OLD IS GOLD SERIES POST I


OLD IS GOLD

MOVIE NO. 1

അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986)


പത്മരാജൻ എന്ന മികച്ച സംവിധായകന്റെ തൂലികയിൽ നിന്നും പിറന്ന മറ്റൊരു മികച്ച ചിത്രം. അതുവരെയുള്ള സാമൂഹിക സാംസ്കാരിക തലങ്ങൾക്ക് എതിരെയുള്ള ഒരു പൊളിച്ചെഴുത്ത് തന്നെയായിരുന്നു ഈ സിനിമ. മലയാളിയുടെ സദാചാര ചിന്താഗതികൾക്ക് കിട്ടിയൊരു വൻ തിരിച്ചടി കൂടിയായി സിനിമ മാറി. മമ്മൂട്ടി, അശോകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, തിലകൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ആ കാലഘട്ടത്തിൽ ഇങ്ങനെയൊരു സിനിമ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാൽ പത്മരാജൻ എന്ന കഴിവുറ്റ സംവിധായകനും എഴുത്തുകാരനും  ഒരു സിനിമയിലൂടെ ഒന്നുചേർന്നപ്പോൾ  മലയാളത്തിന് വേറിട്ട ശൈലിയിലുള്ള പുത്തൻ സിനിമയാണ് ലഭിച്ചത്. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നുതന്നെയാണ് ഈ ചിത്രം.

Post Credit:- Muhammad Nezar M N