ഹൃദയപൂർവ്വം (2025)
സംവിധാനം:- സത്യൻ അന്തിക്കാട്
മോഹൻലാൽ, മാളവിക മോഹൻ, സംഗീത, ലാലു അലക്സ്, സിദ്ദിഖ്, സംഗീത് പ്രതാപ് തുടങ്ങിയവർ അഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവ്വം.
കേണൽ രവീന്ദ്രനാഥ് എന്ന വ്യക്തിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയിലൂടെ ജീവിതം തിരികെ കിട്ടിയ ആളാണ് സന്ദീപ് ബാലകൃഷ്ണൻ. ഹൃദയം നൽകിയ ആളുടെ കുടുംബവും, അത് സ്വീകരിച്ചു പുതിയ ജീവിതം തുടങ്ങിയ മോഹൻലാൽ കഥാപാത്രവും തമ്മിലുള്ള ഇമോഷണൽ ഡ്രാമയാണ് സിനിമയുടെ പ്രമേയം.
ട്രെയ്ലറിൽ കണ്ടത് പോലെ തന്നെ ഒരു സിംപിൾ സിനിമ തന്നെയാണ് ഹൃദയപൂർവ്വം. സ്ഥിരം സത്യൻ അന്തിക്കാടൻ ഫോർമുല എല്ലാം യൂസ് ചെയ്‌ത ടിപ്പിക്കൽ സിനിമ. പക്ഷേ പെർഫോമൻസ് കൊണ്ടും, മേക്കിങ് കൊണ്ടും ഒരുപരിധിവരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിച്ചു. ഒപ്പം അഭിനയിച്ചവരും അവരവരുടെ റോളുകൾ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്.
പോസിറ്റീവ്
ലാലേട്ടൻ - സംഗീത് കോംബോ 💛❤️
ഇവർ തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ നട്ടെല്ല് തന്നെ ആയിരുന്നു. ലാലേട്ടന്റെ ചില എക്‌സ്പ്രഷൻസ്, മാനറിസങ്ങൾ എല്ലാം നന്നായിരുന്നു. സംഗീത് പ്രതാപും ആ റോൾ നന്നായി ചെയ്തു. എന്നാൽ മറ്റുള്ളവരുടെ പ്രകടനം അത്ര നന്നായി തോന്നിയില്ല. അതിൽ തന്നെ എടുത്തു പറയേണ്ടത് നെഗറ്റീവ് ഭാഗത്ത് പറയാം.
ക്ഷമിക്കുക, ഇതല്ലാതെ മറ്റ് യാതൊരു പോസിറ്റീവും എനിക്ക് സിനിമയിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നെഗറ്റീവ്
സ്ഥിരം സത്യൻ അന്തിക്കാട് ഫോർമുല ഫോളോ ചെയ്യുന്ന സിനിമ ആയതുകൊണ്ട് തന്നെ നമുക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയുന്ന പ്ലോട്ട് ആണ് സിനിമയുടേത്. സിനിമ തുടക്കം മുതൽ അവസാനം വരെ എൻഗേജിങ് ആയിട്ടാണ് പോകുന്നത് എങ്കിലും ചിലയിടങ്ങളിൽ ലാഗ് ഫീൽ ചെയ്തു. ചില കഥാപാത്രങ്ങൾ നല്ല ഓവർ ആയി തോന്നിയപ്പോൾ സിനിമയിൽ നല്ലൊരു സോങ് പോലും ഉള്ളതായി തോന്നിയില്ല. ഒപ്പം എന്തിനോ വേണ്ടിയുള്ള ബിജിഎം കൂടി ആകുമ്പോൾ കാര്യമായ ഇമ്പാക്ട് സിനിമയുടെ മ്യൂസിക് ഡിപ്പാർട്ട്‌മെന്റ് ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് പറയേണ്ടി വരും.
മാളവികയുടെ അഭിനയം പലയിടത്തും കൃത്രിമത്വം നിഴലിച്ചു നിന്നതായി തോന്നി. എഴുത്തിലെ പോരായ്മ 'ഹരിത' എന്ന അവരുടെ കഥാപാത്രത്തിലും കാണാൻ കഴിയും.
സോനു ടിപി, അഖിൽ സത്യൻ എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. പുതുമയുള്ള യാതൊന്നും അവകാശപ്പെടാനില്ലാത്ത കഥയും തിരക്കഥയും സിനിമയെ പിന്നോട്ട് വലിച്ചു. സത്യൻ അന്തിക്കാട് സിനിമകളിൽ നാം പലവട്ടം കണ്ടു വരുന്ന പല കാര്യങ്ങളും ഇവിടെയും അതേപടി ആവർത്തിക്കപ്പെടുന്നുണ്ട്. അതെല്ലാം നല്ല രീതിയിൽ ബോർ ആയിരുന്നു.
എന്റെ അഭിപ്രായം
ആകെ മൊത്തത്തിൽ കുടുംബങ്ങൾക്ക് വേണ്ടി ഒരുക്കിയ ഒരു ടിപ്പിക്കൽ സത്യൻ അന്തിക്കാട് ഫീൽ ഗുഡ് ചിത്രം എന്നതിനപ്പുറം ഓർത്ത് വെക്കാവുന്ന യാതൊന്നും സമ്മാനിക്കാത്ത ഒരു ആവറേജ് സിനിമ എന്നെ ഹൃദയപൂർവ്വം കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയൂ. സംഗീത് പ്രതാപ് കൂടി ഇല്ലായിരുന്നു എങ്കിൽ നല്ല ഒന്നാന്തരം ഉറക്ക ഗുളിക ആണ് ഈ സിനിമ. താൽപ്പര്യമുള്ളവർക്ക് തിയേറ്ററിൽ പോയി കണ്ടു നോക്കാം.
#Naaz373 😊

Comments
Post a Comment