KALAMKAVAL (2025) MALAYALAM MOVIE REVIEW

 



കളങ്കാവൽ (2025)

സംവിധാനം:- ജിതിൻ കെ ജോസ്

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി മറ്റൊരു നെഗറ്റീവ് ഷെയ്ഡ് ക്യാരക്ടർ ചെയ്യുന്ന ചിത്രം, ഒപ്പം വിനായകനും പത്ത് ഇരുപത് നായികമാരും. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ എനിക്ക് ഇത് തന്നെ ധാരാളം ആയിരുന്നു. പിന്നീടാണ് സയനൈഡ് മോഹൻ എന്ന റിയൽ ലൈഫ് സീരിയൽ കൊലപാതകിയുടെ ജീവിതവുമായി സിനിമയ്ക്ക് ബന്ധമുണ്ട് എന്നും ഇല്ലെന്നുമുള്ള വാർത്തകൾ കേട്ടത്. സിനിമയുടേതായി വന്ന ടീസർ, ട്രെയിലർ എല്ലാം എന്നിലെ പ്രേക്ഷകനെ ആദ്യ ദിനം തിയറ്ററിൽ എത്തിച്ചു എന്ന് പറയാം. 

സിനിമയിലേക്ക്...

കൊടൂര വിഷമുള്ള ഒരു 'പാമ്പിനെ' പിടിക്കാൻ പോയ 'മൂങ്ങ'യുടെ കഥ എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. കഥയിലേക്ക് അതിൽ കൂടുതൽ കടന്നാൽ ചിലപ്പോൾ നിങ്ങളുടെ ആസ്വാദനം തടസപ്പെട്ടേക്കാം എന്നത് കൊണ്ട് ഞാൻ അതിന് മുതിരുന്നില്ല. 

2005 കാലഘട്ടത്തിൽ തിരുവനന്തപുരം, നാഗർകോവിൽ എന്നിവിടങ്ങളിലായാണ് സിനിമയുടെ കഥ വികസിക്കുന്നത്. ജയകൃഷ്ണൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിനായകൻ എത്തുമ്പോൾ ആനന്ദ് എന്ന സഹപ്രവർത്തകനായി ജിബിൻ ഗോപിനാഥ് സിനിമയിലുടനീളം സാന്നിധ്യം അറിയിക്കുന്നുണ്ട്. പെർഫോമൻസുകളെ കുറിച്ച് പിന്നീട് പറയാം. 

പോസിറ്റീവ് 

മമ്മൂക്ക - പുതുമകൾക്ക് പിന്നാലെ പായുന്ന രാക്ഷസൻ 😈🤩👌

അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെയാണ് സിനിമ കണ്ടപ്പോൾ എനിക്ക് ഫീൽ ചെയ്തത്. ഇങ്ങേരുടെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനം കണ്ട് പലപ്പോഴും കണ്ണടയ്ക്കാതെ തരിച്ചിരുന്നു പോയി. ആ ലെവൽ ഐറ്റം ആയിരുന്നു പുള്ളിയുടെ സിനിമയിലെ ക്യാരക്ടറിൻ്റെ റേഞ്ച്. ഇങ്ങേരുടെ സ്ക്രീൻ പ്രസൻസിനു വട്ടം വെക്കാൻ ഇന്ന് ഇവിടെ ഇങ്ങേരല്ലാതെ മറ്റാരുമില്ല എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന ലെവൽ അഴിഞ്ഞാട്ടം. അന്നും ഇന്നും എന്നും ഒരു മമ്മൂക്ക ഫാൻബോയ് എന്ന നിലയിൽ അഭിമാനിക്കാൻ ഇതുപോലുള്ള സിനിമകൾ മാത്രം മതി. നൂറ് കോടിയേക്കാൾ വിലയുണ്ട് അതിന്. മറ്റാരും ചെയ്യാൻ രണ്ടാമത് ഒന്നുകൂടി ചിന്തിച്ചു പോകുന്ന ഒരു കഥാപാത്രത്തെ അതിൻ്റെ പൂർണ്ണതയിൽ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ ഈ മനുഷ്യനേ കഴിയൂ...💎💯

ജിതിൻ കെ ജോസ് - ആദ്യ സംവിധാന സംരംഭം 📈💥👌

ഈ സിനിമയെ രണ്ട് തരത്തിൽ എടുക്കാമായിരുന്നു. ഒന്ന്, സ്ഥിരം ടെംപ്ലേറ്റ് പിടിച്ച് വില്ലൻ, നായകൻ, അവർ തമ്മിലുള്ള ക്ലാഷ്, ഒരു ചേസ്, രണ്ട് ഫൈറ്റ്, മൂന്ന് ഡാൻസ് ഇതൊക്കെയായി ഒരു പക്കാ ടെംപ്ലേറ്റ് മാസ്സ് മസാല പടമായി എടുക്കാൻ എല്ലാ ചേരുവകളും ഉള്ള ഈ സിനിമയെ എന്നാൽ അയാൾ മേയ്ക്ക് ചെയ്തത് ഒരു പക്കാ ക്ലാസ് + റിയലിസ്റ്റിക് മേക്കിങ് സ്റ്റൈൽ ഫോളോ ചെയ്ത് കൊണ്ടാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണം ആണ് മമ്മൂക്കയുടെ ഇൻട്രോ സീൻ. വേണമെങ്കിൽ കാതടപ്പിക്കുന്ന ബിജിഎമ്മിൻ്റെ അകമ്പടിയോടെ പത്ത് പേരെ തല്ലി തോൽപ്പിക്കുന്ന നായകനായി വേണമെങ്കിലും പ്രസെൻ്റ് ചെയ്യാമായിരുന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെ തന്നെ സ്ക്രീനിൽ എത്തിക്കാൻ ജിതിൻ എന്ന പുതുമുഖ സംവിധായകൻ കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. സ്ക്രിപ്റ്റിങ്ങിൽ ആയാലും അതേ കയ്യടക്കം കാണാം. 

സിനിമയുടെ മൂഡിന് ഒപ്പം. സഞ്ചരിക്കുന്ന മ്യൂസിക് ❤‍🔥👌

മുജീബ് മജീദിൻ്റെ ക്ലാസിക് റെട്രോ മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമയ്ക്ക് മുതൽക്കൂട്ടായിരുന്നു. സിനിമയുമായി ഇഴുകിച്ചേർന്ന് പോകുന്ന ടൈപ്പ് സ്കോറിങ്. അതുപോലെ തന്നെ റെട്രോ വൈബ് ഫീൽ തരുന്ന സോങ്‌സും നന്നായിരുന്നു. നിലാ കായൽ സോങ് ആണ് ഏറ്റവും കിടിലൻ ആയി സിനിമയിൽ യൂസ് ചെയ്തത്. അതിൻ്റെ പല ഭാഗങ്ങളിലെയും പ്ലേസ്മെൻ്റ് ഗംഭീരം ആയിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിൽ ഈ സോങ് തന്ന കിക്ക് വേറെ ലെവൽ ആയിരുന്നു. 

ടോപ് ക്വാളിറ്റി ടെക്നിക്കൽ ടീം 

ഫൈസൽ അലിയുടെ കിടിലൻ സിനിമാറ്റോഗ്രഫി സിനിമയുടെ ഡാർക്ക് വൈബിന് അനുയോജ്യമായിരുന്നു. അതിൽ തന്നെ മമ്മൂക്ക സിഗ് യൂസ് ചെയ്യുന്ന ഒരുപാട് സീനുകൾ വരുമ്പോൾ ഉള്ള പുക പോലും പക്കാ ക്ലാരിറ്റിയിൽ ഒപ്പിയെടുത്ത ഗംഭീര വിഷ്വൽസ്, അതേപോലെ ആർട്ട് ഡിപ്പാർട്ട്മെൻ്റ് നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. 2005 കാലഘട്ടം ഒക്കെ അതേപടി സ്ക്രീനിൽ കൊണ്ട് വരാൻ അവർക്ക് കഴിഞ്ഞു. മമ്മൂക്കയുടെ കാർ, ആ കഥാപാത്രം പ്ലാനിങ്ങിനായി ഉപയോഗിക്കുന്ന വീട് ഒക്കെ മികച്ച രീതിയിൽ ഒരുക്കാനായി ആർട്ട് ഡിപ്പാർട്ട്മെൻ്റ് വർക്ക് ചെയ്തിട്ടുണ്ട്. അതിൻ്റെ റിസൾട്ട് സിനിമയിൽ കാണാനുണ്ട്. പ്രവീൺ പ്രഭാകറിൻ്റെ എഡിറ്റിങ് സിനിമയെ കൂടുതൽ എൻഗേജിങ്ങ് ആക്കിയപ്പോൾ അഭിജിത് ഒരുക്കിയ കോസ്റ്റ്യൂം ഡിസൈൻ, ഷാജി നടുവിലിൻ്റെ പ്രൊഡക്ഷൻ ടീം മികവുറ്റതാക്കി. 


നെഗറ്റീവ് 

കാസ്റ്റിങ്ങിലെ കല്ലുകടി

വിനായകനെ കുറിച്ച് തന്നെ ആദ്യം പറയാം. ഇതിന് മുമ്പ് പോലീസ് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടനാണ് വിനായകൻ. നവ്യാ നായർ പ്രധാന വേഷത്തിൽ എത്തിയ ഒരുത്തി എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായി ഒരു ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ച വിനായകൻ കളങ്കാവലിലേക്ക് എത്തിയപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു പവർ ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് കിട്ടിയില്ല. ഇത് തികച്ചും എൻ്റെ അഭിപ്രായം മാത്രമാണ്. തുടക്കം മുതലേ ഒരു ബലം പിടിത്തം, ഡയലോഗ് ഡെലിവറിയിലെ വ്യക്തത ഇല്ലായ്മ ഒക്കെ എനിക്ക് തോന്നിയിരുന്നു. സെക്കൻ്റ് ഹാഫ് തമ്മിൽ ഭേദം എന്ന് പറയാം എങ്കിലും ഞാൻ പ്രതീക്ഷിച്ച ഒരു പവർ കിട്ടിയില്ല. അതുപോലെ തന്നെയാണ് ജിബിൻ ഗോപിനാഥ് ചെയ്ത കഥാപാത്രത്തിൻ്റെ അവസ്ഥയും. വിനായകൻ തന്നെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത് പോലെ മമ്മൂക്കയുടെ "AURA" യെ ബ്രേക്ക് ചെയ്യാൻ പറ്റാതെ പോയത് കൊണ്ടാണോ എന്ന് എനിക്കറിയില്ല. നായികമാരിൽ നോക്കിയാൽ ശ്രുതി രാമചന്ദ്രൻ, രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവർക്ക് അല്ലാതെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ ആയിരുന്നു. ഈയൊരു പ്രശ്നം ഒഴിവാക്കി നിർത്തിയാൽ സിനിമ ത്രൂ ഔട്ട് ഒരു ക്ലാസ് + റിയലിസ്റ്റിക് മേക്കിങ് സ്റ്റൈൽ ആണ് ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു പക്കാ Mass Commercial Entertainer പ്രതീക്ഷിച്ച് പോയാൽ നിരാശ ആയിരിക്കും ഫലം. 


എൻ്റെ അഭിപ്രായം 

ഇതുവരെ കാണാത്ത മമ്മൂട്ടി എന്ന നടൻ്റെ Dark + Deep + Devilish Avatar കാണണം എങ്കിൽ മറ്റൊന്നും നോക്കാതെ നേരെ തിയറ്ററിലേക്ക് വിട്ടോ... അതല്ല നാല് പാട്ട്, മൂന്ന് ഫൈറ്റ്, രണ്ട് ഐറ്റം സോങ്, ഒക്കെയുള്ള ഒരു ടിപ്പിക്കൽ മാസ്സ് പടം ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ കളങ്കാവൽ നിങ്ങളുടെ ചോയ്സ് അല്ല എന്ന് പറയേണ്ടി വരും. വളരെ പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു പോകുന്ന ഒരു Slow Poisonous Cinematic Experience ആണ് കളങ്കാവൽ എന്ന് പറയാനാണ് എനിക്കിഷ്ടം. ഇപ്പറഞ്ഞതൊക്കെ മനസ്സിൽ വെച്ചുകൊണ്ട് ഒന്ന് ടിക്കറ്റ് എടുത്തു നോക്ക് മക്കളെ...💥🔥 

നിങ്ങൾക്ക് ഇതുവരെ കിട്ടാത്ത ഒരു മമ്മൂട്ടി മാജിക്കൽ കിക്ക് കിട്ടിയിരിക്കും തീർച്ച...💥👍


#Naaz373 😊

Comments