DIES IRAE (2025)
A FILM BY RAHUL SADASIVAN
അങ്ങനെ ഒടുവിൽ സിനിമയുടെ പ്രീമിയർ കണ്ട്, ഒറ്റയ്ക്ക് തൃശ്ശൂർ ടൗണിൽ കൂടി നടന്ന് വരുന്ന വഴിയാണ് ഞാൻ ഈ റിവ്യൂ എഴുതുന്നത്...ഉള്ളിലുള്ള ഭയം പുറത്ത് കാണിക്കാതെ നീറി പുകയുന്ന മനുഷ്യൻ്റെ അവസ്ഥ സ്ക്രീനിൽ കണ്ടറിഞ്ഞത് കൊണ്ടാവണം അവരുടെ ലോകത്തിൽ നിന്നും എനിക്ക് പെട്ടെന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല...
സിനിമയിലേക്ക് വരാം...
ഭ്രമയുഗം എന്ന ക്ലാസിക്കിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിയസ് ഈറേ'. ലാറ്റിൻ വാക്കിൽ നിന്നാണ് സിനിമയുടെ ടൈറ്റിൽ എടുത്തിരിക്കുന്നത്. 'ഡിയസ് ഈറേ' എന്നാൽ ക്രൈസ്തവ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ആലപിക്കുന്ന ഒരു പ്രത്യേക തരം സങ്കീർത്തനം ആണ്. അതുപോലെ തന്നെ ആത്മാക്കളുടെ ഓർമ ദിവസം എന്നും ഈ വാക്കിന് അർത്ഥം ഉണ്ട്.
സിനിമയുടെ കഥയിലേക്ക് വന്നാൽ, നമ്മൾ ട്രെയിലറിൽ കണ്ടത് പോലെ റോഹൻ എന്ന പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ഒരാളുടെ അസ്വാഭാവിക മരണവും അതിനെ തുടർന്ന് അയാളുടെ ചുറ്റുപാടുകളിൽ നടക്കുന്ന ഭയാനകമായ ചില സംഭവങ്ങളും ഒടുവിൽ അതിന്റെ കാരണം കണ്ടെത്തുന്നതും ഒക്കെയാണ് സിനിമയുടെ പ്രമേയം എന്ന് ലളിതമായി പറയാം. നാം മുമ്പ് കണ്ടിട്ടുള്ള ഹൊറർ സിനിമകളുടെ അതേ പാറ്റേൺ തന്നെ പിന്തുടരുന്ന സിനിമ ആണെങ്കിൽ പോലും അവിടെയും മേക്കിങ് കൊണ്ടും ടെക്നിക്കൽ മികവ് കൊണ്ടും വ്യത്യസ്തത കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരു സെക്കന്റ് പോലും നമുക്ക് ലാഗ് ഫീൽ ചെയ്യില്ല, എന്ന് മാത്രമല്ല ത്രൂ ഔട്ട് എൻഗേജിങ് ആയി തന്നെയാണ് ഞാൻ സിനിമ കണ്ടത്.
തൃശൂർ രാഗം തിയേറ്ററിൽ സിനിമയുടെ ഇന്നത്തെ പ്രീമിയർ ഷോ കാണാൻ വന്ന നല്ലവരായ ഓഡിയൻസിനോട് ആദ്യം തന്നെ എന്റെ നന്ദി പറയുന്നു. ഒരു ഹൊറർ സിനിമ അതിന്റെ എല്ലാവിധ മര്യാദകളും പാലിച്ചു കൊണ്ടാണ് അവർ കണ്ടത്. അങ്ങനെ കണ്ടത് കൊണ്ട് കൂടിയാണ് സിനിമ എനിക്ക് വർക്ക് ആയത് എന്ന് ഞാൻ കരുതുന്നു. സിനിമ കൂടുതൽ സമയം സൈലന്റ് ആണ്. അനാവശ്യ കമന്റടികളോ, കൂക്കി വിളികളോ ഇല്ലാതെ സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകർ ആയിരുന്നു ഇന്ന് ഇവിടെ ഉണ്ടായിരുന്നത്.
പോസിറ്റീവ്
രാഹുൽ സദാശിവൻ - മലയാള ഹൊറർ സിനിമയുടെ ബ്രാൻഡ് അംബാസഡർ ❤️👌
റെഡ് റെയ്ൻ മുതൽ ഭൂതകാലം, ഭ്രമയുഗം തുടങ്ങി ഇന്ന് 'ഡീയെസ് ഇറെ' യിൽ എത്തി നിൽക്കുമ്പോൾ അയാളിലെ മാസ്റ്റർ ക്രാഫ്റ്റ് മാൻ വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് ഈ സിനിമയിലൂടെ ഞാൻ എക്സ്പീരിയൻസ് ചെയ്തത്. നമുക്കും പേരെടുത്തു പറയാൻ കഴിയുന്ന മികച്ച ഒരുപിടി ഡയറക്ടർമാർ ഉണ്ട് എന്നുള്ളത് തന്നെ വലിയ കാര്യമാണ്. അതിൽ മുൻ പന്തിയിൽ പറയാവുന്ന ഒരു പേരാണ് ― രാഹുൽ സദാശിവൻ.
പ്രണവ് മോഹൻലാൽ - ചെക്കൻ സീൻ തൂക്കി 🔥💥
കരിയർ ബെസ്റ്റ് പെർഫോമൻസ് & ക്യാരക്ടർ ആണ് പ്രണവിന് ഈ ചിത്രം നൽകിയത്. 'റോഹൻ' ആയി ഗംഭീര പ്രകടനം നടത്തി ഞെട്ടിച്ചു. ക്ലൈമാക്സിലേക്ക് ഒക്കെ വരുമ്പോൾ അത് അതിന്റെ പീക്കിൽ പ്രണവ് ചെയ്തു വെച്ചിട്ടുണ്ട്. നേരിട്ട് കണ്ടറിയുക. കൂടുതൽ പറഞ്ഞു നിങ്ങളുടെ അസ്വാദനത്തെ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ക്രിസ്റ്റോ സേവ്യർ - ബിജിഎം കൊണ്ടുള്ള വെടിക്കെട്ട്
അനാവശ്യ ബഹളം, ഒച്ചപ്പാട് ഒന്നുമില്ലാതെ തന്നെ മ്യൂസിക് കൊണ്ട് സിനിമയുടെ ഡാർക്ക് മൂഡ് സെറ്റ് ചെയ്യാൻ ക്രിസ്റ്റോ യുടെ സംഗീതം കൊണ്ട് കഴിഞ്ഞു. ഇടയ്ക്കിടെ വരുന്ന ചില ഇംഗ്ലീഷ് ട്രാക്കുകൾ കിടിലൻ ആയിരുന്നു. എൻഡ് ക്രെഡിറ്റ് സീനിലേ തീം സോങ്ങും നൈസ് ആയിരുന്നു.
ടോപ് ക്വാളിറ്റി സൗണ്ട് ഡിപ്പാർട്ട്‌മെന്റ് + ടെക്നിക്കൽ ടീം
സിനിമയിൽ സൈലൻസിന് വരെ സുപ്രധാന റോളുണ്ട്. അതോടൊപ്പം സൗണ്ട് എഫക്ട് യൂസ് ചെയ്തിരിക്കുന്നത് വേറെ ലെവൽ ആയിട്ടാണ്. ഡോൾബി അറ്റ്മോസ് തിയേറ്ററിൽ കണ്ടാൽ കിടിലൻ എക്സ്പീരിയൻസ് ആയിരിക്കും. അതുപോലെ തന്നെ ഷെഹ്നാദ് ജലാലിന്റെ സിനിമറ്റൊഗ്രാഫി ഗംഭീരം ആയിരുന്നു. കളർ ഗ്രേഡിങ്, ഗ്രാഫിക്സ് വർക്ക് ഒക്കെ മികവ് പുലർത്തി.
ഷെഫീഖ് മുഹമ്മദ് അലിയുടെ കട്ട്സ് സിനിമയെ കൂടുതൽ എൻഗേജിങ് ആക്കിയപ്പോൾ ജ്യോതിഷ് ശങ്കറിന്റെ പ്രൊഡക്ഷൻ ഡിസൈൻ സിനിമയുടെ നിലവാരം ഉയർത്തി.
നെഗറ്റീവ്
എടുത്തു പറയാനും മാത്രം വലിയ നെഗറ്റീവ് ഒന്നും ഞാൻ എവിടെയും കണ്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം സിനിമ എനിക്ക് നല്ല രീതിയിൽ വർക്ക് ആയി. കുറ്റം പറയാൻ വേണ്ടി എന്തെങ്കിലും പറയുന്നതിനോട് താൽപര്യമില്ല.
എന്റെ അഭിപ്രായം
ആകെ മൊത്തത്തിൽ ഞാൻ എന്ത് പ്രതീക്ഷിച്ചാണോ തിയേറ്ററിലേക്ക് പോയത് അതിന്റെ രണ്ടിരട്ടി എനിക്ക് തിരിച്ചു കിട്ടിയെന്ന് നിസംശയം ഞാൻ പറയും. ടെക്നിക്കലി ബ്രില്യന്റ് ആയ മറ്റൊരു രാഹുൽ സദാശിവൻ മാജിക് എന്ന് ഒറ്റവാക്കിൽ വേണേൽ ഈ സിനിമയെ വിശേഷിപ്പിക്കാം. ഹൊറർ ത്രില്ലർ ഇഷ്ടമുള്ളവർ നല്ലൊരു തിയേറ്ററിൽ, നല്ല ഓഡിയൻസിനൊപ്പം തന്നെ കാണാൻ ശ്രമിക്കുക.
(SPOILER ALERT ⚠️)
വാൽക്കഷ്ണം:- രാഹുൽ സിനിമാറ്റിക് യൂണിവേഴ്‌സ് വേണ്ടിയുള്ള മരുന്ന് സിനിമയിൽ ഇട്ട് വെച്ചിട്ടുണ്ട്. എന്തായാലും അടുത്ത പടത്തിൽ അത് കാണാമെന്ന് കരുതുന്നു.
#Naaz373 😊

Comments
Post a Comment