BALAN : THE BOY (2026) MALAYALAM MOVIE REVIEW

 


ബാലൻ : ദ ബോയ് (2026)

സംവിധാനം :- ചിദംബരം 

'മഞ്ഞുമ്മൽ ബോയ്' ചിദംബരം സംവിധാനം ചെയ്ത്, 'ആവേശം ബോയ്' ജിത്തു മാധവൻ തിരക്കഥ ഒരുക്കി, ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ തുടങ്ങി ഒരുകൂട്ടം പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ അണിനിരത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബാലൻ. കൂടാതെ മലയാളത്തിലെ ഇപ്പോഴുള്ള ഏറ്റവും മികച്ച ടെക്നിക്കൽ ടീം മൊത്തം ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ റിലീസിന് മുമ്പേ സിനിമയിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. 

അമ്മ - മകൻ ബന്ധം, അവരുടെ ഐഡന്റിറ്റി, സകല പ്രതിസന്ധികളെയും തരണം ചെയ്തു അതിജീവനത്തിനായുള്ള അവരുടെ ജീവിതത്തോടുള്ള മത്സരം, അങ്ങനെ ഒരുപാട് ലെയറുകളിൽ കൂടിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതിനോടൊപ്പം ഒരു കൗമാരക്കാരൻ, തന്റെ കാണാതായ അമ്മയെ തേടുന്ന യാത്ര കൂടിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന വഴിത്തിരിവ്. ആ അന്വേഷണത്തിനിടയിൽ അവന്റെ ഭൂതകാലവും കുടുംബ രഹസ്യങ്ങളും അവൻ സ്വയം തിരിച്ചറിയുന്നു. 


പോസിറ്റീവ് 👍

വീണ്ടും സീൻ മാറ്റിയ ചിദംബരം മാജിക് 💎👌

ജാനേമൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ തൻ്റെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും വളരെ കയ്യടക്കത്തോടെ സിനിമയിലേക്ക് കൊണ്ട് വന്നു. അതും ഒരുപിടി പുതുമുഖ താരങ്ങളെ കൊണ്ട് അതിനെ നല്ലൊരു സിനിമയുടെ രൂപത്തിൽ ഗംഭീരമായി സ്ക്രീനിൽ എത്തിക്കാൻ ചിദംബരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ഡാർക്ക് ടോണിൽ കഥ പറയുന്ന ചിത്രം, ആദ്യാവസാനം അതിൻ്റെ ഇൻ്റൻസിറ്റി ഒട്ടും ചോർന്ന് പോകാത്ത രീതിയിലുള്ള അവതരണ മികവ് പ്രത്യേകം എടുത്ത് പറയണം. 

ചിദംബരം x ജീത്തു മാധവൻ കോംബോയുടെ എഴുത്തും പൊളിച്ചെഴുത്തും. 🔥

രണ്ടുപേരും ചേർന്നെഴുതിയ നല്ല കിടിലൻ സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. അതിനോടൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക യാത്രയും ഒപ്പം ത്രില്ലർ ഘടകങ്ങളും നല്ല രീതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഡ്രാമയും ത്രില്ലും ഒരേപോലെ സമന്വയിപ്പിച്ച് സ്ക്രീനിൽ കൊണ്ടുവരാൻ ഈ ടീമിന് കഴിഞ്ഞു. കൂടാതെ സ്ഥിരം Spoon Feeding പരിപാടികളോ കഥ നടക്കുന്ന കാലഘട്ടത്തെ സൂചിപ്പിക്കാനുള്ള ടൈംലൈൻ ഗിമ്മിക്കുകളും സിനിമയിൽ എവിടെയും യൂസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സിനിമ ശ്രദ്ധിച്ചിരുന്നില്ല എങ്കിൽ ചിലപ്പോൾ ആ കണക്ഷൻ കിട്ടില്ല. അതല്ല സിനിമയുടെ വൈബ് കണക്റ്റ് ആയി അതിലേക്ക് ഇൻ ആയാൽ പിന്നെയങ്ങോട്ട് ഭയങ്കര ത്രില്ലാണ്. ഒരുപാട് ബ്രില്യൻസ് ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഒരു മാന്ത്രിക കലവറ കൂടിയാണ് ഈ സിനിമ. ആവർത്തന കാഴ്ചകളിൽ അത് മനസിലാക്കാം. 

കാസ്റ്റിങ് മികവ്, അഭിനയ തികവ് ❤‍🔥

സിനിമയുടെ ഫ്രഷ്നസ് അതിന്റെ കാസ്റ്റിങ് ആണ്. സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പുതുമുഖങ്ങൾ ആയതുകൊണ്ട് തന്നെ അതിന്റെയൊരു സുഖവും ഫീലും സിനിമ കാണുമ്പോൾ കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ പടം എവിടെയും പ്രെഡിക്ട് ചെയ്യാനും കഴിയില്ല.

പുതുമുഖങ്ങളുടെ പതറിച്ചകൾ ലവലേശം ഇല്ലാതെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു. അതിൽ തന്നെ അമ്മവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ഫർസാന പാലത്തിങ്കൽ എന്ന നടിയുടെ പ്രകടനം ഞെട്ടിച്ച് കളഞ്ഞു. അതേപോലെ സിനിമയിലെ ബാലനായും യുവാവായും എത്തിയ പയ്യന്മാർ ― ആദിശേഷൻ, മുഹമ്മദ് സിനാൻ. രണ്ടുപേരും വേറെ ലെവൽ പെർഫോമൻസ്. ഇവരെ കണ്ട് കഴിഞ്ഞാലും ഫോട്ടോസ്റ്റാറ്റ് എടുത്ത് വെച്ച പോലെ തന്നെ തോന്നും. ലുക്ക് കൊണ്ടും വർക്ക് കൊണ്ടും അന്യായ പരിപാടി തന്നെയാണ് സിനിമയിൽ ഉടനീളം ഇവർ കാഴ്ച വെച്ചത്. പിന്നെ പേരെടുത്ത് പറയേണ്ട മറ്റൊരാൾ — ' വലിയ വീട്ടിൽ ഒറ്റയ്ക്ക് ആയിപ്പോയ ഒരു പാവം അമ്മാമ്മ 🤩'. ഡോളി ജൂൺ എന്നാണ് ആളുടെ പേര് എന്ന് ഗൂഗിൾ പറയുന്നത്. എന്തൊരു മാരക പെർഫോമൻസ് ആയിരുന്നു ഈ അമ്മച്ചിയുടേത്. ഡാർക്ക് മൂഡിൽ പോകുന്ന സിനിമയെ കോമഡി ട്രാക്കിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത് ഈ അമ്മാമ്മയാണ്. സ്ക്രീൻ ടൈം കുറവാണെങ്കിലും അമ്മമ്മയുടെ ക്യാരക്ടർ സിനിമയ്ക്ക് നൽകിയ ഇംപാക്ട് ചെറുതല്ല. ഇൻ്റർവെൽ ശേഷം അമ്മമ്മയുടെ ശബ്ദത്തിൽ Statutory Warning എഴുതി കാണിക്കുന്ന സമയത്ത് തിയേറ്ററിൽ ഉണ്ടായ കയ്യടി അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. 💥😁

ഇവർക്കൊപ്പം സംവിധായകൻ ഗിരീഷ് AD, ജീൻ പോൾ ലാൽ, പിന്നെയൊരു സർപ്രൈസ് ഗസ്റ്റ് റോൾ കൂടി സിനിമയിലുണ്ട്. ജീൻ പോൾ ലാലിൻ്റെ എസ്.ഐ പവിത്രൻ പുള്ളിയുടെ കരിയർ ബെസ്റ്റ് ക്യാരക്ടർ ആയി ഇനിയങ്ങോട്ട് അറിയപ്പെടും. അമ്മാതിരി ലെവൽ പ്രകടനം. കാക്കിക്കുള്ളിലെ കലാപകാരി. 💥👌 

ടോപ് ക്വാളിറ്റി ടെക്നിക്കൽ ടീം — വെക്കെടാ ഇതിന് മുകളിൽ ഒന്ന് 😍👌

മലയാള സിനിമയിലെ ഇന്നുള്ളതിൽ ഏറ്റവും മികച്ച ടെക്നിക്കൽ ടീം ആണ് സിനിമയുടെ അണിയറയിൽ ഉള്ളത്. വയനാടിൻ്റെ വന്യതയും, മംഗലാപുരത്തിൻ്റെ മനോഹാരിതയും ഒരേപോലെ ഒപ്പിയെടുത്ത ഷൈജു ഖാലിദ് മാജിക്കൽ ഫ്രെയിംസ് ഒരുപാട് സിനിമയിലുണ്ട്. സുഷിൻ ഇതുവരെ കേൾക്കാത്ത, എന്നാൽ വളരെ ഡെപ്ത് ഫീൽ ചെയ്യിക്കുന്ന ട്രാക്ക്സ് കൊണ്ടും ബിജിഎം കൊണ്ടും സിനിമയെ കൂടുതൽ ഗ്രിപ്പിങ് ആക്കി. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ക്വാളിറ്റി, വിവേക് ഹർഷൻ്റെ കൃത്യമായ കട്ട്സ് സിനിമയെ രണ്ടര മണിക്കൂർ എൻഗേജിങ് ആക്കി മാറ്റിയപ്പോൾ സൗണ്ട് ഡിപ്പാർട്ട്മെൻ്റ്, ആർട്ട് ഡിപ്പാർട്ട്മെൻ്റ് സിനിമയുടെ വിൻ്റേജ് മൂഡിലേക്ക് എത്തിക്കാൻ സഹായിച്ചു. 

നെഗറ്റീവ് 👎 

Aspect Ratio ഇഷ്യൂ കാരണം സ്ക്രീനിൽ രണ്ട് ഭാഗത്തും വരുന്ന സൈഡ്ബാർ എന്ന രസം കൊല്ലി വില്ലൻ ആണ് സിനിമയിലെ ഏക നെഗറ്റീവ് ആയി എനിക്ക് തോന്നിയത്. വിഷ്വലി ഇത്രയും മികച്ച സിനിമ ഫുൾ സ്ക്രീനിൽ കാണാൻ പറ്റാതെ പോയത് മാത്രമാണ് ഒരു വിഷമം. എന്തിനാണ് ഈ ക്രൂരത ഇതുപോലെയുള്ള നല്ല സിനിമകളോട് നിങ്ങൾ ചെയ്യുന്നത്...??!! 🙏

എൻ്റെ അഭിപ്രായം 🍿 

ഒരിക്കലും നിങ്ങൾ ഒരു തട്ടുപൊളിപ്പൻ മാസ് എന്റർടെയ്‌നർ പ്രതീക്ഷിച്ച് ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കരുത്. മറിച്ച് ഒരു കിടിലൻ മേക്കിങ് ക്വാളിറ്റിയുള്ള ഇമോഷണൽ ഡ്രാമയും, ഡാർക്ക് മിസ്റ്ററിയും കുറച്ച് ത്രില്ലർ ഘടകങ്ങളും ചേർന്ന ക്ലാസിക് ആർട്ട് സിനിമയാണ് ബാലൻ. സ്ലോ-ബേൺ ത്രില്ലറുകളും കഥാപാത്ര കേന്ദ്രീകൃത കഥകളും ഇഷ്ടപ്പെടുന്നവർക്ക് ചിത്രം കൂടുതൽ ആസ്വദിക്കാനാകും. വളരെ സീരിയസ് ആയി സിനിമയെ സമീപിക്കുന്ന, വെറും എൻ്റർടെയ്ന്മെൻ്റ് അപ്പുറം സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ നിങ്ങൾക്കുള്ളതാണ്. അതിഗംഭീര പ്രകടനങ്ങൾ കൊണ്ടും, പിടിച്ചിരുത്തുന്ന തിരക്കഥ കൊണ്ടും, കണ്ണ് നനയിക്കുന്ന കഥാപശ്ചാത്തലം കൊണ്ടും ഈ ബാലൻ നിങ്ങളുടെ മനസ്സ് നിറയ്ക്കും. 

#Naaz373 😊

Comments