പേട്ട (2019)




പേട്ട ❤👏🏻2019(10[T2])~~~~~~~

2 മണിക്കൂർ 40 മിനിറ്റ് പക്കാ രജനി (തലൈവർ )ഷോ 👏🏻❤❤... ഒറ്റ വാക്കിൽ അതാണ് പേട്ട 👏🏻❤

പോസിറ്റീവ്സ് ~~~~
1. രജനികാന്ത് (സിനിമയുടെ നട്ടല് ) പുള്ളിയുടെ സ്ക്രീൻ പ്രേസേന്സ്, ആ എനർജി എല്ലാം കിടു 👏🏻👏🏻❤വളരെ കാലത്തിനു ശേഷം തലൈവരുടെ ഒരു മാസ്സ് അവതാർ തന്നെ ആയിരുന്നു പേട്ടയിൽ കണ്ടത്.... വളരെ മികച്ച രീതിയിൽ പുള്ളി അത് ചെയുകയും ചെയ്തു ❤👏🏻👏🏻👏🏻.
2. മേക്കിങ് 👏🏻 വളരെ ഈസി ആയി പ്രെഡിക്ട് ചെയ്യാൻ പറ്റുന്ന സ്റ്റോറി ആണ് എങ്കിലും  അത് മികച്ച രീതിയിൽ ഒരിടത്തു പോലും ബോർ അടിപികാതെ എൻഗേജ് ആയി പ്രേസേന്റ്റ് ചെയുവാൻ സംവിധായകൻ കാർത്തിക് സുബ്ബരാജിന് കഴിഞ്ഞു 😌👏🏻ഫ്ലാഷ്ബാക്ക് ഒകെ പക്കാ ക്ലിഷേ ആണ് എങ്കിലും ഒട്ടും ബോർ ആയി തോന്നാഞ്ഞതു മേക്കിങ് കൊണ്ട് ആകും.
3.അനിരുദ്ധിന്റെ കിടിലം ബിജിഎം, ക്ലൈമാക്സ് രംഗങ്ങൾ ഉൾപ്പെടെ മിക്ക ഇടതും ബിജിഎം കിടിലം ആയിരുന്നു 👏🏻👏🏻പക്കാ മാസ്സ്
4. സിനിമാട്ടോഗ്രാഫ്യ് 😌👏🏻❤
5. വിജയസേതുപതി ഉൾപ്പടെ മറ്റ് കഥാപാത്രങ്ങളുടെ പെർഫോമൻസ് 😌

നെഗറ്റീവ്സ് ~~~~
1. അവസാനത്തെ ട്വിസ്റ്റ് വേണ്ട എന്ന് തോന്നി മാത്രം അല്ല അത് ഏറെക്കുറെ ഊഹിച്ചു എടുക്കാൻ എളുപ്പവും ആയിരുന്നു
2. നടിമാർക്ക് പ്രത്യകിച് ഒന്നും ചെയ്യാൻ ഇല്ല. സിമ്രാൻ വെറുതെ വന്നു പോയി
3. മൊത്തത്തിൽ ഉള്ള ടുറേഷൻ 😌


മൊത്തത്തിൽ ധൈര്യമായി തിയേറ്റർ പോയി കാണാവുന്ന തലൈവരുടെ ഒരു പക്കാ എന്റെർറ്റൈനെർ ❤👏🏻👏🏻
3.25/5

കബാലി, കാല സിനിമകളിൽ നഷ്ടപെട്ട ആ പഴയ രജനി സ്റ്റൈൽ നമുക്ക് തിരിചു കിട്ടും ❤😌
ബൈ കാർത്തിക്