കറുപ്പ് (2026)
സംവിധാനം :- R.J ബാലാജി
സൂര്യ ശിവകുമാർ, തൃഷ, ഇന്ദ്രൻസ്, അനഘ രവി, ഇവർക്കൊപ്പം സംവിധായകൻ കൂടിയായ R.J ബാലാജി കൂടി പ്രധാന വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. സിനിമയുടെ ടീസർ, ട്രെയിലർ ഒക്കെ കണ്ട് കാര്യമായ പ്രതീക്ഷ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ റിലീസ് ദിവസം മുതൽ സിനിമയ്ക്ക് കിട്ടിയ പോസിറ്റീവ് അഭിപ്രായം കണ്ട് താല്പര്യത്തോടെ തന്നെയാണ് സിനിമയ്ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തത്.
പണവും സ്വാധീനവും ഉള്ളവർക്ക് മാത്രമുള്ളതാണ് ഇവിടുത്തെ കോടതിയും നീതിന്യായ വ്യവസ്ഥയും എന്ന് ചിന്തിക്കുന്ന സമൂഹത്തിലേക്ക് നീതി നടപ്പാക്കാൻ വേണ്ടിയുള്ള ദൗത്യവുമായി സാക്ഷാൽ ദൈവം തന്നെ നേരിട്ടെത്തുന്നു. കേൾക്കുമ്പോൾ ഒരു വ്യത്യസ്തത തോന്നുന്ന പ്രമേയം. അതിൽ ഒരുപാട് ഫാൻ്റസിയും ഫാൻ സർവീസും മാസ്സും മിക്സ് ചെയ്തു കൊണ്ടാണ് സിനിമയുടെ ട്രീറ്റ്മെൻ്റ്. എല്ലാവർക്കും ഒരേപോലെ വർക്ക് ആകുമോ എന്നത് സംശയം ആണ്. സംവിധായകൻ്റെ മുൻ ചിത്രമായ 'മൂക്കുത്തി അമ്മൻ' തന്നെ അതിൻ്റെ മെയിൽ വേർഷൻ ആണോ എടുത്ത് വെച്ചിരിക്കുന്നത് എന്ന് കറുപ്പ് കണ്ടപ്പോൾ തോന്നി. അതേപോലെ നല്ല കുറച്ച് പോസിറ്റീവ് പരിപാടികളും സിനിമയിൽ കാണാം. അങ്ങനെ രണ്ടും കൂടി ചേർന്ന് ഒരു അവിയൽ പരുവം പോലെയാണ് സിനിമ എനിക്ക് ഫീൽ ചെയ്തത്.
പോസിറ്റീവ് 👍
സൂര്യ ശിവകുമാർ എന്ന താരത്തിൻ്റെ തിരിച്ചുവരവ് 🔥
ഇതിൽ കൂടുതൽ യൂസ് ചെയ്തിരിക്കുന്നത് സൂര്യയിലെ നടനേക്കാൾ ഉപരി സൂര്യ എന്ന താരത്തെയാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഓവർ ദി ടോപ് സംഭവങ്ങൾ ഉള്ള ഒരു സിനിമയാണിത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് എല്ലാവർക്കും ഒരേപോലെ വർക്ക് ആകുമോ എന്നുള്ളത്. സൂപ്പർഹീറോ, ഫാൻ്റസി പരിപാടികൾ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ സൂര്യയുടെ സ്റ്റാർഡം നല്ലത് പോലെ സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഫാൻസിന് വേണ്ട എല്ലാത്തരം പരിപാടികളും R.J ബാലാജി കറുപ്പിൽ കൊണ്ട് വന്നിട്ടുണ്ട്.
സായ് അഭ്യങ്കർ ഒരുക്കിയ സോങ്സ് & ബാക്ക്ഗ്രൗണ്ട് സ്കോർ 💥
സിനിമ ഡൗൺ ആകുന്ന പലയിടത്തും പടത്തിനെ ഹോൾഡ് ചെയ്തു നിർത്തുന്നത് സായ് അഭ്യങ്കർ ചെയ്ത മ്യൂസിക് ഒന്നുകൊണ്ടാണ്. ഫോണിൽ കേട്ടപ്പോ ഒരു ആവറേജ് ഫീൽ തോന്നിയ പാട്ടുകൾ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്തപ്പോൾ ഇഷ്ടമായി. അതിൽ തന്നെ 'God Mode', ഇൻ്റർവെൽ സമയത്ത് വരുന്ന ബിജിഎം ഒക്കെ കിടിലൻ ആയിരുന്നു.
നെഗറ്റീവ് 👎
മിസ്കാസ്റ്റ് + മലയാളി നടീ നടന്മാരുടെ ബാഹുല്യം 😴
തമിഴ് സിനിമയിൽ ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരു പുതിയ തരം പ്രതിഭാസമാണ് മലയാളി താരങ്ങളെ കുത്തി നിറച്ച് കാണിക്കുന്ന വൃത്തികെട്ട പരിപാടി. തമിഴിൽ അഭിനേതാക്കൾക്ക് ഇത്രയും ദാരിദ്ര്യം ആണോ എന്ന് പോലും തോന്നിപ്പോയി. മലയാള സിനിമ തമിഴ് ഡബ് കാണുന്നത് പോലെ പലയിടത്തും ഫീൽ ചെയ്തു. അജു വർഗീസ് ഒക്കെ മിന്നായം പോലെ വന്ന് പോയപ്പോൾ ഇന്ദ്രൻസ്, സ്വസിക, ഉണ്ണിമായ, അനഘ രവി, ശിവദ തുടങ്ങി മലയാളികൾ ഒരുപാട് പേർ വന്ന് പോകുന്നുണ്ട്. ഇതിൽ ഇന്ദ്രൻസ് ചേട്ടൻ മാത്രമാണ് ചെറിയൊരു ആശ്വാസം ആയി തോന്നിയത്. ബാക്കിയുള്ളവർ തമിഴ് പറയാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
കയ്യീന്ന് പോയ എന്തിനോ വേണ്ടി തിളച്ച സെക്കൻ്റ് ഹാഫ് 🙏
ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ ഞാൻ ഈ സിനിമയെ ഒരുപാട് അണ്ടർ എസ്റ്റിമേറ്റ് ചെയ്തു എന്ന് തോന്നിയിടത്ത് നിന്ന് സെക്കൻ്റ് ഹാഫ് കണ്ടപ്പോൾ ആ അഭിപ്രായം ശരിയായിരുന്നു എന്ന് തോന്നി. കാരണം അതുവരെ വളരെ സീരിയസ് ആയി പൊയ്ക്കൊണ്ടിരുന്ന സിനിമ പിന്നീട് അങ്ങോട്ട് എന്തൊക്കെയോ കാണിച്ച് കൂട്ടുന്ന പോലെ ആയിരുന്നു. പ്രത്യേകിച്ച് സീരിയസ് ആയ കോടതി രംഗങ്ങളിൽ വരെ കാണിക്കുന്ന കോമാളിത്തരങ്ങൾക്ക് യാതൊരു കയ്യും കണക്കുമില്ല. അതിൻ്റെ കൂടെ ഫാൻസിനെ തൃപ്തിപ്പെടുത്താനുള്ള കുറെ സിനിമ റഫറൻസുകളും കുത്തി നിറച്ചിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ട ലിയോ റഫറൻസ് പോലും എനിക്ക് തീരെ വർക്ക് ആയില്ല. എല്ലാം സഹിച്ചിരുന്നിട്ട് ക്ലൈമാക്സിൽ സൂര്യയുടെ ഒരു കാന്താരാ വേർഷൻ കൂടി കണ്ടപ്പോ എൻ്റെ ഉള്ള ബോധം കൂടി പോയി. ഒരുപക്ഷേ ഒടിടി റിലീസിന് ശേഷം അൺലിമിറ്റഡ് ഊക്ക് മെറ്റീരിയൽ ആകാനുള്ള എല്ലാ സാധ്യതയും ആ ക്ലൈമാക്സിൽ ഞാൻ കാണുന്നുണ്ട്. ഇതൊക്കെ തമിഴ് നാട്ടിൽ ക്ലിക്ക് ആയതുകൊണ്ടാണ് സിനിമയ്ക്ക് കിട്ടുന്ന വൻ വാണിജ്യവിജയം തെളിയിക്കുന്നത്. കേരളത്തിലെ സൂര്യ ഫാൻസ് അല്ലാത്ത സാധാരണ പ്രേക്ഷകർക്ക് ഈ സിനിമ എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം.
എൻ്റെ അഭിപ്രായം 🍿
സൂര്യ എന്ന നടനേക്കാൾ മാസ്സ് കാണിക്കുന്ന സൂര്യ എന്ന താരത്തെയാണ് നിങ്ങൾക്ക് ഇഷ്ടം എങ്കിൽ, അതുമല്ല നിങ്ങൾ സൂര്യയുടെ ഡൈ ഹാർഡ് ഫാൻ ആണെങ്കിൽ ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം. നിങ്ങളെ തൃപ്തിപ്പെടുത്തുന്ന എല്ലാം ഈ സിനിമയിലുണ്ട്. അതല്ല, നിങ്ങളൊരു സാധാരണ സിനിമാ സ്നേഹിയായ നോർമൽ പ്രേക്ഷകൻ ആണെങ്കിൽ അമിത പ്രതീക്ഷകൾ വെക്കാതെ പോയി കാണുക. ചിലർക്ക് വർക്ക് ആകും, ചിലർക്ക് വർക്ക് ആകില്ല, ബാക്കി നിങ്ങൾ സ്വയം കണ്ട് തീരുമാനിക്കുക.
#Naaz373 😊

Comments
Post a Comment