അതിരടി (2026)
സംവിധാനം :- അരുൺ അനിരുദ്ധൻ
ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയ ഷിബു തുടങ്ങി വലിയൊരു താരനിര അണിനിരന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരടി. സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോയ്ക്ക് ശേഷം ഒരുപാട് നെഗറ്റീവ് അഭിപ്രായങ്ങൾ വന്നിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ പ്രതീക്ഷയില്ലാതെയാണ് സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്.
തിരുവനന്തപുരം നഗരത്തിലെ ഒരു കോളേജ്, അവിടെ വർഷങ്ങൾക്ക് മുമ്പ് നടന്ന കോളേജ് ഫെസ്റ്റിനിടയിൽ ഒരു അപകടം സംഭവിക്കുന്നു. അതിൽ മൂന്ന് പേർ മരണപ്പെടുന്നു. ശേഷം കാലങ്ങളായി കോളേജ് ഫെസ്റ്റ് പരിപാടി നിർത്തി വെക്കുന്നു. അവിടേക്ക് പുതുതായി അഡ്മിഷൻ കിട്ടി വരുന്ന നമ്മുടെ നായകൻ, മുടങ്ങി കിടക്കുന്ന കോളേജ് ഫെസ്റ്റ് വീണ്ടും നടത്തി എടുക്കുന്നതും, അതിനെ തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. നമ്മുടെ കോളേജ് പയ്യനായ നായകനായി ബേസിൽ ജോസഫ് എത്തുമ്പോൾ സ്ഥലത്തെ പ്രധാനിയുടെ വേഷത്തിൽ ടോവിനോയും വിനീത് ശ്രീനിവാസൻ അദ്ദേഹമായി തന്നെയും സ്ക്രീനിൽ എത്തുന്നു.
പോസിറ്റീവ് 👍
മേക്കിങ് & പ്രൊഡക്ഷൻ ക്വാളിറ്റി 👌
ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള ഒരു ആവറേജ് കഥയെ അല്പമെങ്കിലും എൻഗേജിങ്ങ് ആക്കി നിർത്തുന്നത് സിനിമയുടെ അവതരണ മികവ് ഒന്നുകൊണ്ടാണ്. ആദ്യാവസാനം കളർഫുൾ മൂഡിലാണ് സിനിമ ഒരുക്കിയത്. അതിൻ്റെ ഫുൾ ക്രെഡിറ്റ് സിനിമയുടെ പ്രൊഡക്ഷൻ ടീമിനുള്ളതാണ്.
കിടിലൻ കാസ്റ്റിങ് & പെർഫോമൻസ് 🔥
ബേസിലിനൊപ്പം ടോവിനോയും വിനീതും ചേരുമ്പോൾ സിനിമയ്ക്ക് കിട്ടിയ മൈലേജ് ചെറുതല്ല. സെക്കൻ്റ് ഹാഫ് വിനീത് ഇല്ലായിരുന്നേൽ വൻ ബോർ ആയേനെ. ക്ലൈമാക്സ് ഒക്കെ വിനീത് ആണ് തൂക്കിയത്. ടോവിനോയുടെ ക്യാരക്ടർ ആദ്യാവസാനം വരെ നൈസ് ആയിരുന്നു. അതിൽ തന്നെ ഇൻ്റർവെൽ ബ്ലോക്ക് കിടിലൻ പരിപാടി ആയിരുന്നു. കോമിക് ഇമേജ് ഉള്ള നെഗറ്റീവ് റോളിൽ ടോവിനോ പെർഫോമൻസ് കൊണ്ട് സിനിമയെ താങ്ങി നിർത്തി. അതേപോലെ വിഷ്ണു അഗസ്ത്യയുടെ ക്യാരക്ടർ ആണ് സിനിമയിൽ അല്പമെങ്കിലും ഇമോഷണൽ കണക്ഷൻ ഫീൽ ചെയ്യിക്കുന്നത്. കൊടുത്ത വേഷം പുള്ളി വൃത്തിക്ക് ചെയ്തു. ബേസിൽ ചിലയിടങ്ങിൽ പെർഫോം ചെയ്യാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. കുറേക്കൂടി പ്രായം കുറഞ്ഞ മറ്റൊരാളെ ബേസിലിന് പകരം കാസ്റ്റ് ചെയ്തിരുന്നേൽ നന്നായേനെ.
വിഷ്ണു വിജയ് മ്യൂസിക് ❤️
പല സീനുകളും വിഷ്ണു വിജയ് ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ട് എലിവേറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ഫെസ്റ്റിവൽ മൂഡിന് അനുസരിച്ചുള്ള കിടിലൻ വർക്ക് തന്നെ. 'അമ്മ പുതപ്പ്' എന്ന പാട്ട് ഒഴിച്ച് ബാക്കിയെല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടു. ആ പാട്ട് മാത്രം നല്ല രീതിയിൽ ക്രിഞ്ച് ഫീൽ ചെയ്തു.
നെഗറ്റീവ് 👎
വലിച്ചുനീട്ടിയ സിനിമയുടെ ലെങ്ത്
മൂന്ന് മണിക്കൂറിന് അടുത്താണ് സിനിമയുടെ ദൈർഘ്യം. അത്രയും വലിച്ച് നീട്ടാനുള്ള കഥയോ പരിപാടികളോ സിനിമയിൽ ഉള്ളതായി പേഴ്സണലി തോന്നിയില്ല. കുറച്ചുകൂടി ട്രിം ചെയ്തിരുന്നേൽ സിനിമ കുറേക്കൂടി എൻഗേജിങ് ആക്കി മാറ്റാമായിരുന്നു.
ചിരിപ്പിക്കാൻ നോക്കി ചിരി വരാത്ത ചില കോമഡി പീസ് കഥാപാത്രങ്ങൾ 🙏
അതിൽ ഒന്നാമത്തെയാൾ ഷാൻ റഹ്മാൻ ആണ്. സിനിമയിൽ കാണിച്ചത് പോലെ വിനീതിൻ്റെ ഇൻട്രോ സീനിൽ പെട്ടെന്ന് എവിടുന്നോ വലിഞ്ഞ് കേറി വന്ന ഒരു നിർഗുണ കഥാപാത്രം. ആൾക്ക് ഇപ്പൊ മ്യൂസിക് ചെയ്യാൻ സിനിമ കിട്ടാത്തത് കൊണ്ടാണോ അഭിനയിച്ച് ഞെട്ടിക്കാനായി ഇങ്ങനെയൊരു റോളിൽ വന്നത് എന്നറിയില്ല. എന്തായാലും പരമ ബോറായിരുന്നു. അതേപോലെ ടോവിനോയുടെ അമ്മ പുതപ്പ് സിനിമയുടെ മൂഡിന് ഒട്ടും ചേരാത്ത പരിപാടി ആയിട്ടാണ് ഫീൽ ചെയ്തത്. നല്ല ക്രിഞ്ച് ഫീൽ ആയിരുന്നു ക്ലൈമാക്സിൽ അത്.
എൻ്റെ അഭിപ്രായം 🍿
ആകെ മൊത്തത്തിൽ നല്ലൊരു ഹൗസ്ഫുൾ തിയേറ്ററിൽ ഒരു തവണ ആഘോഷിച്ചു കാണാനുള്ള സിനിമ എന്ന നിലയിൽ അതിരടി ഒരു Watchable എക്സ്പീരിയൻസ് സമ്മാനിച്ച സിനിമയാണ്. ഒരുപാട് നല്ലതുമല്ല, എന്നാലോ ഒട്ടും മോശവുമല്ലാത്ത ഒരു പടം. ബാക്കി നിങ്ങൾ സ്വയം കണ്ട് വിലയിരുത്തുക.
#Naaz373 😊

Comments
Post a Comment