MAAREESAN (2025)
A FILM BY SUDHEESH SHANKAR
സുധീഷ് ശങ്കർ എന്ന പേര് ചിലപ്പോൾ നിങ്ങൾക്ക് പരിചയം കാണില്ല. എന്നാൽ 'നാടോടി മന്നൻ' എന്ന ദിലീപ് ചിത്രം പലർക്കും അറിയാമായിരിക്കും. ആ സിനിമ സംവിധാനം ചെയ്തത് ഈ പറഞ്ഞ സുധീഷ്‌ശങ്കർ ആയിരുന്നു. നാടോടി മന്നൻ പോലൊരു വ്യാളി പടം ആയിരിക്കും ഇത് എന്ന് കരുതിയാണ് ഞാനും ഈ സിനിമ കണ്ട് തുടങ്ങിയത്. എന്നാൽ 'മാരീസൻ' എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചു.
സിനിമയുടെ കാസ്റ്റിങ് തന്നെയാണ് പ്രധാന ആകർഷണം. 'മാമന്നൻ' എന്ന ചിത്രത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഈ ചിത്രത്തിൽ അവരോടൊപ്പം വിവേക് പ്രസന്ന, കോവൈ സരള, പഴയ കാല നടി സിതാര എന്നിവരും അഭിനയിക്കുന്നു.
ദയാളൻ എന്ന ജയിൽ പുള്ളിയായ കള്ളൻ കഥാപാത്രം ആയി ഫഹദ് ഫാസിൽ തന്റെ ശിക്ഷ കഴിഞ്ഞു വീണ്ടും മോഷണത്തിനായി കയറിയത് വടിവേലു അവതരിപ്പിച്ച വേലായുധൻ പിള്ളയുടെ വീട്ടിലാണ്. അൽഷിമേഴ്‌സ് രോഗിയായ പിള്ളയ്ക്ക് തന്റെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ ദയാളൻ സഹായിക്കുന്നതും അവർ ഒന്നിച്ചുള്ള ദീർഘദൂര യാത്രയുമാണ് സിനിമയുടെ പ്രമേയം.
ആദ്യം തന്നെ പറയേണ്ടത് ഇവർ രണ്ടുപേരുടെയും മത്സരിച്ചുള്ള പെർഫോമൻസ് ആണ്. മാമന്നനിൽ എന്നെ ഞെട്ടിച്ചത് ഫഹദ് ആയിരുന്നെങ്കിൽ ഇവിടെ അത് വടിവേലു ആണ്. അത്രയ്ക്ക് ഗംഭീര പ്രകടനവും, അതിനേക്കാൾ ഇമ്പാക്ട് ഉള്ള ക്യാരക്ടർ ആയിരുന്നു വേലായുധൻ പിള്ള. വടിവേലുവിന്റെ കഥാപാത്രം സത്യത്തിൽ ഒരു ഓർമപ്പെടുത്തലാണ്. ഇന്നത്തെ സമൂഹത്തിന് ആവശ്യം അത്തരം ആളുകളെയാണ്. ഫഹദിന്റെ കള്ളൻ വേഷം നമ്മൾ മുമ്പ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും' കണ്ടിട്ടുള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഒരു പരിധിയിൽ കൂടുതൽ ചെയ്യാനുള്ളത് ഒന്നും ആ ക്യാരക്ടറിന് ഉണ്ടായിരുന്നില്ല. സിനിമയുടെ ഭൂരിഭാഗം ഇവർ തന്നെയാണ് കഥ കൊണ്ട് പോകുന്നത്. എന്നിരുന്നാലും ആദ്യാവസാനം സിനിമ എൻഗേജിങ് ആയി തന്നെയാണ് പോയത്.
ആദ്യ പകുതി ഫീൽ ഗുഡ് ട്രാക്കിൽ പൊയ്കൊണ്ടിരുന്ന ചിത്രം സെക്കന്റ് ഹാഫിൽ ടോട്ടലി ഗിയർ ഷിഫ്റ്റ് ആയി ത്രില്ലർ മൂഡിലേക്ക് എത്തുമ്പോൾ കാണുന്ന പ്രേക്ഷകനും എക്സൈറ്റഡ് ആകുന്നുണ്ട്. പക്ഷേ സിനിമയുടെ രണ്ടര മണിക്കൂർ ലെങ്ത് ചിലയിടങ്ങളിൽ കല്ലുകടിയായി മാറുന്നുണ്ട്.
യുവൻ ശങ്കർ രാജയുടെ മ്യൂസിക്, കലൈ സെൽവന്റെ സിനിമറ്റൊഗ്രാഫിയും സിനിമയ്ക്ക് മുതൽക്കൂട്ടയിരുന്നു. എന്നാൽ എഡിറ്റിങ് കുറച്ചുകൂടി നന്നാക്കി സിനിമയുടെ ലെങ്ത് ഒന്നൂടെ കുറച്ചിരുന്നു എങ്കിൽ കുറേക്കൂടി നന്നായേനെ എന്ന് തോന്നി. രണ്ടര മണിക്കൂർ ആണ് സിനിമയുടെ ഫുൾ ലെങ്ത്.
ആകെ മൊത്തത്തിൽ കണ്ടിരിക്കാനുള്ള വക നൽകുന്ന ചിത്രമാണ് മാരീസൻ. അതിൽ തന്നെ ഫഹദ് - വടിവേലു കോംബോ തന്നെയാണ് സിനിമയുടെ മെയിൻ ഹൈലൈറ്റ്. നല്ലൊരു മെസ്സേജ് ക്ലൈമാക്സിൽ നൽകി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. എനിക്ക് സിനിമ നന്നായി വർക്ക് ആയി. ബാക്കി നിങ്ങൾ കണ്ട് തീരുമാനിക്കുക. സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്‌ട്രീം ചെയ്യുന്നുണ്ട്.
#Naaz373 😊

Comments
Post a Comment