ഭയം ഭക്തി ബഹുമാനം - ഭ ഭ ബ (2025)
സംവിധാനം:- ധനഞ്ജയ് ശങ്കർ
ദിലീപിൻ്റെ ഏറ്റവും ഹൈപ്പിൽ വന്ന ചിത്രം, ഒപ്പം ലാലേട്ടൻ്റെ ഗസ്റ്റ് റോൾ, വിനീത് ശ്രീനിവാസൻ, ധ്യാൻ, ദേവൻ, ബൈജു, റിയാസ് ഖാൻ തുടങ്ങി വലിയൊരു താരനിര തന്നെ അണി നിരന്ന ചിത്രം കൂടിയാണ് ഭ ഭ ബ.
സിനിമയുടേതായി വന്ന ടീസർ, ട്രെയിലർ ഒക്കെ കണ്ടപ്പോൾ തന്നെ ഇത് ഒരു സാധാരണ സിനിമ ആയിരിക്കില്ല എന്ന് മനസ്സിലായി. തമിഴിൽ നിന്ന് ഈ വർഷം വന്ന് ഹിറ്റടിച്ച അജിത്തിൻ്റെ Good Bad Ugly എന്ന സിനിമയുടെ മൂഡ് പിടിച്ച് എടുത്ത ഒരു ഓവർ ദി ടോപ് പരിപാടി ആയിട്ടാണ് സിനിമയെ ഞാൻ സമീപിച്ചത്.
സിനിമയിലേക്ക് വരാം...
സംസ്ഥാന മുഖ്യമന്ത്രി യെ ഒരു പൊതു പരിപാടിയ്ക്ക് ഇടയിൽ നിന്നും തട്ടിക്കൊണ്ട് പോകുന്ന നായകൻ, പുറകെ അന്വേഷണം ആയി പോകുന്ന പോലീസ്, ശേഷം നടക്കുന്ന സംഭവ ബഹുലമായ കാര്യങ്ങളും അതിനെ നമ്മുടെ നായകൻ എങ്ങനെ നേരിടുന്നു എന്നത് ഒക്കെയാണ് സിനിമയുടെ പ്രമേയം.
No Logic, Only Madness എന്ന ടാഗ് ലൈനിൽ ആണ് സിനിമ വന്നത് എങ്കിലും ചില കാര്യങ്ങൾ ഒന്നും ഒട്ടും കണക്റ്റ് ആയി തോന്നിയില്ല. അത് എന്താണെന്ന് വഴിയേ പറയാം.
പോസിറ്റീവ്
ദിലീപ് - മോഹൻലാൽ കോംബോ ❤🔥
ഇത് തന്നെയാണ് ഈ സിനിമയ്ക്ക് ഇത്രയ്ക്ക് ഹൈപ്പ് വരാനുള്ള പ്രധാന കാരണം. കുറച്ച് ഓവർ ആയിരുന്നേലും ഇവരെ പ്രസെൻ്റ് ചെയ്ത രീതി നന്നായിരുന്നു. KGF മുതൽ റൺവേ വരെയുള്ള മിക്കവാറും എല്ലാ സിനിമകളുടെയും റഫറൻസ് സിനിമയിൽ കാണാം. ചിലത് വർക്ക് ആയപ്പോൾ ചിലതൊക്കെ ചീറ്റി പോയി എന്നതാണ് സത്യം. ലാലേട്ടൻ്റെ ഇൻട്രോ, ദിലീപിൻ്റെ ഇൻ്റർവെൽ ബ്ലോക്ക് ഒക്കെ കിടിലൻ ആയിരുന്നു.
മേക്കിങ് ക്വാളിറ്റി 🔥👌
ഒരു GBU ലെവൽ ആക്കാൻ വേണ്ടി മാക്സിമം പണിയെടുത്തിട്ടുണ്ട് എന്ന് സിനിമ കണ്ടാൽ മനസിലാവും. പക്ഷെ ആ റേഞ്ച് ഉള്ളതൊന്നും പടത്തിൽ കണ്ടില്ല. പക്ഷെ ആറാട്ട് പോലെ അത്ര അവരാതം ആയി തോന്നിയില്ല. ദിലീപ് - മോഹൻലാൽ ഫാൻസിന് ആഘോഷിക്കാനുള്ള വക എല്ലാം പടത്തിലുണ്ട്. പിന്നെ ഇത് എല്ലാവർക്കും ഒരുപോലെ വർക്ക് ആകുന്ന ഒരു സിനിമയല്ല. കുറച്ച് ഓവർ പരിപാടികൾ ഒക്കെ സിനിമയിൽ ഉണ്ട്. ചിലർക്ക് വർക്ക് ആകും, ചിലർക്ക് വർക്ക് ആകില്ല. അത് ആരുടെയും കുഴപ്പമല്ല. അത് ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് ആയിരിക്കും.
ഗോപി സുന്ദർ ബാക്ക്ഗ്രൗണ്ട് സ്കോർ 💥
ഗോപി അണ്ണൻ്റെ നല്ലൊരു തിരിച്ച് വരവ് കൂടിയാണ് ഈ പടം. ബിജിഎം ഒക്കെ കിടിലൻ ആയിരുന്നു. ഷാൻ റഹ്മാനെ ഒഴിവാക്കിയത് എന്തുകൊണ്ടും സിനിമയ്ക്ക് ഗുണമായി തീർന്നു. സിനിമയെ ലൈവ് ആക്കി നിർത്താൻ ബിജിഎം കൊണ്ട് കഴിഞ്ഞു.
കാസ്റ്റിംഗ് & പെർഫോമൻസ് 🤍👌
വിനീത്, ധ്യാൻ ശ്രീനിവാസൻ, ദേവൻ, ബാലു വർഗീസ്, അശോകൻ തുടങ്ങി എല്ലാവരും അവരവരുടെ റോളുകൾ ഡീസൻ്റ് ആയി ചെയ്തിട്ടുണ്ട്. ദിലീപിൻ്റെ പഴയ സിനിമകളിലെ ചളിയടി പരിപാടിയൊന്നും തന്നെ ഇതിലില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് മൊത്തത്തിൽ ഒരു ഫ്രഷ് ഫീൽ ഉണ്ടായിരുന്നു.
നെഗറ്റീവ്
No Logic Only Madness എന്ന് പറഞ്ഞിട്ട് എന്ത് മണ്ടത്തരം വേണേലും കാണിക്കാം എന്ന കോൺഫിഡൻസ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല, സിനിമയിൽ ചില തമിഴ്, തെലുങ്ക് സിനിമകളിൽ കാണുന്നത് പോലുള്ള ഓവർ പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. അതേപോലെ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ട് പോകുന്നത് ഇത്ര ഈസി ആണെന്ന് സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസിലായി. ചില മിസ് കാസ്റ്റിങ് പ്രശ്നങ്ങളും സിനിമയ്ക്ക് ഉണ്ടായിരുന്നു. അതിൽ തന്നെ ഏറ്റവും മോശം കാസ്റ്റിങ് സിനിമയുടെ എഴുത്തുകാർ ആയ നൂറിൻ ഷെരീഫ്, ഫാഹിം സഫർ എന്നിവരുടേത് ആയിരുന്നു. കാര്യമായ റോൾ ഇവർക്ക് ഇല്ലാതിരുന്നത് നന്നായി.
സെക്കൻ്റ് ഹാഫ് ദിലീപിനേക്കാൾ സ്കോർ ചെയ്തത് മോഹൻലാൽ ആണ്. ലാലേട്ടൻ്റെ ഫാൻസിന് ആഘോഷിക്കാനുള്ള ഐറ്റംസ് ഒക്കെയുള്ള ഒരു ആവറേജ് സിനിമ എന്നതിനപ്പുറം യാതൊന്നുമില്ലാത്ത ഒരു സ്പൂഫ് പടം.
എൻ്റെ അഭിപ്രായം
സിനിമ പലർക്കും പല അഭിപ്രായം ആയിരിക്കും. സോ നമ്മുടെ അഭിപ്രായം പറയുക, അല്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നത് ആണ് ഉചിതം. മോഹൻലാൽ - ദിലീപ് ഫാൻസിനു തിയേറ്ററിൽ പോയി എൻജോയ് ചെയ്ത് ഹൗസ്ഫുൾ പ്രേക്ഷകർക്ക് ഒപ്പം കാണാൻ പറ്റും. പക്ഷെ രണ്ടാമത് ഒന്നുകൂടി ഈ സിനിമ എന്നോട് കാണാൻ പറഞ്ഞാൽ അത് നടക്കില്ല. മൊത്തത്തിൽ ഒരു Above Average ലെവലിൽ നിൽക്കുന്ന ഫാൻബോയ് പടം എന്ന് പറയാം. എല്ലാവർക്കും ഈ സിനിമ വർക്ക് ആകില്ല.
#Naaz373 😊

Comments
Post a Comment