Dude (2025)
A Film by Keerthiswaran
"ഡ്രാഗൺ" സിനിമയ്ക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനായി മമിത ബൈജു, ശരത് കുമാർ, ഹൃദു ഹാറൂൺ, രോഹിണി തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്തു ദീപാവലി റിലീസായി വന്ന സിനിമയാണ് ഡ്യൂഡ്.
മുൻ പ്രദീപ് രംഗനാഥൻ സിനിമകളുടെ അതേ ഫോർമുല തന്നെ പിന്തുടരുന്ന ചിത്രമാണ് എങ്കിൽ പോലും പ്രദീപിന്റെ വേറിട്ട പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും സിനിമ ഒരു Complete Entertainer ആയി തന്നെയാണ് എനിക്ക് തോന്നിയത്. ഒപ്പം തന്നെ കുറച്ച് പോരായ്മകൾ കൂടി സിനിമയ്ക്കുണ്ട്. അത് വഴിയേ പറയാം.
അഗൻ - കുരൽ ഇവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്, പ്രണയം, ഒടുവിൽ വിവാഹം വരെയെത്തിയ ഇവരുടെ ബന്ധത്തിന്റെ ഇടയിൽ മറ്റൊരു പ്രധാന കഥാപാത്രം വരുന്നതും തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. പ്രണയ ജോഡികളായി പ്രദീപും മമിതയും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ എന്നെ ഞെട്ടിച്ചത് ശരത് കുമാർ ചെയ്ത മിനിസ്റ്റർ കഥാപാത്രം ആണ്. ഒരുപാട് കാലത്തിന് ശേഷമാണ് ശരത് കുമാറിനെ ഇത്രയും എനർജി ലെവലിൽ കാണുന്നത്. ഒരേ സമയം പോസിറ്റീവ് + നെഗറ്റീവ് ഷെയ്ഡ് ഉള്ള ആ കഥാപാത്രത്തെ അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു കയ്യടി നേടി.
പോസിറ്റീവ്
പ്രദീപ് രംഗനാഥൻ എന്ന കംപ്ലീറ്റ് എന്റർടെയ്‌നർ ❤️
പ്രദീപിന്റെ അഭിനയ ശൈലി ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ചില നോർമൽ സീനിൽ വരെ പുള്ളി പെർഫോമൻസ് കൊണ്ട് അത് എലിവേറ്റ് ചെയ്യുന്നത് കാണാൻ തന്നെ പ്രത്യേക രസമാണ്. അത് ഡൂഡിലും കാണാം. ഒരു പരിധിവരെ സിനിമയുടെ എൻഗേജിങ് ഫാക്ടർ ആയി മാറുന്നത് പ്രദീപ് തന്നെയാണ്. പ്രദീപും മമിതയുമായി നല്ല കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ എല്ലാം നന്നായിരുന്നു.
വൈബ് സോങ്‌സ് & ബിജിഎം
സായ് അഭ്യങ്കർ ഒരുക്കിയ പാട്ടുകളെല്ലാം നന്നായിരുന്നു. അതിൽ തന്നെ 'ഊരും ബ്ലഡ്' ആണ് എന്റെ ഫേവറിറ്റ്. കൂടാതെ ബിജിഎം മികച്ചതാണ്.
മികച്ച ടെക്നിക്കൽ ടീം
നികേത് ബൊമ്മിയുടെ സിനിമറ്റൊഗ്രാഫിയും ഭരത് വിക്രമന്റെ കട്ട്സും സിനിമയെ കൂടുതൽ ഗ്രിപ്പിങ് ആക്കി മാറ്റാൻ സഹായിച്ചു. മേക്കിങ് തന്നെയാണ് സിനിമയുടെ മെയിൻ ഹൈലൈറ്റ്. കളർ ഗ്രേഡിങ്, ക്വാളിറ്റി വിഷ്വൽസ് എല്ലാം കൊണ്ടും സിനിമ റിച്ച് എക്സ്പീരിയൻസ് സമ്മാനിക്കുന്നു.
നെഗറ്റീവ്
ടോട്ടലി എൻഗേജിങ് ആയി പോയ ഫസ്റ്റ് ഹാഫ്, ഇന്റർവെൽ വരെ ഞാൻ ശരിക്കും എൻജോയ് ചെയ്താണ് കണ്ടത്. എന്നാൽ ഇന്റർവെൽ ശേഷം സിനിമയുടെ ഫ്ലോ ചെറുതായി ഡൗൺ ആയത് പോലെ തോന്നി. എങ്കിലും പെർഫോമൻസ് കൊണ്ടും മേക്കിങ് കൊണ്ടും ഒരു പരിധിവരെ സിനിമ എൻഗേജിങ് ആണ്. ഒരു സെക്കന്റ് പോലും എനിക്ക് എവിടെയും ഒരു ലാഗ് അല്ലെങ്കിൽ ബോറിങ് ആയി തോന്നിയില്ല. പക്ഷേ രണ്ടാം പകുതിയിൽ സിനിമയുടെ എഴുത്ത് നല്ലത് പോലെ താഴേക്ക് പോയി എന്ന് പറയാതിരിക്കാൻ വയ്യ. അനാവശ്യ സെന്റി സീനുകളും forced ആയി പറഞ്ഞ പൊളിറ്റിക്കൽ കറക്റ്റ്നസ് സീനുകളും സിനിമയ്ക്ക് കല്ലുകടിയായി മാറി. എഴുത്തിൽ കുറേക്കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ രണ്ടാം പകുതി വേറെ ലെവൽ ആയേനെ. എന്നിരുന്നാലും സിനിമ ടോട്ടലി നോക്കുമ്പോൾ എന്റർടെയ്നർ തന്നെയാണ്. അതിന്റെ കാരണം പ്രദീപ് രംഗനാഥൻ എന്ന സ്‌കിൽഡ് ആക്ടർ തന്നെയാണ്.
എന്റെ അഭിപ്രായം
ആദ്യാവസാനം എൻഗേജിങ് ആക്കി കഥ പറഞ്ഞു പോകുന്ന നല്ലൊരു റൊമാന്റിക് കോമഡി എന്റർടെയ്നർ എന്ന് നിസ്സംശയം പറയാവുന്ന സിനിമയാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥൻ എന്ന സ്റ്റാർ മെറ്റീരിയൽ ഉള്ളത് കൊണ്ടാണ് അത് സാധിച്ചത് എന്ന് കൂടി പ്രത്യേകം എടുത്തു പറയണം. കാരണം അത്രയ്ക്ക് കിടിലൻ ആയിരുന്നു പുള്ളിയുടെ പെർഫോമൻസ്. ഇനി സ്ഥിരം ടൈപ്പ് റോളുകൾ അല്ലാതെ വ്യത്യസ്തമായ ക്യാരക്ടർ റോളുകളും ചെയ്തു കഴിവ് തെളിയിച്ചാൽ സ്വന്തമായി ഒരു സ്‌പേസ് ഈസിയായി അയാൾക്ക് ഇവിടെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും...💯
രണ്ടാം പകുതിയിൽ ഗ്രാഫ് താഴേക്ക് പോകുന്ന സിനിമയെ നായകന്റെ പെർഫോമൻസ് കൊണ്ട് ഹോൾഡ് ചെയ്തു നിർത്തണം എങ്കിൽ അയാൾ നിസാരക്കാരൻ അല്ല. സോ പ്രദീപ് നിങ്ങളിൽ ഒരു സ്റ്റാർ സ്റ്റഫ് ഉണ്ട്. വെറൈറ്റി സിനിമകൾക്കായി ഇനിയും കാത്തിരിക്കുന്നു...💙
#Naaz373 😊

Comments
Post a Comment