പേട്ട (2019) By Naaz373




വന്തിട്ടേൻ സൊല്ലു
തിരുമ്പി വന്തിട്ടെൻ
രജനി ഡാ...😍

പേട്ട പറാക്

കാർത്തിക് സുബ്ബരാജ് എന്ന ക്ലാസ് സംവിധായകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈ വോൾട്ടേജ് അൾട്രാ മാസ് എന്റർടൈനർ അതാണ് പേട്ട. പല വമ്പന്മാർ വന്ന് പഠിച്ച പണി മുഴുവൻ നോക്കിയിട്ടും കിട്ടാതെ പോയ ആ പഴയ എനർജറ്റിക് സൂപ്പർസ്റ്റാറിനെ വീണ്ടും തിരികെ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അതിന്റെ ഫുൾ ക്രെഡിറ്റ് സംവിധായകന് മാത്രം അവകാശപ്പെട്ടതാണ്.

ഇനി സിനിമയിലേക്ക്
രജനി ആദ്യമായി ഒരു ഹോസ്റ്റൽ വാർഡനായി വേഷമിടുന്നു എന്ന പ്രത്യേകതയോടെ തുടങ്ങിയ സിനിമ നല്ല ഒന്നാന്തരം ട്രീറ്റ് തന്നെയാണ് ആദ്യ പകുതിയിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പുള്ളിയുടെ സ്ക്രീൻ പ്രെസെൻസ് പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രയും എനർജി ഓരോ നോട്ടത്തിലും ഡയലോഗിലും ഫീൽ ചെയ്തു. തരക്കേടില്ലാത്ത കോമഡിയും നല്ല കുറച്ചു പാട്ടുകളുമായി യുത്തന്മാരുടെ ഒപ്പം ശരിക്കും ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. ഇന്റർവെൽ അടുക്കുമ്പോൾ മറ്റൊരു കിടിലൻ ഗെറ്റ് ആപ്പ് ചെഞ്ചോട് കൂടി കഥയിലേക്ക് കടക്കുന്നു.

ആദ്യ പകുതി പേട്ട ഒരു കംപ്ലീറ്റ് ഔട്ട് ആൻഡ് ഔട്ട്
മാസ് മൂഡ് ആണെങ്കിൽ രണ്ടാം പകുതിയിൽ സിനിമ കുറച്ചുകൂടി സീരിയസ് ആവുന്നു. എന്നാലും മാസിന് ഒരു കുറവുമില്ല. പീറ്റർ ഹെയ്ന്റെ ഹെവി ആക്ഷൻ രംഗങ്ങൾ തിയേറ്റർ പ്രകമ്പനം കൊള്ളിച്ച്  കയ്യടി നേടിയപ്പോൾ വിജയ് സേതുപതിയും നവാസുദ്ദിൻ സിദ്ധിഖിയും രജനിയുടെ കൂടെ കട്ടയ്ക്ക്  നിന്നുള്ള പെർഫോമൻസ് കാഴ്ച വെച്ചു. ചെറിയൊരു റോൾ ആയിരുന്നെങ്കിൽ കൂടി തൃഷ തന്റെ കഥാപാത്രം ഗംഭീരമായി ചെയ്തു. സിനിമയിലെ മലയാളി സാന്നിധ്യം ആയി വന്ന മണികണ്ഠൻ ചേട്ടനും മാളവിക മേനോനും തകർപ്പൻ പ്രകടനം നടത്തി. കൂടാതെ സിമ്രാൻ, ശശികുമാർ എന്നിവരും അവരുടെ റോളുകൾ മികച്ചതാക്കി മാറ്റി.

രജനിയുടെ 'ഡബിൾ ബാരൽ' ആണോയെന്ന് തോന്നിപ്പിക്കുന്ന ചില ആക്ഷൻ സീനുകളും വിജയ് സേതുപതിയോടൊപ്പമുള്ള കോമ്പിനേഷൻ സീനുകളുമാണ് രണ്ടാം പകുതിയുടെ ഹൈലൈറ്റ്. അതിൽ തന്നെ പ്രതീക്ഷിച്ച ഒരു ട്വിസ്റ്റും ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സിലെ മറ്റൊരു ട്വിസ്റ്റും കൂടിയായപ്പോൾ പേട്ട വേറെ ലെവൽ ആയി. രജനി ഫാൻസിനും ഒപ്പം ഓരോ സിനിമ ആരാധകർക്കും പൊങ്കൽ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരു കംപ്ലീറ്റ് മാസ് എന്റർടൈനർ തന്നെയാണ് പേട്ട.

വാൽക്കഷ്ണം:- ഒരു പ്രമുഖ പാർട്ടിയെ സിനിമയിൽ ചെറുതായി തേച്ചൊട്ടിക്കുന്നുണ്ട്. ചിലപ്പോൾ പടത്തിന് ഫ്രീയായി കുറച്ചു പ്രമോഷൻ കിട്ടിക്കോട്ടെ എന്നുകരുതി അണിയറ പ്രവർത്തകർ തന്നെ ചെയ്‌ത പരിപാടിയാകാനും സാധ്യത ഇല്ലാതില്ല.

#Naaz373

Comments