തലവര (2025)
സംവിധാനം:- അഖിൽ അനിൽകുമാർ
അർജുൻ അശോകൻ കേന്ദ്ര കഥാപാത്രം ആയി നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത സിനിമയാണ് തലവര. രസകരമായ ഒരു കാര്യം ഈ സിനിമയിൽ അർജുന്റെ അച്ഛൻ ആയി വേഷമിടുന്നത് യഥാർത്ഥ 'അശോകൻ' തന്നെയാണ്. ഒപ്പം തമിഴ് നടി ദേവദർശിനി, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിയറ്റർ റിലീസായി വന്ന് മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ഇപ്പോൾ ആമസോൺ പ്രൈം വിഡിയോ സ്‌ട്രീം ചെയ്യുന്നുണ്ട്.
ഇന്നത്തെ കാലത്ത് പ്രസക്തമായ ഒരു വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. അത് അനുഭവിക്കുന്ന വ്യക്തിയുടെ ജീവിതം, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അയാൾ നേരിടുന്ന അവഗണന, ഒടുവിൽ ജീവിത വിജയം നേടി മാതൃകയാകുന്ന നായകൻ എന്ന ടെംപ്ലേറ്റ് സ്റ്റോറി ലൈൻ ആണ് സിനിമയുടേത് എങ്കിലും അത് വൃത്തിയായി സിനിമ പറഞ്ഞു പോകുന്നുണ്ട്. രണ്ട് മണിക്കൂർ ഉള്ളിൽ നിന്ന് കൊണ്ട് പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ മാത്രം പറയാൻ സംവിധായകൻ ശ്രദ്ധ കാണിച്ചു. അതുകൊണ്ട് തന്നെ മുഷിപ്പില്ലാതെ കാണാൻ സാധിക്കും.
ഈയൊരു പ്രശ്നത്തിലൂടെ കടന്ന് പോകുന്നവർക്ക് ഒരു പ്രചോദനം കൂടിയാണ് സിനിമ. അങ്ങനെ നോക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ട സിനിമയാണ് തലവര.
#Naaz373 😊

Comments
Post a Comment