MERRY CHRISTMAS

 


കുമരംകരിയും ഫാദർ വിൻസെൻ്റ് വട്ടോളിയും ക്രിസ്മസ് രാത്രികളും...😍✨


2013 മുതലുള്ള എൻ്റെ എല്ലാ ക്രിസ്മസ് രാത്രികളും ഈയൊരു പേര് ഓർക്കാതെ കടന്ന് പോയിട്ടില്ല. കുമരംകരി പള്ളി വികാരി യായി അച്ചൻ ആ നാട്ടിൽ എത്തിയത് മുതലാണ് അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മാറി മറിയുന്നത്. സോളമൻ - ശോശന്ന എന്നിവരുടെ ജീവിതത്തിലും വട്ടോളി അച്ചൻ നടത്തിയ ഇടപെടൽ വളരെ വലുതാണ്. പണത്തിനും, തറവാടിനും മുകളിൽ മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന് വില കൽപ്പിച്ച വലിയ മനുഷ്യൻ. അതിന് തടസമായി പല പ്രതിസന്ധികളും പ്രശ്നങ്ങളെയും തരണം ചെയ്തു കൊണ്ടും ഒരു നിമിഷം പോലും മനസിൻ്റെ ശാന്തത കൈ വിടാതെ സത്യത്തിനൊപ്പം നിൽക്കുന്ന വട്ടോളി അച്ചൻ്റെ മുഖം ഇപ്പോഴും എൻ്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. 

എല്ലാറ്റിനും ഒടുവിൽ ഒരു പകലും രാത്രിയും നിന്ന് പെയ്ത മഴയെ സാക്ഷി നിർത്തി കൊണ്ടാണ് വട്ടോളി അച്ചൻ അവരുടെ വിവാഹം നടത്തി കൊടുക്കുന്നതും ഗീവർഗീസ് ബാൻഡ് സെറ്റിനെ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതും. അങ്ങനെ തൻ്റെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റി കഴിഞ്ഞതിന് ശേഷം നടന്നത് എല്ലാം ചരിത്രം 🔥❤️‍🔥🤌🏻

15 വർഷത്തിന് ഇപ്പുറം മറ്റൊരു ക്രിസ്മസ് രാത്രി കൂടി കടന്ന് വന്നപ്പോൾ വീണ്ടും കുമരംകരിയും വട്ടോളി അച്ചനും ലൂയി പാപ്പനും അവിടുത്തെ നാട്ടുകാരും ഒക്കെ മനസ്സിലേക്ക് കയറി വന്നു. 

മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു...🤍🕊️

Comments