May The Devil Take You (2018) Movie Review



May The Devil Take You (2018)

ഞാൻ രണ്ടാമത് കാണുന്ന ഇൻഡൊനീഷ്യൻ സിനിമ. അതും ഹൊറർ പടം. വലിയ പ്രതീക്ഷ ഒന്നുമില്ലാതെ കണ്ടുതുടങ്ങി. ഒരു കുടുംബത്തിലെ അച്ഛന്റെ മരണവും അതിനെ തുടർന്ന് അയാളുടെ മക്കൾ അവരുടെ പഴയ വീട്ടിലേക്ക് പോകുന്നതും അവിടെ വെച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തെ കണ്ടുശീലിച്ച സ്ഥിരം ഹൊറർ സിനിമകളുടെ ഫോർമുല തന്നെയാണ് ഈ സിനിമയിലുമുള്ളത്. എന്നിരുന്നാലും വലിയ ബോറടിയില്ലാതെ ഒരു തവണ കാണാം. ക്ലൈമാക്സ് ട്വിസ്റ്റ്, മെയിൻ റോൾ ചെയ്ത നടിയുടെ മികച്ച പ്രകടനം തുടങ്ങിയ ചില പോസിറ്റീവ് സിനിമയിൽ ഉണ്ടെന്നുള്ളത് ഒഴിച്ചാൽ ശരാശരിക്കും മുകളിലുള്ള ഒരു ചിത്രം.

#Naaz373