Christian Bale ഡെഡിക്കേഷൻ കാ ബാപ്പ്

Christian Bale


Christian Charles Philip Bale ഒരു കിടിലൻ ആക്ടർ ആണ്❤❤


13-ആം വയസിൽ സ്റ്റീവൻ സ്പിൽബർഗിന്റെ എമ്പയർ ഓഫ് ദ സണ്ണിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബെയ്ൽ ആദ്യമായി ജനശ്രദ്ധയാകർഷിച്ചത്. പിന്നീടിങ്ങോട്ട് വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചു.


അമേരിക്കൻ സൈക്കോയിലെ പാട്രിക്ക് ബെയ്റ്റ്മാൻ, ഡാർക്ക് നൈറ്റ് സീരീസിലെ ബാറ്റ്മാൻ, പ്രസ്റ്റീജിലെ ആൽഫ്രഡ് ബോർഡൻ, മെഷീനിസ്റ്റിലെ ട്രെവർ റെസ്നിക്ക് അവസാനം അവതരിപ്പിച്ച വിസിലെ ഡിക്ക് ചെനി എന്നിവ ബെയ്ൽ അവതരിപ്പിച്ച പ്രശസ്ത കഥാപാത്രങ്ങളാണ്❤.


2010ൽ പുറത്തിറങ്ങിയ ദ ഫൈറ്റർ എന്ന ജീവചരിത്രാഖ്യായികാ ചിത്രത്തിൽ ബോക്സറായ ഡിക്കി എക്ലൻഡിനെ അവതരിപ്പിച്ചതിന് ബെയിലിന് മികച്ച സഹനടനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹസിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ബെയ്‍ലിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. 2007-ൽ ഐഎംഡിബി ഉപഭോക്താക്കളുടെ ഇടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പിൽ നാൽപത് വയസിന് താഴെയുള്ള ഏറ്റവും പ്രീയപ്പെട്ട നടനായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൈക്കോയിലെ ചലനാത്മകകമായ പ്രകടനത്തിനുശേഷം എന്റർടെയിന്മെന്റ് വീക്കിലി ഇദ്ദേഹത്തെ വിനോദ രംഗത്തെ ഏറ്റവും സർഗ്ഗാത്മക വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുത്തു.

ഇദ്ദേഹത്തിന്റെ ഓരോ സിനിമയിലും അദ്ദേഹത്തെ പല രൂപത്തിലും ഭാവത്തിലും കാണാം. ഡെഡിക്കേഷനിൽ ഇദ്ദേഹം ഒരു പുലി തന്നെ ആണ്.


Chirstopher Nolan , Steven Spielberg തുടങ്ങി വമ്പൻ ഡയറക്ടർമാരുടെ ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചു.



ഇദ്ദേഹം വാണിജ്യ ചിത്രങ്ങൾക്ക് പുറമെ കലാപരമായ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു❤

എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം prestige എന്ന മൂവിയിലെത്താണ്❤

Happy birthday Christian Bale❤🎂🔥


ഡെഡിക്കേഷൻ കാ ബാപ്പ്❤🔥

Comments

Post a Comment