത്യേക സംഭവങ്ങൾ ബേസ് ചെയ്തിട്ടാണ്. ഓരോ മൊമെന്റ്‌സ് വരുമ്പോഴും അതിൻ്റെ ഇംപാക്ട് തരാൻ സിനിമയുടെ ടെക്നിക്കൽ ക്വാളിറ്റി കൊണ്ട് സാധിക്കുന്നുണ്ട്. അപ്പോഴും ചില കാര്യങ്ങളിൽ സിനിമ പിന്നോട്ട് പോകുന്നുമുണ്ട്. അത് വഴിയെ പറയാം.

പോസിറ്റീവ്

ടോപ് ക്വാളിറ്റി മേക്കിങ് + ഗംഭീര പെർഫോമൻസുകൾ 💥👌

വിജയ് ദേവരകൊണ്ട - സത്യദേവ് - വെങ്കിടേഷ് വിപി 🐉🐉🐉

ഒരു 3-Dragon Template പോലെയാണ് ഇവർ മൂന്ന് പേരുടെ പെർഫോമൻസ്. അത്രയ്ക്ക് ഗംഭീരം ആയിരുന്നു. മൂന്ന് പേരും ഒന്നിനൊന്ന് കയ്യടി അർഹിക്കുന്ന പ്രകടനം കാഴ്ച വെച്ചു. 

ആദ്യത്തെ 2 പേരുടേത് പറയേണ്ട ആവശ്യമില്ല. 

പക്ഷേ എടുത്ത് പറയേണ്ടത് കൂടുതൽ നമ്മുടെ മലയാളി പയ്യൻസ് വെങ്കിടേഷിൻ്റെ മാരക പെർഫോമൻസ് ആണ് ❤‍🔥👌

ചെക്കൻ ചുമ്മാ തീ ആയിരുന്നു...🔥💥

'നായിക നായകനിൽ' നിന്ന് ഈ പടത്തിലെ ഒരു "Mental Mass" ഐറ്റം കാഴ്ചവെച്ചതിൻ്റെ ദൂരം ചെറുതല്ല 🔥

മലയാളത്തിൽ ഇതിലും ഗംഭീര പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു...🤩

ഇടിവെട്ട് ആക്ഷൻ സിക്വൻസുകൾ 

പടത്തിൽ എനിക്ക് ഹൈ തന്ന മറ്റൊരു ഗംഭീര സെറ്റ് പീസ് ജയിൽ ഫൈറ്റ് സീൻ ആണ് 🔥

അത്രയ്ക്ക് കിടു ആയിട്ടാണ് ആ സീനുകൾ സംവിധായകൻ മേക്ക് ചെയ്തിരിക്കുന്നത്. മേക്കിങ്ങും പെർഫോമൻസുകളും സിനിമയെ നന്നായി അപ് ലിഫ്റ്റ് ചെയ്യുന്നുണ്ട്. ഈയടുത്ത് വന്ന ഒരു തമിഴ് സിനിമയുമായി ചെറുതല്ലാത്ത സാദൃശ്യം ഈ സിനിമയ്ക്കുണ്ട്. ഏത് സിനിമ ആണെന്ന് നിങ്ങൾക്ക് പടം കാണുമ്പോൾ മനസ്സിലാവും. 

അനിരുദ്ധ് കത്തിക്കൽ 🔥💥👌

പതിവ് പോലെ അനിരുദ്ധിൻ്റെ കിടിലൻ ബിജിഎം കൊണ്ട് തന്നെ ഓരോ സീനും നന്നായി എലിവേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് 💯🔥

പ്രത്യേകിച്ച് രണ്ടാം പകുതിയിൽ സിനിമ ഡൗൺ ആവുമെന്ന് നമ്മൾ കരുതുമ്പോഴും അവിടെയും ബിജിഎം കൊണ്ട് സിനിമയെ ഹോൾഡ് ചെയ്ത് നിർത്തുന്നുണ്ട്. പാട്ടുകളും കൊള്ളാം. റഗിലെ സോങ് തിയറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു 🤩👌

ഗിരീഷ് ഗംഗാധരൻ + ജോമോൻ ടി ജോൺ വിഷ്വൽ ട്രീറ്റ് ❤️🩵

സകല സൈഡിലും മലയാളി ടച്ചുള്ള ഒരു സിനിമയാണ് കിങ്ഡം. മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ട് കിടിലൻ സിനിമാറ്റോഗ്രഫേഴ്‌സിനെയും നന്നായി തന്നെ യൂസ് ചെയ്തിട്ടുണ്ട്. അതിൻ്റെ റിസൾട്ടും സിനിമയിൽ വ്യക്തമായി കാണാം. മൊത്തത്തിൽ ക്വാളിറ്റി ഡിഒപി.

നെഗറ്റീവ്

ആവറേജിൽ ഒതുങ്ങിപ്പോയ സ്ക്രിപ്റ്റ് 

എഴുത്തിലെ കെട്ടുറപ്പ് ഇല്ലായ്മയും, കണ്ട് ശീലിച്ച സിനിമകളിലെ പതിവ് പരിപാടികളും (സെക്കൻ്റ് പാർട്ട് വെറുപ്പിക്കൽ) ഇവിടെയും കാണാം. അതിനെയെല്ലാം ഒരു പരിധിവരെ മേക്കിങ് കൊണ്ടാണ് സിനിമ മറികടക്കുന്നത്. ഗൗതം തന്നയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംവിധാനത്തിലെ നിലവാരം എഴുത്തിൽ കൊണ്ട് വരാൻ കഴിഞ്ഞില്ല. 

രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യം ഉള്ള സിനിമ, പക്ഷെ ഏറെക്കുറെ എൻഗേജിംഗ് ആയി തന്നെയാണ് പോകുന്നത്. അനാവശ്യ ലൗ, റൊമാൻ്റിക് ട്രാക്ക് കുത്തി തിരുകാതിരുന്നത് ആശ്വാസകരം ആയിരുന്നു. 

എൻ്റെ അഭിപ്രായം 

Top Notch Quality + Emotions - ഇവ രണ്ടും Perfectly Balance ചെയ്ത ഒരു നല്ല സിനിമ ❤️📌

"ജേഴ്സി" പോലൊരു സിനിമ സമ്മാനിച്ച സംവിധായകനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിച്ചു. എന്നിരുന്നാലും ഡെലിവർ ചെയ്ത പ്രോഡക്ട് തീർത്തും നിരാശപ്പെടുത്തിയില്ല. എന്നാലോ അതി ഗംഭീരം എന്നും പറയാൻ പറ്റില്ല. ഒരു മോശം സിനിമയുമല്ല, എന്നാൽ ഒരു Extraordinary സിനിമയെന്നും പറയാനാവില്ല. 

പക്ഷേ തിയറ്റർ എക്സ്പീരിയൻസ് ചെയ്യാനുള്ളതൊക്കെ തന്നെ പടത്തിൽ ഉണ്ട്. ബാക്കി നിങ്ങളുടെ ടേസ്റ്റ് അനുസരിച്ചിരിക്കും. 

വാൽക്കഷണം: വിജയ് ദേവരകൊണ്ട ഒരു Superstar Material ആയി ഉയർന്നു എന്നത് ഈ പടത്തിൽ തന്നെ തെളിയിച്ചു 🔥

RISE OF HIS #KINGDOM BEGINNING FROM HERE...💯📈


#Naaz373 😊

Comments