പെരുമാനി (2024)
സംവിധാനം :- മജു
'അപ്പൻ' എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മജു. പേഴ്സണലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു അത്. ഏറെക്കുറെ ആ സിനിമയിലെ താരങ്ങളായ സണ്ണി വെയ്ൻ, രാധിക രാധാകൃഷ്ണൻ, എന്നിവർക്ക് ഒപ്പം വിനയ് ഫോർട്ട്, ലുക്മാൻ അവറാൻ, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പെരുമാനി എന്ന സാങ്കൽപിക ഗ്രാമം, അവിടുത്തെ പ്രത്യേക തരം ആളുകളും, അതിനേക്കാൾ പ്രത്യേകതകൾ നിറഞ്ഞ അവരുടെ ജീവിതങ്ങളുമാണ് സിനിമയുടെ പ്രമേയം. ലിജോയുടെ സിനിമകളിൽ കാണുന്ന പോലൊരു ഫാന്റസി വൈബ് സമ്മാനിച്ച സിനിമയാണ് പെരുമാനി. കാരിക്കേച്ചർ ടൈപ്പ് ക്യാരക്ടറുകൾ കൊണ്ട് സിനിമ സമ്പന്നമാണ്. ചെറിയ കഥാപാത്രം ആയി വന്നവർ മുതൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ വരെ ഗംഭീര പ്രകടനം കൊണ്ട് സിനിമയെ കൂടുതൽ രസകരമാക്കി മാറ്റുന്നുണ്ട്.
സിനിമ റിലീസായിട്ട് ഒരു വർഷത്തിന് മുകളിലായി. വളരെ വൈകിയാണ് സിനിമ ഇപ്പോൾ ഓടിടിയിൽ വന്നത്. റിലീസ് സമയത്ത് നല്ല അഭിപ്രായങ്ങൾ നേടിയ സിനിമ പക്ഷേ അന്ന് വേണ്ടത്ര വിജയം ആയില്ല. വളരെ കുറഞ്ഞ തിയറ്ററിൽ റിലീസ് ആയത് കൊണ്ട് അന്ന് തിയേറ്ററിൽ പോയി കാണാനും സാധിച്ചില്ല. അത് വലിയൊരു നഷ്ടം ആയിരുന്നു എന്ന് ഇന്ന് സിനിമ കണ്ടപ്പോൾ തോന്നിപ്പോയി. തീർച്ചയായും കൂടുതൽ പേരിലേക്ക് എത്തേണ്ട നല്ലൊരു ചിത്രം തന്നെയാണ് പെരുമാനി.
അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസുകൾ, ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത മനോഹരമായ വിഷ്വൽസ്, കഥയോടൊപ്പം ചേർന്ന് നിൽക്കുന്ന സംഗീതം, വ്യത്യസ്തമായ കഥപറച്ചിൽ രീതി ഇതെല്ലാം കൊണ്ട് ഈ ചിത്രം വേറിട്ട് നിൽക്കുന്നു. മതവും, അന്ധ വിശ്വാസങ്ങളും തലയ്ക്ക് പിടിച്ച് വെളിവ് നഷ്ടപ്പെട്ട ഇന്നത്തെ കാലഘട്ടത്തിൽ എന്തുകൊണ്ടും ഈ സിനിമയ്ക്ക് പ്രസക്തി ഏറെയുണ്ട്. മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള കഥയും കഥാ പരിസരവും കൂടുതൽ എനിക്ക് സിനിമ കണക്റ്റ് ആകാനുള്ള കാരണമാണ് എന്ന് തുറന്നു പറഞ്ഞാലും തെറ്റില്ല. സ്വന്തം സമുദായത്തിൽ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം തമാശയുടെ അകമ്പടിയോടെ, എന്നാൽ പറയുന്ന വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ തന്നെ സിനിമ പ്രേക്ഷകനുമായി പങ്ക് വെക്കുന്നുണ്ട്.
ഒരു ഡയലോഗ് പോലുമില്ലാത്ത ഒരു സർപ്രൈസ് കഥാപാത്രം സിനിമയിൽ ഉണ്ട്. അത് പ്രെസെന്റ് ചെയ്ത രീതിയൊക്കെ കിടിലൻ ആയിരുന്നു. സിനിമയുടെ തേർഡ് ആക്ടിലെ ആ സീൻ ഒക്കെ വേറെ ലെവൽ...👌
"തീർച്ചയായും ചിന്തിക്കുന്നവർക്ക് വലിയ ദൃഷ്ടാന്തമുണ്ട്" - വിശുദ്ധ ഖുർആൻ 💛
കണ്ടുനോക്കുക, നിരാശപ്പെടുത്തില്ല.
#Naaz373 😊

Comments
Post a Comment