The Chronicles of The 4.5 Gang (2025)
SonyLIV Original Series by Krishand
ഒരു അങ്കമാലി ഡയറീസ് + കമ്മട്ടിപ്പാടം വൈബ് പിടിച്ച് ലോക്കൽ ഗ്യങ്ങ്സ്റ്റർ സെറ്റപ്പ് കഥ പറഞ്ഞു പോകുന്ന കിടിലൻ മേക്കിങ് ക്വാളിറ്റി കൊണ്ട് Watchable Experience സമ്മാനിക്കുന്ന മികച്ച വെബ് സീരിസ്.
ജഗദീഷ്, സഞ്ജു ശിവറാം, അലക്സാണ്ടർ പ്രശാന്ത്, വിഷ്ണു അഗസ്ത്യ, ശാന്തി ബാലചന്ദ്രൻ, ദർശന രാജേന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ സീരീസിൽ ഉണ്ട്. എല്ലാവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചപ്പോൾ പെർഫോമൻസ് കൊണ്ട് എന്നെ ഞെട്ടിച്ചത് സഞ്ജു ശിവറാം ആയിരുന്നു. 1000 ബേബീസ് എന്ന സീരീസിന് ശേഷം സഞ്ജുവിൻ്റെ മറ്റൊരു കിടിലൻ റോളാണ് ഇതിലെ "അരിക്കുട്ടൻ".
സൂരജ് സന്തോഷ് - വർക്കി എന്നിവർ ചേർന്നാണ് സീരീസിനു വേണ്ടി സംഗീതം ഒരുക്കിയത്. അതിൽ തന്നെ ഇവർ ചെയ്ത ചില ഇംഗ്ലീഷ് ട്രാക്കുകൾ കിടിലൻ ആയിരുന്നു. വിഷ്ണു പ്രഭാകറിൻ്റെ ഗംഭീര വിഷ്വൽസും ശശി കുമാറിൻ്റെ എഡിറ്റിങ്ങും സീരീസിനെ മികവുറ്റതാക്കുന്നു.
പുരുഷ പ്രേതം, സംഘർഷ ഘടന തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് സംവിധാനം നിർവഹിച്ച ഈ വെബ് സീരീസ് ഇപ്പോൾ സോണി ലിവിൽ സ്ട്രീം ചെയ്യുന്നുണ്ട്. മൊത്തം 6 എപ്പിസോഡുകൾ ഉള്ള സീരീസ് എന്നെ സംബന്ധിച്ച് തീർച്ചയായും നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. താൽപര്യമുള്ളവർക്ക് കണ്ടുനോക്കാം.
#Naaz373 😊

Comments
Post a Comment