KUTTRAM PURINDHAVAN: THE GUILTY ONE (2025) TAMIL WEBSERIES REVIEW

 


Kuttram Purindhavan: The Guilty One (2025)

Tamil Webseries by Selvamani Muniyappan

Total Episodes: 07

Sony Liv ൽ പുറത്തിറങ്ങിയ കിടിലൻ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമ. പശുപതി, വിദാർഥ്, ലക്ഷ്മി പ്രിയ, ലിസി ആൻ്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി സീരീസിൽ അഭിനയിച്ചിരിക്കുന്നത്. 

ഒരു ഗ്രാമത്തിൽ ഉള്ള ചെറിയ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന റിട്ടയേർഡ് ആവാൻ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഒരു ഫാർമസിസ്റ്റ് ആണ് ഭാസ്കർ, ഒരു രാത്രി ഭാസ്കറിൻ്റെ അയൽവാസിയായി അതേ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന ഒരാൾ മരണപ്പെടുകയും അവരുടെ മകളെ കാണാതാവുകയും ചെയ്യുന്നു. അതിനെ തുടർന്നുളള പൊലീസിൻ്റെ അന്വേഷണവും, ഭാസ്കറിൻ്റെ ജീവിതത്തെ ഈ സംഭവം എങ്ങനെ ബാധിക്കുന്നു എന്നതും അതിൻ്റെ സത്യം തേടിയുള്ള അയാളുടെ യാത്രയുമാണ് സീരിസിൻ്റെ പ്രമേയം. 

ഭാസ്കർ എന്ന ക്യാരക്ടർ ആയി പശുപതിയുടെ ഗംഭീര പ്രകടനം അതേപോലെ നിസ്സഹായനായ പോലീസ് ഓഫീസറായി വന്ന വിദാർഥ് മികച്ച പ്രകടനം കാഴ്ച വെച്ചു. ഒപ്പമുള്ള എല്ലാവരും ഡീസൻ്റ് പെർഫോമൻസ് ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ വന്ന രണ്ട് കുട്ടികളും കിടിലൻ റോളാണ് ചെയ്തിരിക്കുന്നത്. 

ഏഴ് എപ്പിസോഡുകൾ ഉണ്ടെങ്കിലും എല്ലാ എപ്പിസോഡും നല്ലൊരു പോയിൻ്റിൽ ആണ് അവസാനിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഈ സീരീസ് നമുക്ക് ഒറ്റയിരുപ്പിന് കണ്ട് തീർക്കാൻ തോന്നും. തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോർ ഇല്ലാതെ ഒരു ഇൻവെസ്റ്റിഗേഷൻ തീമിൽ വരേണ്ട എല്ലാ വിധ ചേരുവകളും ഉൾക്കൊള്ളിച്ച് പൂർണ സംതൃപ്തി നൽകിയ നല്ലൊരു സീരീസ്. 

കണ്ട് നോക്കുക.


#Naaz373 😊

Comments